Kerala News

‘ഇതൊന്നും ആചാരമല്ല, മനുഷ്യന്റെ വാശിയാണ്’; ആന എഴുന്നള്ളിപ്പിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: ഉത്സവങ്ങളിൽ ആനയെ എഴുന്നള്ളിക്കുന്നതു ക്രൂരതയും ദുരിതവുമാണെന്ന് വ്യക്തമാക്കി, കേരള ഹൈക്കോടതി ശക്തമായ വിമർശനം ഉന്നയിച്ചു. “തിമിംഗലം കരയിൽ ജീവിക്കുന്നതിനല്ലാത്തതിന് ദൈവത്തിന് നന്ദി പറയണം, അല്ലെങ്കിൽ അതിനെയും എഴുന്നള്ളിപ്പിനായി ഉപയോഗിക്കുമായിരുന്നെന്നും” കോടതി പറഞ്ഞു. ആനകളെ ചങ്ങലകളിൽ ബന്ധിച്ച് മണിക്കൂറുകളോളം നിർത്തുകയും, തിരിഞ്ഞുനോക്കാൻ പോലും ഇടമില്ലാതെ നിർബന്ധിതരാക്കുകയും ചെയ്യുന്നത് മനുഷ്യന്റെ അഹന്തയുടെ ഉദാഹരണമാണെന്നാണ്. ഇതെല്ലാം ആചാരമല്ല, വ്യാജമായ ഭക്തിയും മനസ്സനുവദിക്കാത്ത വാശിയും മാത്രമാണ് ഇതിന് പിന്നിലെന്ന് കോടതി നിരീക്ഷിച്ചു. ക്ഷേത്രക്കമ്മിറ്റികളുടെ പരസ്പര മത്സരമാണ് ആന എഴുന്നള്ളിപ്പിനും വലിയ ആനകളെ Read More…

Kerala News

പ്രണബ് ജ്യോതി നാഥ് സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ, സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറായി പ്രണബ് ജ്യോതി നാഥിനെ നിയമിച്ചിരിക്കുന്നു. മാസങ്ങളായി ഒഴിവു നിലനിന്നിരുന്ന സി.ഇ.ഒ തസ്തികയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകി നിയമനം പ്രഖ്യാപിച്ചതോടെ, ഭരണപരമായ തടസങ്ങൾ നീങ്ങിയിരിക്കുകയാണ്. 2005 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായ പ്രണബ്, കൊല്ലം മുൻ കളക്ടറായിരുന്നുവും, കായിക വകുപ്പ് സെക്രട്ടറിയായിരിക്കെയാണ് ഈ നിയമനം.

Kerala News

വിമാനയാത്രയിൽ ഇനി നാളികേരമുള്ള ഇരുമുടിക്കെട്ടും; ശബരിമല തീർത്ഥാടകർക്ക് കേന്ദ്ര മന്ത്രാലയത്തിന്റെ ഇളവ്!

ന്യൂഡൽഹി: ശബരിമല തീർത്ഥാടകർക്ക് നാളികേരമുള്ള ഇരുമുടിക്കെട്ടുമായി വിമാനത്തിൽ കയറാം. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള സിവിൽ ഏവിയേഷൻ സുരക്ഷാ വിഭാഗം പ്രത്യേക ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. 2025 ജനുവരി 20-ന് മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലാവധി അവസാനിക്കുന്നതു വരെ ഈ ഉത്തരവ് പ്രാബല്യത്തിൽ ഉണ്ടാകും. സാധാരണയായി, ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ നാളികേരത്തെ അപകടകരമായ വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ വിമാനയാത്രയിൽ യാത്രക്കാർക്ക് നാളികേരം കൊണ്ട് പോകാൻ സാധിക്കാറില്ല. അതേസമയം, കേരളത്തിനു പുറത്തുള്ള തീർത്ഥാടകർക്ക് തങ്ങളുടെ സ്വദേശങ്ങളിൽനിന്ന് ഇരുമുടിക്കെട്ട് നിറച്ച് വിമാനത്തില്‍ Read More…

Kerala News

ദേശീയ ജനാധിപത്യസഖ്യത്തിന്റെ ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ 28ന്

പാലക്കാട്: ദേശീയ ജനാധിപത്യസഖ്യത്തിന്റെ പാലക്കാട്, ചേലക്കര നിയമസഭ ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ 28ന് നടത്താന്‍ സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. 29, 30 തീയതികളില്‍ ഏരിയ – പഞ്ചായത്ത് കേന്ദ്രങ്ങളിലും കണ്‍വെന്‍ഷന്‍ നടക്കും. നവംബര്‍ നാല് മുതല്‍ ഏഴുവരെ ഏരിയ – പഞ്ചായത്ത് കേന്ദ്രങ്ങളില്‍ റാലി നടത്താനും തീരുമാനിച്ചു.

Kerala News

പോരാട്ടം, എന്‍ഡിഎയും ഇന്‍ഡി സഖ്യവും തമ്മില്‍: പി.കെ. കൃഷ്ണദാസ്

പാലക്കാട്: പാലക്കാട്ടെ ജനങ്ങള്‍ പ്രധാനമന്ത്രിക്ക് നല്‍കുന്ന ദീപാവലി സമ്മാനമായിരിക്കും എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ വിജയമെന്ന് ദേശീയ നിര്‍വാഹക സമിതി അംഗവും എന്‍ഡിഎ കോ-കണ്‍വീനറുമായ പി.കെ. കൃഷ്ണദാസ് പറഞ്ഞു. എന്‍ഡിഎ സംസ്ഥാന നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ഡിഎയും ഇന്‍ഡി സഖ്യവും തമ്മിലുള്ള പോരാട്ടമാണ് ഉപതെരഞ്ഞെടുപ്പില്‍ നടക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിനെതിരെ മത്സരിക്കുന്നത് രണ്ടു കോണ്‍ഗ്രസുകാരാണ്. കരുണാകരന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്ന സ്ഥാനാര്‍ഥിയാണോ യഥാര്‍ത്ഥ കോണ്‍ഗ്രസുകാരന്‍, അതോ അങ്ങോട്ട് തിരിഞ്ഞുനോക്കുകപോലും ചെയ്യാത്ത സ്ഥാനാര്‍ഥിയാണോ യഥാര്‍ത്ഥ കോണ്‍ഗ്രസുകാരന്‍ എന്ന് Read More…

Kerala News Politics

INDI സഖ്യം ആദ്യം രൂപം കൊണ്ടത് ചേലക്കരയിലെ തിരുവില്വാമലയിൽ – AP അബ്ദുള്ള കുട്ടി

ചേലക്കര : CPI (M) – Congress തമ്മിലുള്ള ഡീലിൻ്റെ ഏറ്റവും വലിയ തെളിവാണ് തിരുവില്വാമലയിലെ BJP ഭരണ സമിതിയെ അട്ടിമറിക്കാൻ ഇരു പാർട്ടികളും കൈകോർത്തതെന്നും ആ ഡീൽ നിയമസഭയിൽ ആവർത്തിക്കാനുള്ള ശ്രമമാണ് ഈ ഉപതിരഞ്ഞെടുപ്പിലും നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വരവൂർ പഞ്ചായത്ത് NDA കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ചടങ്ങിൽ BJP വരവൂർ പഞ്ചായത്ത് കമ്മറ്റി അദ്ധ്യക്ഷൻ K ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. BJP മണ്ഡലം പ്രസിഡണ്ട് ശ്രീ രാജ്കുമാർ, BDJS മണ്ഡലം സെക്രട്ടറി Read More…

Kerala News

കേരളത്തിൽ ശക്തമായ മഴക്കും ഇടിമിന്നലിനു മുന്നറിയിപ്പ്: ജാഗ്രതാ നിർദേശം

2024 ഒക്ടോബർ 25 മുതൽ 27 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. ജാഗ്രതാ നിർദ്ദേശങ്ങൾ – ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. – ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ Read More…

International News

യുദ്ധസാഹചര്യം: ഖത്തർ എയർവെയ്സ് നാലു രാജ്യങ്ങളിലേക്കുള്ള സർവീസ് താൽക്കാലികമായി നിർത്തി

ദോഹ: യുദ്ധഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഖത്തർ എയർവെയ്സ് ഇറാഖ്, ഇറാൻ, ലബനൻ, ജോർദാൻ എന്നീ രാജ്യങ്ങളിലേക്കുള്ള സർവീസ് താൽക്കാലികമായി നിർത്തിവെച്ചു. ജോർദാനിലെ അമ്മാനിലേക്കുള്ള സർവീസുകൾ തുടരും, ബാക്കിയുള്ള സ്ഥലങ്ങളിലേക്ക് സർവീസ് പിന്നീട് മാത്രമേ പുനരാരംഭിക്കൂ എന്ന് ഖത്തർ എയർവെയ്സ് അധികൃതർ അറിയിച്ചു. മാറിവരുന്ന സാഹചര്യങ്ങൾ നിരീക്ഷിച്ച ശേഷമേ സർവീസ് വീണ്ടും ആരംഭിക്കൂ. യാത്രക്കാരുടെ സുരക്ഷ മുന്‍നിറുത്തിയാണ് ഈ നിർണായക നടപടിയെന്ന് ഖത്തർ എയർവെയ്സ് വ്യക്തമാക്കി.

Kerala News Politics

മതേതര വോട്ട്: കോൺഗ്രസും സിപിഎമ്മും നിലപാട് വ്യക്തമാക്കണം: കെ.സുരേന്ദ്രൻ

മതേതര വോട്ട് എന്താണെന്ന കാര്യത്തിൽ കോൺഗ്രസും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു വിഭാഗത്തിൻ്റെ വോട്ട് മാത്രം മതേതരവും മറ്റുള്ളവരുടേത് വർഗീയവുമാകുന്നതെങ്ങനെയാണെന്നും പാലക്കാട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സ്വന്തം പാർട്ടിക്ക് വോട്ട് ചെയ്തവരെയാണ് സിപിഎം വർഗീയവാദികളാക്കുന്നത്. കോടതിയിൽ പിപി ദിവ്യയ്ക്ക് വേണ്ടി സിപിഎം അവതരിപ്പിച്ച വാദങ്ങളെല്ലാം എഡിഎം നവീൻ ബാബുവിനെ അപകീർത്തിപ്പെടുത്തുന്നതാണ്. ഒരേസമയം ഇരയ്ക്കൊപ്പവും വേട്ടക്കാരനൊപ്പവും നിലകൊള്ളുകയാണ് സിപിഎം ചെയ്യുന്നത്. ദിവ്യയെ സർക്കാർ സംരക്ഷിക്കുകയാണ്. 50 കോടി രൂപ കൊടുത്ത് കേരളത്തിൽ Read More…

Kerala News

ആരോഗ്യ സേവനത്തിൽ കേരളത്തിന് മുന്നേറ്റം! 189 ആശുപത്രികൾക്ക് എൻക്യുഎഎസ് അംഗീകാരം

കേരളത്തിലെ ആരോഗ്യ സേവനം മികച്ച നിലയിലാണെന്ന് വീണ്ടും തെളിയിച്ചുകൊണ്ട്, സംസ്ഥാനത്തെ രണ്ട് ആശുപത്രികൾക്കുകൂടിഎൻക്യുഎഎസ് അംഗീകാരം ലഭിച്ചു. പുതിയതായി പാലക്കാട് പുതുക്കോട് (94.97%) കുടുംബാരോഗ്യ കേന്ദ്രവും വയനാട് മുപ്പൈനാട് (96.68%) കുടുംബാരോഗ്യ കേന്ദ്രവും നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്സ് (എൻക്യുഎഎസ്) അംഗീകാരം നേടി. ഇതോടെ, സംസ്ഥാനത്ത് 189 ആശുപത്രികൾക്ക് എൻക്യുഎഎസ് അംഗീകാരവും 82 ആശുപത്രികൾക്ക് പുനഃഅംഗീകാരവും ലഭിച്ചു. അഞ്ച് ജില്ലാ ആശുപത്രികൾ, നാലു താലൂക്ക് ആശുപത്രികൾ, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 41 നഗര പ്രൈമറി ഹെൽത്ത് സെന്ററുകൾ, 128 Read More…