Job Kerala

ഭിന്നശേഷി കുടുംബങ്ങൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ 33 ലക്ഷം രൂപ അനുവദിച്ചു: മന്ത്രി ഡോ. ബിന്ദു

           ഭിന്നശേഷി കുടുംബങ്ങൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ ‘ആശ്വാസം’ പദ്ധതിയിൽ 33 ലക്ഷം (മുപ്പത്തിമൂന്ന് ലക്ഷം) രൂപ അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 2023-2024 സാമ്പത്തിക വർഷം132 പേർക്ക് 25000 രൂപ വീതം പദ്ധതിയിലൂടെ വിതരണം ചെയ്യും.            സ്വയംതൊഴിൽ വായ്പക്ക് ഈട് നൽകാൻ ഭൂമിയോ, മറ്റു വസ്തുവകകളോ ഇല്ലാത്ത ഭിന്നശേഷിക്കാർക്ക് ചെറുകിട സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനാണ് കേരള സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ മുഖേന 25000 രൂപവീതം ധനസഹായമായി നൽകുന്നത്. ഈ സാമ്പത്തികവർഷം അപേക്ഷ സമർപ്പിച്ച അർഹരായ Read More…

Court Kerala Law

വനത്തില്‍ നിന്നും ചന്ദനമരം കടയോടെ മുറിച്ച് കഷണങ്ങളാക്കി കടത്തിയ കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി.

തൃശ്ശൂര്‍: ചാലക്കുടി വനം ഡിവിഷനു കീഴിലുള്ള വെള്ളിക്കുളങ്ങര റേഞ്ചിലെ മുപ്ലിയം കോടശ്ശേരി സംരക്ഷിത വനമേഖലയില്‍ അതിക്രമിച്ചു കയറി പച്ച ചന്ദനമരം കടയോടെ മുറിച്ച് കഷണങ്ങളാക്കി കടത്തികൊണ്ടു പോയ കേസില്‍ ഒളിവില്‍ പോയ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് ജഡ്ജി ശ്രീ. പി പി സെയ്തലവി തള്ളി ഉത്തരവായി. കേസില്‍ പ്രതികളായ എറണാകുളം പറവൂര്‍ ഗോതുരുത്ത് ദേശത്ത് വാടാപ്പുറത്ത് മൈക്കിള്‍ മകന്‍ മനു മൈക്കിള്‍ (33 വയസ്സ്), തൃശ്ശൂര്‍ കോടാലി മുരിക്കിങ്കല്‍ ദേശത്ത് ഹൈന്തൂര്‍ വീട്ടില്‍ Read More…

Business Growth India Kerala

ഇന്ത്യയിലെ പ്രധാന ഐടി ഹബ്ബായി ടെക്നോപാർക്ക് മാറുകയാണ്: മുഖ്യമന്ത്രി

*ടെക്നോപാർക്കിൽ നയാഗ്ര ബിൽഡിംഗ് ഉദ്ഘാടനം ചെയ്തു         നിരവധി പുതിയ പദ്ധതികൾ ആരംഭിക്കുന്നതോടെ ഇന്ത്യയിലെ പ്രധാന ഐടി ഹബ്ബായി തിരുവനന്തപുരം ടെക്നോപാർക്ക് മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടോറസ് ഡൗൺടൗൺ പ്രോജക്ടിന്റെ ഭാഗമായുള്ള നയാഗ്ര ബിൽഡിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഇക്വിഫാക്സ് അനലിറ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് പോലുള്ള ആഗോള ബ്രാൻഡുകൾ ഇതിനകം സംസ്ഥാനത്ത് പ്രവർത്തനമാരംഭിച്ചു. പതിനഞ്ച് ലക്ഷം സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ പതിനായിരം നേരിട്ടുള്ള തൊഴിലവസരങ്ങൾ ഇതിലൂടെ സാധ്യമാകും. മികച്ച മാർക്കറ്റിംഗ് തന്ത്രങ്ങളിലൂടെയും പ്രവർത്തനാന്തരീക്ഷം ഒരുക്കിയും Read More…

Kerala

പട്ടിക ജാതി, പട്ടിക വർഗ സമൂഹത്തിന്റെ സമഗ്ര വികസനം ലക്ഷ്യം: മന്ത്രി കെ രാധാകൃഷ്ണൻ

*അംബേദ്കർ മാധ്യമ പുരസ്‌കാരം  വിതരണം ചെയ്തു അക്ഷരവും അറിവും അധികാരവും നിഷേധിക്കപ്പെട്ട പട്ടിക ജാതി, പട്ടിക വർഗ സമൂഹത്തിന്റെ ഉന്നമനത്തിന് പ്രഥമ പരിഗണനയാണ് സംസ്ഥാന സർക്കാർ നൽകുന്നതെന്ന് പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. തിരുവനന്തപുരം പ്രസ്‌ക്ലബ്ബിൽ നടന്ന 2023 ലെ ഡോ. ബി ആർ അംബേദ്കർ മാധ്യമ പുരസ്‌കാര വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നോക്ക ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ സ്വാതന്ത്ര്യത്തിന് മുൻപും പിൻപും നമ്മൾ ചർച്ച ചെയ്യുകയാണ്. ഭരണ ഘടന പരമായി Read More…

Kerala Law

ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റില്ല എന്ന് പറഞ്ഞ് ക്ലെയിം നിഷേധിച്ചു, 176379 രൂപയും 5000 രൂപ നഷ്ടവും നൽകുവാൻ വിധി.

തൃശ്ശൂർ: പ്രളയത്തിൽ വെള്ളം കയറി വാഹനത്തിന് നഷ്ടം സംഭവിച്ചതിനെത്തുടർന്ന്, ക്ളെയിം തുക നിeഷധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. എറണാകുളം തൃക്കാക്കര സ്വദേശി വേണു.എം.ആർ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ റൗണ്ട് നോർത്തിലുള്ള ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി ലിമിറ്റഡിൻ്റെ മാനേജർക്കെതിരെ ഇപ്രകാരം വിധിയായത്. ഹർജിക്കാരൻ്റെ ലോറി എതിർകക്ഷി സ്ഥാപനത്തിൽ ഇൻഷൂർ ചെയ്തിരുന്നു. വാഹനത്തിൻ പ്രളയജലം കയറി നഷ്ടം സംഭവിച്ചതിനെത്തുടർന്ന് ഹർജിക്കാരൻ ഇൻഷൂറൻസ് തുക ലഭിക്കുവാൻ അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് വാഹനത്തിന് ഫിറ്റ്നെസ്സ് സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല Read More…

Kerala Politics

രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത് തിൽ പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ് പാവറട്ടി മണ്ഡലം കമ്മിറ്റി പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

പാവറട്ടി:ജനാധിപത്യ രീതിയിൽ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധമാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ ക്രിമിനൽ കേസ് പ്രതിയെ പോലെ അറസ്റ്റ് ചെയ്ത് അപമാനിച്ചതിൽ പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ് പാവറട്ടി മണ്ഡലം കമ്മിറ്റി പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ഒ.ജെ.ഷാജൻ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് പാവറട്ടി മണ്ഡലം പ്രസിഡണ്ട് ആന്റോ ലിജോ അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് ഷഹനാബ് പെരുവല്ലൂർ മുഖ്യപ്രഭാഷണം നടത്തി.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എൻ ആർ രജീഷ് പഞ്ചായത്ത് Read More…

Kerala

പാർശ്വവൽക്കരിക്കപ്പെട്ട ജനതയെ മുന്നോട്ട് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഗവൺമെന്റ് നടത്തുന്നു : മന്ത്രി കെ. രാജൻ

  തിരുവനന്തപുരം:  സംസ്ഥാനത്തെ പാർശ്വവൽക്കരിക്കപ്പെട്ട ജനതയെ മുഖ്യധാരയിലേക്കു കൊണ്ടുവരാനുള്ള പ്രയത്‌നങ്ങൾക്കാണ് സംസ്ഥാന ഗവൺമെന്റ് നേതൃത്വം നൽകുന്നതെന്ന് റവന്യു-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ. തന്റേതല്ലാത്ത കാരണങ്ങളാൽ കുട്ടിക്കാലം നഷ്ടപ്പെട്ടവർക്ക് സുരക്ഷിതമായ താമസം ഒരുക്കുന്നതിന് വനിതാ ശിശു വികസന വകുപ്പുമായി സഹകരിച്ച് കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് നടപ്പിലാക്കുന്ന ‘തന്റെയിടം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം  നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതിയുടെ ഭാഗമായി  പൂർത്തീകരിച്ച വീടുകളുടെ താക്കോൽ  മന്ത്രി കെ. രാജനിൽ നിന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഏറ്റുവാങ്ങി.           വനിതാ Read More…

Education Kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം സുവര്‍ണ നേട്ടത്തില്‍ കണ്ണൂര്‍ കൊല്ലത്തു നിന്ന് കപ്പുമായി കണ്ണൂര്‍ സ്‌ക്വാഡ്

വര്‍ണപകിട്ടോടെ ദേശിംഗ നാട്ടില്‍ കൗമാര കലോത്സവത്തിന് തിരശീല വീണു. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര മേള അഞ്ചു ദിന രാത്രങ്ങള്‍ കൊല്ലതിന്റെ മണ്ണില്‍ ആവേശകടലായി ആണ് കൊണ്ടാടിയത്. 14000 പ്രതിഭകളുടെ സര്‍ഗശേഷിയുടെ മാറ്റുരയ്ക്കല്‍ ആണ് 24 വേദികളിലും കാണാന്‍ സാധിച്ചത് . കലാ മാമാങ്കത്തിന്റെ പരിസമാപ്തിയില്‍ 952 പൊയിന്റ് നേടി കണ്ണൂര്‍ ജില്ല കലാ കിരീടം ചൂടി. 949 പൊയിന്റ് നേടി. കോഴിക്കോട് ജില്ല രണ്ടാം സ്ഥാനവും 938 പൊയിന്റ് നേടി പാലക്കാട് ജില്ല മൂന്നാം സ്ഥാനവും Read More…

Education Kerala

മത്സരങ്ങളെക്കാള്‍ തെളിഞ്ഞു കാണുന്നത് സൗഹൃദങ്ങള്‍ -മമ്മൂട്ടി

കലോത്സവ വേദികളില്‍ പരസ്പര മത്സരങ്ങളെക്കാള്‍ കൂടുതലായി കാണുന്നത് സൗഹൃദങ്ങളാണ് എന്ന് നടന്‍ മമ്മൂട്ടി. കലോത്സവങ്ങളില്‍ നേടുന്ന മത്സര വിജയം ഒന്നിനും അവസാന വാക്കല്ല. തേച്ചാല്‍ മിനുങ്ങുന്നത് തന്നെ ആണ് പ്രതിഭ. കലോത്സവ വേദികളിലെ പ്രകടനം കേവലം ഒറ്റപ്പെട്ട പ്രകടനം മാത്രമാണ്. അതല്ല പ്രതിഭയുടെ അളവുകോല്‍. എന്നാല്‍ കലോത്സവ വേദികളില്‍ കാണുന്ന സൗഹൃദം പകരം വയ്ക്കാന്‍ ആ കാത്തതാണ്. മത്സരിക്കുന്ന സുഹൃത്തിന്റെ വിജയത്തില്‍ പോലും ആഹ്ലാദം കണ്ടെത്തുന്നതാണ് കാണാന്‍ കഴിയുന്നത്. വിജയകിരീടത്തെക്കാള്‍ വലിയ സുവര്‍ണ നേട്ടങ്ങള്‍ ആയിരിക്കും അത്തരം Read More…

Kerala Program

സംസ്ഥാന സ്‌കൂള്‍ കലോത്സവം : ഹൈസ്‌കൂള്‍ വിഭാഗം കഥാപ്രസംഗം ഫസ്റ്റ് എ ഗ്രേഡ് എറണാകുളം ജില്ലാ ടീമിന് വളയന്‍ചിറങ്ങര ഹയര്‍ സെക്കന്ററി സ്‌കൂളിന്

വളയന്‍ചിറങ്ങര ഹയര്‍ സെക്കന്ററി സ്‌കൂളിന് കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഹൈസ്‌കൂള്‍ വിഭാഗം കഥാപ്രസംഗം ഫസ്റ്റ് എ ഗ്രേഡ് എറണാകുളം ജില്ലാടീമിന്. വളയന്‍ചിറങ്ങര ഹയര്‍ സെക്കന്ററി സ്‌കൂളാണ് ജില്ലയ്ക്ക് വേണ്ടി ഇത് നേടിയത്. പത്താം ക്ലാസിലെ അദ്വൈത് എസ്. നായരും സംഘവും അവതരിപ്പിച്ച മഹാദാനം എന്ന കഥാപ്രസംഗത്തിനാണ് ഒന്നാം സ്ഥാനം. ആധുനിക യുഗത്തിലെ അവയവ കച്ചവടത്തിന്റെ അവിഹിത രീതികളെക്കുറിച്ച് കാരുണ്യത്തിന്റെ കണ്ണ് തുറപ്പിക്കുന്ന ഓര്‍മപ്പെടുത്തലോടെ, മരണശയ്യയില്‍ കിടന്ന കൗന്തേയന്റെ ദാനകര്‍മ ത്യാഗത്തിന്റെ പശ്ചാത്തലത്തില്‍ പാലാ നന്ദകുമാര്‍ രചിച്ച് Read More…