യുഎസും ഇസ്രയേലും നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാൻ തങ്ങളുടെ സൈനിക ശേഷി പ്രതീക്ഷിച്ചതിലും വേഗത്തിൽ പുനർനിർമിക്കുകയാണെന്ന് അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ. ഡ്രോൺ നിർമ്മാണം ഉൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങൾ ഇറാൻ വീണ്ടും സജീവമാക്കിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഏപ്രിലിൽ ആരംഭിച്ച ആറാഴ്ച നീണ്ട വെടിനിർത്തൽ കാലയളവിൽ ഇറാൻ സൈനിക വ്യവസായ അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിൽ വലിയ പുരോഗതി കൈവരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ചില അമേരിക്കൻ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ആക്രമണങ്ങൾക്ക് മുൻപുണ്ടായിരുന്ന സൈനിക ശേഷിയുടെ വലിയൊരു ഭാഗം ആറുമാസത്തിനുള്ളിൽ തന്നെ ഇറാൻ വീണ്ടെടുക്കാനിടയുണ്ടെന്നാണ് Read More…
സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ മലപ്പുറം ജില്ലയില്‍ കനത്ത മഴ പെയ്യുമെന്ന് പ്രഖ്യാപിച്ച് കാലാവസ്ഥ വകുപ്പ്. നാളെ കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലും യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു.ഉരുള്‍പൊട്ടലിനും, മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടിമിന്നലിന് സാധ്യത ഉള്ളതിനാല്‍ ഉയര്‍ന്ന തുറസ്സായ പ്രദേശങ്ങളില്‍ നിന്ന് മാറി നില്‍ക്കണം.
വിശ്വസിച്ച പ്രസ്ഥാനത്തിന്റെ ആദർശത്തിൽ അവസാനം വരെ അടിയുറച്ച് ജീവിച്ച നേതാവായിരുന്നു സീതാറാം യെച്ചൂരി എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. രാജ്യസഭ എംപി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം കക്ഷി രാഷ്ട്രീയത്തിനതീതമായ പ്രശംസ നേടിയതാണ്. സിപിഎം ജനറൽ സെക്രട്ടറിയായി 9 വർഷം ക്രിയാത്മകമായി പ്രവർത്തിക്കാൻ യെച്ചൂരിക്ക് സാധിച്ചു. തന്റെ നിലപാടുകളിൽ അടിയുറച്ച് നിൽക്കുമ്പോഴും എതിരാളികളോട് സൗമ്യമായി പെരുമാറിയ നേതാവായിരുന്നു യെച്ചൂരി. സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി നിരവധി തവണ കേരളം സന്ദർശിച്ച യെച്ചൂരിക്ക് സംസ്ഥാനത്ത് വലിയ സൗഹൃദ Read More…