ന്യൂഡല്‍ഹി: 2026 ഐപിഎല്‍ സീസണിന് മുന്നോടിയായുള്ള മിനി താരലേലം ഡിസംബര്‍ 16ന് അബുദാബിയില്‍ നടക്കും.കഴിഞ്ഞ 2 സീസണിലും വിദേശത്തായിരുന്നു ലേലം നടന്നത്. 2023ല്‍ ദുബായ് വേദിയായപ്പോള്‍ കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയിലെ ജിദ്ദയിലാണ് ലേലം നടന്നത്. മുന്‍ മിനി ലേലങ്ങളെ പോലെ ഒരു ദിവസമായിരിക്കും ഇത്തവണത്തെ മിനി ലേലവും. നിലനിര്‍ത്താനും വിടുതല്‍ നല്‍കാനും ഉദ്ദേശിക്കുന്ന കളിക്കാരുടെ പട്ടിക ടീമുകള്‍ ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്കുമുമ്പ് സമര്‍പ്പിക്കണം. അതിനുശേഷം രജിസ്റ്റര്‍ ചെയ്ത കളിക്കാരുടെ പട്ടികയില്‍നിന്ന് ആദ്യം ഷോട്ട്‌ലിസ്റ്റും പിന്നീട് Read More…
Sports
അടുത്ത ഐപിഎല്ലും ധോനി കളിക്കും, സിഎസ്കെ ടീമിലുണ്ടാകും
ചെന്നൈ: ഇതിഹാസ നായകന്‍ എംഎസ് ധോനി അടുത്ത സീസണിലും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുണ്ടാകുമെന്നു ടീം സിഇഒ കാശി വിശ്വനാഥന്‍. കഴിഞ്ഞ ദിവസം മലയാളി താരം സഞ്ജു സാംസണെ സിഎസ്എസ്‌കെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ വീണ്ടും ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് ധോനി അടുത്ത സീസണിലും ടീമിലുണ്ടാകുമെന്നു സിഇഒ വെളിപ്പെടുത്തിയത്. ധോനിയുടെ ഐപിഎല്‍ ഭാവി സംബന്ധിച്ച ഒരു സ്വകാര്യ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത സീസണിലും ടീമിലുണ്ടാകുമെന്നു ധോനി അറിയിച്ചിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു. രാജസ്ഥാന്‍ റോയല്‍സ് വിടാനാഗ്രഹിക്കുന്ന സഞ്ജു സാംസണു വേണ്ടി ചെന്നൈ Read More…
ചാംപ്യന്‍മാര്‍ക്കുള്ള ടാറ്റയുടെ ആദരം; ആദ്യ സിയറ എസ്‌യുവി ‘ലോകം കീഴടക്കിയ വനികള്‍ക്ക്’
ഐസിസി വനിതാ ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്റെ മിന്നും വിജയത്തിന് ടാറ്റയുടെ കിടിലൻ സമ്മാനം. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ടാറ്റയുടെ സ്യുവി സിയറ ടീം അംഗങ്ങള്‍ക്ക് സമ്മാനിക്കും. സിയേറയുടെ എക്‌സ്‌ക്ലൂസീവ് ആദ്യ ബാച്ചാണ് ടീമിന് സമ്മാനിക്കുകയെന്ന് ടാറ്റാ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ‘രാജ്യത്തിന്റെ പ്രശസ്തി ഉയര്‍ത്തിയ ടീമിന്റെ അടങ്ങാത്ത ആവേശത്തെയും മഹത്തായ സംഭാവനകളെയും ത്യാഗങ്ങളെയും ടാറ്റ അംഗീകരിക്കുന്നു. ടീമിലെ ഓരോ അംഗത്തിനും സിയറയുടെ ഏറ്റവും ഉയര്‍ന്ന മോഡല്‍ ആണ് കമ്പനി സമ്മാനിക്കുന്നത്. ഐതിഹാസിക തിരിച്ചുവരവ് നടത്തുന്ന ടാറ്റാ Read More…
ദീപ്തി ശര്‍മയുടെ ഹനുമാന്‍ ടാറ്റൂയെ കുറിച്ച് പ്രധാനമന്ത്രി മോദി ചോദിച്ചു; ‘അത് എനിക്ക് പ്രചോദനമാണ്’ – ദീപ്തിയുടെ മറുപടി ചര്‍ച്ചയാകുന്നു
ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മയും പ്രധാനമന്ത്രിയും തമ്മിലുള്ള സംഭാഷണമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. നരേന്ദ്ര മോദിയുടെ പ്രസംഗങ്ങള്‍ കേള്‍ക്കുന്നത് വലിയ പ്രചോദനമാണെന്നാണ് ദീപ്തി പറയുന്നത്. അതിനിടെ ദീപ്തിയുടെ കൈയിലുള്ള ഹനുമാന്റെ ടാറ്റൂവിനെ കുറിച്ചും നരേന്ദ്ര മോദി ചോദിക്കുന്നുണ്ട്. നിങ്ങളുടെ കൈയില്‍ ഹനുമാന്‍ ഭഗവാന്റെ ടാറ്റൂ ഉണ്ടല്ലോ, അത് നിങ്ങളെ ഏതെങ്കിലും വിധത്തില്‍ സഹായിച്ചിട്ടുണ്ടോ?’, മോദി ചോദിച്ചു. ‘എന്നിലുള്ളതിനേക്കാള്‍ കൂടുതല്‍ വിശ്വാസം ഞാന്‍ അദ്ദേഹത്തില്‍ അര്‍പ്പിക്കുന്നുണ്ട്. എന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതില്‍ അത് വ്യക്തിപരമായി എന്നെ വളരെയധികം സഹായിക്കുന്നുമുണ്ട്. Read More…
രഞ്ജി ട്രോഫി: കര്‍ണാടകക്കെതിരെ കേരളത്തിന് ഇന്നിങ്‌സ് തോല്‍വി
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കര്‍ണാടകക്കെതിരെ ഇന്നിങ്‌സ് തോല്‍വി വഴങ്ങി കേരളം. ഒരു ഇന്നിങ്‌സിനും 164 റണ്‍സിനുമാണ് കര്‍ണ്ണാടക കേരളത്തെ പരാജയപ്പെടുത്തിയത്. ആദ്യ ഇന്നിങ്‌സില്‍ 348 റണ്‍സിന്റെ ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്ത കേരളം രണ്ടാം ഇന്നിങ്‌സില്‍ 184 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. കര്‍ണാടകക്കായി മൊഹ്‌സിന്‍ ഖാന്‍ 6 വിക്കറ്റെടുത്തപ്പോള്‍ വിദ്യുത് കവേരപ്പ രണ്ട് വിക്കറ്റ് വീഴ്ത്തി. പതിനൊന്നാമനായി ഇറങ്ങി 39 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഏദന്‍ ആപ്പിള്‍ ടോമാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ Read More…
അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി
മലപ്പുറം: അര്‍ജന്റീന ടീം മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മലപ്പുറത്ത് നടന്ന കായിക വകുപ്പിന്റെ വിഷന്‍ സെമിനാറിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. രണ്ടുദിവസം മുന്‍പ് അര്‍ജന്റീന ടീമിന്റെ മെയില്‍ വന്നുവെന്നും മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്നും അതിന്റെ പ്രഖ്യാപനം അടുത്ത ദിവസം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. നവംബര്‍ മാസത്തില്‍ അര്‍ജന്റീന ടീമിനെ കൊണ്ടുവരാനായിരുന്നു പദ്ധതിയിട്ടത്. കൊച്ചിയിലെ സ്റ്റേഡിയത്തില്‍ കളി നടത്താനായിരുന്നു തീരുമനം. എന്നാല്‍ സ്‌റ്റേഡിയത്തിലെ ചില അസൗകര്യങ്ങള്‍ തടസ്സമായി. ഇപ്പോ അത് എല്ലാം പൂര്‍ത്തിയായെങ്കിലും സ്റ്റേഡിയത്തിനുള്ള അംഗീകാരം Read More…
51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി
മുംബൈ: ഐസിസി ഏകദിന ലോകകിരീടം നേടിയ ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് വമ്പന്‍ പാരിതോഷികങ്ങള്‍. ചാംപ്യന്‍മാരായ ഹര്‍മന്‍പ്രീത് കൗറിനും സംഘത്തിനും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) 51 കോടി രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയാണ് അവാര്‍ഡ് തുക പ്രഖ്യാപിച്ചത്. ലോക കിരീടത്തോടൊപ്പം ചാംപ്യന്മാരായ ഇന്ത്യന്‍ ടീമിന് 39.78 കോടിയുടെ (4.48 മില്യണ്‍ യുഎസ് ഡോളര്‍) പ്രൈസ് മണിയും ഐസിസി സമ്മാനിച്ചിരുന്നു. കായിക ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രൈസ് മണിയാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. കഴിഞ്ഞ പുരുഷ ലോകകപ്പിലെ Read More…
മെസിയും അര്‍ജന്റീന ടീമും നവംബറില്‍ കേരളത്തിലേക്ക് വരില്ല, സ്ഥിരീകരിച്ച് സ്‌പോണ്‍സര്‍
കൊച്ചി: കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരെ നിരാശയിലാഴ്ത്തി ആ കാര്യത്തില്‍ അന്തിമ തീരുമാനം വന്നു. മെസിയും ലോകകപ്പ് നേടിയ അര്‍ജന്റീന ടീമും നവംബറില്‍ കേരളത്തിലേക്ക് കളിക്കാനെത്തില്ല. കേരളത്തിലേക്ക് വരുന്നില്ലെന്നു സ്‌പോണ്‍സര്‍ (റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കോര്‍പറേഷന്‍) സ്ഥിരീകരിച്ചു. അംഗോളയില്‍ മാത്രം കളിക്കുമെന്ന അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് സ്‌പോണ്‍സറുടെ സ്ഥിരീകരണം. ഫിഫ അനുമതി ലഭിക്കാനുള്ള കാലതാമസം പരിഗണിച്ചു നവംബര്‍ വിന്‍ഡോയിലെ കളി മാറ്റിവയ്ക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായുള്ള ചര്‍ച്ചയ്ക്കു ശേഷം ധാരണയായെന്നാണ് സ്‌പോണ്‍സറുടെ വിശദീകരണം. അടുത്ത വിന്‍ഡോയില്‍ കേരളത്തില്‍ കളിക്കുമെന്നാണ് പറയുന്നത്. അതേസമയം Read More…
നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണല്‍; ആദരിച്ച് സൈന്യം
ന്യൂഡല്‍ഹി: ജാവലിന്‍ ത്രോ താരവും ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവുമായ നീരജ് ചോപ്രയെ ഇന്ത്യന്‍ സൈന്യം ഓണററി ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കി ആദരിച്ചു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദിയും ചേര്‍ന്ന് ബഹുമതി കൈമാറി. കായികമേഖലയില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് നീരജിന് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത്. സ്ഥിരോത്സാഹത്തിന്റെയും രാജ്യസ്നേഹത്തിന്റെയും പ്രതീകമാണ് നീരജ് ചോപ്രയെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ചടങ്ങിന് സാക്ഷ്യം Read More…
കിരീടം നേടി, ആർസിബി ടീം വിൽപ്പനയ്ക്ക്! വില 17,600 കോടി രൂപ; കണ്ണുവച്ച് വമ്പൻമാർ
ബംഗളൂരു: 18 വർഷം കാത്തിരുന്നു ഒടുവിൽ ഇക്കഴിഞ്ഞ സീസണിൽ ഐപിഎൽ കിരീടം സ്വന്തമാക്കിയതിനു പിന്നാലെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീം വിൽക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ആർസിബി ഫ്രാഞ്ചൈസിയുടെ മാതൃ കമ്പനിയായ ഡിയാജിയോ ഗ്രേറ്റ് ബ്രിട്ടനാണ് ടീമിന്റെ ഓഹരികൾ വിൽക്കാനൊരുങ്ങുന്നത്. ബ്രിട്ടനിലെ പ്രമുഖ മദ്യ നിർമാണ, വിതരണ കമ്പനിയാണ് ഡിയാജിയോ ഗ്രേറ്റ് ബ്രിട്ടൻ. തുടക്കം മുതൽ കിരീട നേട്ടം വരെ 18 സീസണുകളിലും ടീമിനായി കളിച്ച സൂപ്പർ താരം വിരാട് കോഹ്‍ലി വാണിജ്യ കരാർ പുതുക്കിയിട്ടില്ല എന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം വന്നിരുന്നു. ഇതുകൂടി Read More…










