പാലക്കാട്: ദേശീയ ജനാധിപത്യസഖ്യത്തിന്റെ പാലക്കാട്, ചേലക്കര നിയമസഭ ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ 28ന് നടത്താന്‍ സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. 29, 30 തീയതികളില്‍ ഏരിയ – പഞ്ചായത്ത് കേന്ദ്രങ്ങളിലും കണ്വെന്ഷന് നടക്കും. നവംബര്‍ നാല് മുതല്‍ ഏഴുവരെ ഏരിയ – പഞ്ചായത്ത് കേന്ദ്രങ്ങളില്‍ റാലി നടത്താനും തീരുമാനിച്ചു.
Related Articles
കര്‍ണാടക സര്‍ക്കാരിന്റെ നീക്കം ഭരണഘടനാവിരുദ്ധം: മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലുവില: വി.മുരളീധരന്
തിരുവനന്തപുരം: തൊഴില്‍ മേഖലയില്‍ കര്‍ണാടക സ്വദേശികള്‍ക്ക് സംവരണം ഉറപ്പാക്കുന്ന ഇന്‍ഡി സഖ്യ സര്‍ക്കാരിന്റെ നീക്കം ഭരണഘടനാവിരുദ്ധമെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്. കര്‍ണാടക സര്‍ക്കാരിന്റെ അലംഭാവത്തിനെതിരെ എന്‍ഡിഎ സംഘടിപ്പിച്ച ധര്‍ണ്ണയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വകാര്യമേഖലകളിലും പൊതുമേഖലകളിലും കന്നഡികര്‍ക്ക് സംവരണമെന്ന തീരുമാനം ഉള്‍ക്കൊള്ളാനാകില്ല. ഏതൊരു പൗരനും ഈ രാജ്യത്ത് എവിടേയും തൊഴില്‍ ചെയ്യാന്‍ ഭരണഘടന അവകാശം തരുന്നുണ്ട്. ഭരണഘടാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ തീരുമാനം ജനം തള്ളും. നരേന്ദ്രമോദിയെ ഭരണഘടന പഠിപ്പിക്കാന്‍ ഇറങ്ങുന്നവരാണ് ഇത് ചെയ്യുന്നതെന്നും വി.മുരളീധരന് പരിഹസിച്ചു. കാണാതായ ഡ്രൈവര്‍ Read More…
RSS-ADGP ചർച്ച: ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തിയത് അജിത് കുമാറും പി. ശശിയും; പി.വി. അൻവർ
മലപ്പുറം: ADGP എം.ആർ. അജിത് കുമാർ RSS നേതാക്കളുമായി നടത്തിയ ചർച്ചയുടെ ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തി വച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇടത് എംഎൽഎ പി.വി. അൻവർ. ഇന്റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പരിഗണനയിൽ എത്താത്തതിന് പിന്നിൽ അജിത് കുമാറും പോളിറ്റിക്കൽ സെക്രട്ടറി പി. ശശിയുമാണെന്ന് അൻവർ വെളിപ്പെടുത്തി. മലപ്പുറം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ, ഇന്റലിജൻസ് റിപ്പോർട്ട് തന്നെ നല്കിയിരുന്നിട്ടും മുഖ്യമന്ത്രിക്ക് അതിൽ നേരത്തെ അറിയില്ലായിരുന്നുവെന്നും, അവരെ വിശ്വസിച്ചവർ ചതിച്ചോ എന്ന് മുഖ്യമന്ത്രി ഇപ്പോൾ പരിശോധിക്കുകയാണെന്നും അൻവർ വ്യക്തമാക്കി. Read More…
“ശബരിപാത” റെയിൽപാത: ത്രികക്ഷി കരാറിലേക്ക് കേന്ദ്രത്തിന്റെ പുതിയ നീക്കം, കെ-റെയിലിന് ചുമതല
കൊച്ചി: അങ്കമാലി-എരുമേലി ശബരിപാത റെയിൽപാത പദ്ധതിക്കായി കേന്ദ്രം പുതിയ നീക്കം ആരംഭിച്ചു. റെയിൽവേ, ആർബിഐ, കേരള സർക്കാർ എന്നിവരുമായി ത്രികക്ഷി കരാർ തയ്യാറാക്കുന്നതിന് കെ-റെയിലിന് ചുമതല നൽകിയതായി റിപ്പോർട്ട്. സംസ്ഥാനത്തിന് അഡീഷണൽ ഗതാഗത സെക്രട്ടറി ഇതുസംബന്ധിച്ച് കത്തയച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ നടപ്പാക്കിയ മാതൃകയിൽ, ഈ പദ്ധതി ഫണ്ടിങ് ഉറപ്പാക്കാനാണ് ഈ കരാറിന്റെ ലക്ഷ്യം. 3810 കോടിയിലേറെ ചെലവുള്ള പദ്ധതിയുടെ പകുതി ചെലവ് കേരളം വഹിക്കേണ്ടതുണ്ടെന്നും, കേരളം കാര്യക്ഷമമായി പ്രവർത്തിക്കില്ലെങ്കിൽ ആർബിഐ ചെലവ് ഏറ്റെടുക്കണമെന്നും നിർദേശമുണ്ട്. ശബരിപാതയുടെ ഭാവി സംബന്ധിച്ച് Read More…