അയ്യപുരം കല്പാത്തി ജി എൽ പി സ്കൂളിലെ ബൂത്ത് നമ്പർ- 25 ൽ വോട്ട് രേഖപ്പെടുത്തി. പാലക്കാടിൻ്റെ മാറ്റത്തിന് നാന്ദി കുറിക്കുന്ന തെരഞ്ഞെടുപ്പാണിത്. മുഴുവൻ വോട്ടർമാരും അവരവരുടെ വോട്ട് രേഖപ്പെടുത്തി ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാവുമല്ലൊ
Kerala
വാർഡ് പുനർനിർണ്ണയത്തിൽ സിപിഎം അധികാര ദുർവിനിയോഗം നടത്തി – അഡ്വ കെ.കെ അനീഷ് കുമാർ
തൃശ്ശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഡ് പുനർനിർണയത്തിൽ സിപിഎം രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ.കെ കെ.അനീഷ് കുമാർ. ഭൂമിശാസ്ത്രപരമായ അതിരുകളും പ്രത്യേകതകളും പരിഗണിക്കാതെ വാർഡുകളും ഡിവിഷനുകളും തീർത്തും അശാസ്ത്രീയമായി സിപിഎമ്മിൻ്റെ രാഷട്രീയ താൽപര്യം മാത്രം നോക്കി വെട്ടി മുറിച്ചിരിക്കുകയാണ്. ഇന് അധികാര ദുർവിനിയോഗം നടത്തി തെരെഞ്ഞെടുപ്പ് അട്ടിമറിക്കലാണ്. നാടിൻ്റെ വികസനത്തിനും ജനങ്ങളുടെ സൗകര്യങ്ങൾക്കും വലിയ തടസ്സങ്ങൾ സൃഷ്ടിക്കും. തെരഞ്ഞെടുപ്പിൽ ജയിക്കാനായി ഏകപക്ഷീയമായി നടത്തിയ വാർഡ് വിഭജനം യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള Read More…
കർഷകർക്ക് കൃത്യസമയത്ത് വളം ലഭിക്കാൻ നടപടി സ്വീകരിക്കും – കേന്ദ്രമന്ത്രി സുരേഷ് ഗോപി
തൃശൂര്‍ : കര്‍ഷകര്‍ക്ക് വളം കൃത്യസമയത്ത് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഫാക്ടിനും വളം വിതരണക്കാര്‍ക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിര്‍ദേശം. എറണാകുളം മുതല്‍ കാസര്‍ഗോഡ് വരെയുള്ള വിവിധ കര്‍ഷക സംഘടന പ്രതിനിധികളും വളം വിതരണക്കാരും ഫാക്ട് അധികൃതരുമായി മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് നിര്‍ദ്ദേശം നല്‍കിയത്. വളം കൃത്യസമയത്ത് ലഭിക്കുന്നതിന് തടസ്സം നേരിടുന്നതായി കര്‍ഷകര്‍ ചൂണ്ടിക്കാട്ടി. സബ്‌സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന വളം സമയത്ത് തന്നെ ലഭ്യമാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി. ഫാക്റ്റില്‍ നിന്ന് വളം ലഭിക്കുന്നതിന് കാലതാമസം Read More…
മുനമ്പം വഖഫ് അധിനിവേശത്തിൽ മദ്ധ്യസ്ഥത വഹിക്കാൻ മുസ്ലിം ലീഗിന് എന്താണ് അധികാരം: കെ.സുരേന്ദ്രൻ
മുനമ്പത്തെ വഖഫിൻ്റെ അധിനിവേശത്തിൽ മുസ്ലിം ലീഗിൻ്റെ നേതാക്കൾ ക്രൈസ്തവ നേതാക്കളുമായി ചർച്ച നടത്തിയത് എന്തിനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വഖഫ് ബോർഡിന് വേണ്ടി സംസാരിക്കാൻ മുസ്ലിം ലീഗ് ആരാണെന്നും കഞ്ചിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു. ഭരണഘടനക്ക് മുകളിൽ ലീഗിന് എന്ത് അധികാരമാണുള്ളത്. വഖഫ് ബോർഡ് ചെയ്യുന്നതിന് ഞങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നാണ് വിഡി സതീശൻ പറഞ്ഞത്. ഇപ്പോൾ എങ്ങനെയാണ് മുസ്ലിം ലീഗിന് വഖഫ് കയ്യേറ്റത്തിൽ ഉത്തരവാദിത്വമുണ്ടാവുന്നത്. അച്ഛൻ പത്തായത്തിൽ ഇല്ല എന്ന് പറയും പോലെയാണ് ഇപ്പോഴത്തെ ലീഗിൻ്റെ Read More…
ആനന്ദപുരം ഗവ. യു.പി സ്‌കൂള്‍ കിച്ചന്‍ കം സ്റ്റോര്‍ മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു
ആനന്ദപുരം ഗവ. യു.പി സ്‌കൂളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കിച്ചന്‍ കം സ്റ്റോറിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന്‍, മുരിയാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.യു വിജയന്‍, ഇരിങ്ങാലക്കുട ഉപജില്ലാ നൂണ്‍ മീല്‍ ഓഫീസര്‍ Read More…
ആരോഗ്യ സ്ഥാപനങ്ങളുടെ വികസനത്തിന് 53 കോടിയുടെ ഭരണാനുമതി
സംസ്ഥാനത്തെ 2 ആരോഗ്യ സ്ഥാപനങ്ങളിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് 53 കോടി രൂപയുടെ നബാർഡ് ധനസഹായത്തിന് ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിന് ആദ്യഘട്ടമായി 28 കോടിയും കണ്ണൂർ പിണറായി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന് രണ്ടാം ഘട്ടമായി 25 കോടിയുമാണ് അനുവദിച്ചത്. നടപടിക്രമങ്ങൾ പാലിച്ച് എത്രയും വേഗം നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിനെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രിയാക്കാനാണ് പരിശ്രമിക്കുന്നത്. 1872ൽ സ്ഥാപിതമായതും കുതിരവട്ടത്ത് Read More…
രാജ്യത്തെ ആദ്യ 24×7 ഓൺലൈൻ കോടതി കൊല്ലത്ത് പ്രവർത്തനം ആരംഭിച്ചു
കൊല്ലം: രാജ്യത്തെ ആദ്യത്തെ 24 മണിക്കൂർ പ്രവർത്തിക്കുന്ന ഓൺലൈൻ കോടതി കൊല്ലത്ത് പ്രവർത്തനം ആരംഭിച്ചു. നെഗോഷിയബിൾ ഇൻസ്ട്രുമെന്റ് നിയമപ്രകാരം ഫയൽ ചെയ്യേണ്ട ചെക്ക് മുടങ്ങിയ കേസുകളാണ് ഈ പുതിയ കോടതി പരിഗണിക്കുക. കോടതിയിൽ ഒരു മജിസ്ട്രേറ്റും മൂന്ന് ജീവനക്കാരുമാണ് സേവനം നൽകുക. പേപ്പർ രീതി ഒഴിവാക്കി, കേസുകൾ ഓൺലൈനായി മാത്രം ഫയൽ ചെയ്യാൻ സാധിക്കും. ഏതുസമയത്തും, എവിടെയിരുന്നും, നിശ്ചിത ഫോറം ഓൺലൈനായി സമർപ്പിച്ച് കേസുകൾ ഫയൽ ചെയ്യാം. കോടതിയുടെ എല്ലാ നടപടിക്രമങ്ങളും ഓൺലൈനായാണ് നടക്കുക. പ്രതികൾക്ക് സമൻസ് Read More…
ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം
ന്യൂഡൽഹി: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. യുവ നടി നൽകിയ പരാതിയിലാണ് ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശര്മ്മ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ജാമ്യം അനുവദിച്ചത്. അന്വേഷണം പൂര്‍ത്തിയാക്കുന്നതിൽ സിദ്ദിഖ് മുഴുവൻ സഹകരിക്കണമെന്നും പാസ്‌പോര്‍ട്ട് കോടതിയിൽ സമർപ്പിക്കണമെന്നും ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. നടൻ സിദ്ദിഖ് പരാതിയുടെ കാലതാമസത്തെ ചൂണ്ടിക്കാട്ടി കേസിനെതിരെ വാദം ഉന്നയിച്ചു. എട്ടുവർഷത്തിനു ശേഷമാണ് നടി പരാതി നൽകിയത്, പരാതി സിനിമാ മേഖലയെ തകര്‍ക്കുക കൂടി ലക്ഷ്യമിട്ടുള്ളതാണ് Read More…
ആരോഗ്യശാസ്ത്ര സർവ്വകലാശാല ഇന്റർസോൺ കലോത്സവം ‘തഹ്‌രീർ’ മന്ത്രി ഡോ:ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല യൂണിയൻ 2023-24 ഇന്റർ സോൺ കലോത്സവം ‘തഹ്‌രീർ ഉന്നത’ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി യൂണിയൻ വൈസ് ചെയർമാൻ ഭഗീരഥ്. എസ്. പ്രസാദ് സ്വാഗതം പറഞ്ഞു.യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ കനിഷ്ക.ബി അധ്യക്ഷയായിരുന്നു. കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല സ്റ്റുഡൻറ് അഫയർസ് ഡീൻ ഡോ.വി.വി ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്തു, വൈദ്യരത്നം ആയുർവേദ കോളേജ് പ്രിൻസിപ്പാൾ ഡോ.വി.എൻ.പ്രസന്ന,വൈദ്യരത്നം ആയുർവേദ കോളേജ് യൂണിയൻ ചെയർപേഴ്സൺ രവീണ.ബി,ഫാർമസി എക്സിക്യൂട്ടീവ് കൗൺസിൽ മെമ്പർ സ്നേഹ സനൽ എന്നിവർ Read More…
കെഎസ്ആർടിസി ആദ്യ ആഴ്ചയിൽ തന്നെ ശമ്പളം വിതരണം ചെയ്യാൻ ശ്രമിക്കും: ഗണേഷ് കുമാർ
ആദ്യ ആഴ്ചയിൽ തന്നെ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ സെക്രട്ടേറിയറ്റിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെഎസ്ആർടിസി ഒരുമിച്ച് ശമ്പളം വിതരണം ചെയ്യുന്ന മൂന്നാം മാസമാണിത്. ക്രമേണ ഒന്നാം തീയതി തന്നെ ശമ്പളം വിതരണംചെയ്യുമെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ശക്തമായ ഇടപെടലിന്റെ ഭാഗമായാണ് ഒരുമിച്ച് ശമ്പളം വിതരണം ചെയ്യാൻ സാധിക്കുന്നത്. ധനകാര്യവകുപ്പ് 50 കോടി രൂപ അനുവദിച്ചതിനെ തുടർന്നാണ് ശമ്പളം വിതരണം ചെയ്തതെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു. സമയത്തിന് Read More…