തിരുവനന്തപുരം: സംഘടിപ്പിച്ച ‘തിരികെസ്‌കൂളിൽ’ ക്യാമ്പയിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും ക്യാമ്പയിന്റെ തുടർച്ചയായി മൂന്ന്ലക്ഷം കുടുംബശ്രീ അംഗങ്ങൾക്ക് ഉപജീവനം ഒരുക്കാൻ ലക്ഷ്യമിട്ട് ആവിഷ്‌കരിച്ചിരിക്കുന്ന ഉപജീവന ക്യാമ്പയിൻ ‘കെ-ലിഫ്റ്റ്-24ന്റെ ഉദ്ഘാടനവും 2024 ഫെബ്രുവരി ആറിന് വഴുതക്കാട് ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷതവഹിക്കും. കുടുംബശ്രീയുടെ കീഴിലുള്ള 46 ലക്ഷംഅയൽക്കൂട്ട അംഗങ്ങൾക്കുംപരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ 2023 ഒക്ടോബർ ഒന്നിന് കുടുംബശ്രീ തുടക്കമിട്ട ബൃഹത് ക്യാമ്പയിനായ ‘തിരികെ സ്‌കൂളിൽ’ മികച്ച പങ്കാളിത്തം കൊണ്ട് രണ്ട് ലോകറെക്കോർഡുകളാണ് നേടിയിരിക്കുന്നത്. ഏറ്റവും കൂടുതൽ Read More…
Kerala
അഡ്വ.ഏ.ഡി.ബെന്നിക്ക് അക്ഷരായനം പുരസ്കാരം സമർപ്പിച്ചു.
തൃശൂർ: വ്യത്യസ്തമേഖലകളിലെ വ്യക്തിത്വങ്ങളെയും, സംഭവങ്ങളെയും പരിചയപ്പെടുത്തി പംക്തികൾ ചെയ്യുന്നതിനെ ആധാരമാക്കി അഡ്വ.ഏ.ഡി.ബെന്നിക്ക് അക്ഷരായനം പുരസ്കാരം സമർപ്പിച്ചു. തൃശൂർ വിവേകോദയം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അക്ഷരായനം സപ്തമം ചടങ്ങിൽവെച്ചാണ് ഡോ.സി. രാവുണ്ണി, അഡ്വ.ഏ.ഡി.ബെന്നിയെ പുരസ്ക്കാരം നല്കി ആദരിച്ചത്. സാഹിത്യം, കല, രാഷ്ട്രീയം, നിയമം, ശാസ്ത്രം സംഭവങ്ങൾ എന്നീ വിഷയങ്ങളെ അധികരിച്ച് തൊള്ളായിരത്തിലധികം പംക്തികൾ ഇതിനോടകം ബെന്നിവക്കീൽ പ്രസിദ്ധീകരിച്ചു കഴിഞ്ഞിരിക്കുന്നു. വരും തലമുറക്ക് വിജ്ഞാനത്തിൻ്റെ വാതായനമാണ് ഇതിലൂടെ തുറന്നു വെച്ചിരിക്കുന്നതു്. ചടങ്ങിൻ്റെ ഉദ്ഘാടനം ഡോ.സാറാ ജോസഫ് നിർവ്വഹിച്ചു. കെ.എൻ.യശോധരൻ അദ്ധ്യക്ഷത Read More…
ഗുരുവായൂർ ക്ഷേത്രനട നാളെ നേരത്തെ അടയ്ക്കും.
ഇടത്തരികത്തുകാവിൽ ഭഗവതിക്കു താലപ്പൊലി.. ഗുരുവായൂർ ക്ഷേത്രനട നാളെ നേരത്തെ അടയ്ക്കും. ഗുരുവായൂർ ക്ഷേത്രം ഇടത്തരികത്തുകാവിൽ ഭഗവതിക്കു താലപ്പൊലി ആയതിനാൽ നാളെ ഉച്ചയ്ക്ക് 11.30യോടെ ക്ഷേത്ര ശ്രീകോവിൽ നട അടച്ചാൽ വൈകിട്ടു 4.30ന് മാത്രമേ തുറക്കുകയുള്ളു. നട അടച്ച സമയത്തു ദർശനം, വിവാഹം, ചോറൂണ്, തുലാഭാരം എന്നിവ നടത്താൻ കഴിയില്ല. രാത്രി അത്താഴപ്പൂജ കഴിഞ്ഞും നേരത്തെ ശ്രീകോവിൽ 9.30ന് അടയ്ക്കും. വിളക്ക് എഴുന്നള്ളിപ്പ് ഇല്ല. ഉച്ചയ്ക്കു 12നും രാത്രി 10നും പഞ്ചവാദ്യം, മേളം എന്നിവയോടെ മൂന്നാനപ്പുറത്ത് എഴുന്നള്ളിപ്പ് ഉണ്ടാകും.
അർഹതപ്പെട്ട എല്ലാവർക്കും പട്ടയം ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യം – മന്ത്രി കെ രാജൻ
തൃശ്ശൂർ: ഭൂമി കൈവശമുള്ളവർക്ക് മാത്രമല്ല കേരളത്തിലെ ഭൂരഹിതരായ ഓരോ മനുഷ്യർക്കും പട്ടയം ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ. ഫെബ്രുവരി 22 ന് തൃശൂരിൽ നടക്കുന്ന സംസ്ഥാനതല പട്ടയമേളയിൽ ജില്ലയിലെ 3868 പേർക്ക് പട്ടയം നൽകും. സംസ്ഥാനതല പട്ടയമേളയുടെ സംഘാടകസമിതി രൂപീകരണ യോഗം സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തൃശൂരിലെ സംസ്ഥാന തല പട്ടയമേള ഉദ്ഘാടന ചടങ്ങ് പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ പതിനാല് ജില്ലാ കേന്ദ്രങ്ങളിലും Read More…
ഗോഡ്സെയെ പ്രകീർത്തിച്ചതിൽ ഉറച്ചുനിൽക്കുന്നു- എൻ.ഐ.ടി പ്രൊഫസർ ഷൈജ ആണ്ടവൻ
കോഴിക്കോട്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയെ അനുകൂലിച്ച നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് ഫേസ്ബുക്കിൽ കമന്റ് ഇട്ട എൻ.ഐ.ടി പ്രൊഫസർ ഷൈജ ആണ്ടവൻ. “ഗോഡ്സെയിൽ അഭിമാനം” എന്നായിരുന്നു അവരുടെ കമന്റ്. “വൈ ഐ കിൽ ഗാന്ധി” എന്ന പുസ്തകം വായിച്ചതിന് ശേഷമാണ് ഗോഡ്സെയെ പിന്തുണയ്ക്കുന്ന നിലപാടിലേക്ക് എത്തിയതെന്ന് ഷൈജ ആണ്ടവൻ പറഞ്ഞു. ഈ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചിന്തിപ്പിക്കുന്നതാണ്, ഇന്ത്യൻ ജനത അത് അറിഞ്ഞിരിക്കണം എന്നും അവർ കൂട്ടിച്ചേർത്തു. ഗോഡ്സെ പറഞ്ഞ കാര്യങ്ങൾ കാരണം പല Read More…
നവീകരിച്ച താണിക്കുടം ക്ഷേത്രകുളം ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിച്ചു
താണിക്കുടം: കേരള ലാന്റ് ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് 2022-23 ആന്വൽ പ്ലാനിൽ ഉൾപ്പെടുത്തിയ മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച താണിക്കുടം ക്ഷേത്രകുളത്തിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിച്ചു.താണിക്കുടം പുഴ സംരക്ഷണത്തിൻ്റെ ഭാഗമായി 5 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ മന്ത്രി പറഞ്ഞു. താണിക്കുടം പുഴയോട് ചേർന്നുള്ള താണിക്കുടം ക്ഷേത്രകുളം സഹസ്ര സരോവർ പദ്ധതി രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയാണ് നവീകരണ പ്രവർത്തികൾ നടത്തിയത്. പദ്ധതിയ്ക്കായി 41.04 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. Read More…
ജനനി പദ്ധതി: ജില്ലാതല കുടുംബസംഗമം മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു
തൃശ്ശൂർ: ഹോമിയോപ്പതി വകുപ്പിൻ്റെ വന്ധ്യത നിവാരണ ചികിത്സാ പദ്ധതിയായ ജനനിയുടെ ജില്ലാതല കുടുംബസംഗമം സാഫല്യം 2024 ഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ഹോമിയോപ്പതി വകുപ്പിൻ്റെ ജനനി പദ്ധതി കേരള സർക്കാരിന്റെ തലപ്പാവിലെ പൊൻതൂവലാണെന്നും ഇതിന്റെ പ്രയോജനം കൂടുതൽ ആളുകളിലേയ്ക്ക് എത്തേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ജില്ലാ ഹോമിയോപ്പതി ആശുപത്രിയിൽ നടത്തിയ ചടങ്ങിൽ പി ബാലചന്ദ്രൻ എം എൽ എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ്, ജനനി സ്റ്റേറ്റ് Read More…
ഇന്ത്യൻ സാംസ്കാരികതയുടെ വളർച്ചയുടെ ഒരു നാഴികക്കല്ലാണ് സാർവ്വദേശിക സാഹിത്യോത്സവം – മന്ത്രി സജി ചെറിയാൻ
തൃശ്ശൂർ: കേരളത്തിൻ്റെ മാത്രം സാഹിത്യോത്സവമല്ല, ഇന്ത്യയുടെ സാംസ്കാരികതയുടെ വളർച്ചയുടെ ഒരു നാഴികക്കല്ലാണ് സാർവ്വദേശീയ സാഹിത്യോത്സവമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. കേരള സാഹിത്യ അക്കാദമി അങ്കണത്തിൽ നടന്ന സാർവ്വദേശീയ സാഹിത്യോത്സവ സമാപന ചടങ്ങിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി. ഈ വർഷം ആരംഭിച്ച സാർവ്വദേശീയ സാഹിത്യോത്സവം വരും വർഷങ്ങളിലും തുടരും. അടുത്ത വർഷം ലോകോത്തര നിലവാരത്തിൽ കൂടുതൽ മെച്ചപ്പെട്ട നിലയിൽ നടത്തും. ഇന്ത്യയിൽ സർക്കാരിന് കീഴിൽ ഇത്തരത്തിലുള്ള സാഹിത്യോത്സവം സംഘടിപ്പിക്കുന്നത് വിരളമാണ്. കേരളത്തിൽ മുമ്പ് തന്നെ ബിനാലെകൾ, Read More…
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മ്മിക്കും – മന്ത്രി സജി ചെറിയാന്‍
തൃശ്ശൂർ: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മ്മിക്കുമെന്ന് സാസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍. തൃശ്ശൂരില്‍ നടന്ന നവകേരള സദസിന് തുടർച്ചയായി ഫെബ്രു. 25 ന് സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടിയുടെ സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കൊല്ലത്ത് ശ്രീ നാരായണ ഗുരുവിന്റെ നാമധേയത്തിലുള്ള സാംസ്‌കാരിക സമുച്ചയം ഉദ്ഘാടനം ചെയ്തു. വരും മാസങ്ങളില്‍ കാസര്‍കോഡും പാലക്കാടും ഉദ്ഘാടനം ചെയ്യും. നാലു ജില്ലകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിനുള്ള അംഗീകാരം നല്‍കിക്കഴിഞ്ഞു. ഘട്ടം ഘട്ടമായി എല്ലാ Read More…











