Entertainment Kerala Law News

ഗണേഷ് കുമാർ മാപ്പുപറഞ്ഞു; വിവാദം അവസാനിപ്പിക്കാനാണ് താൽപര്യമെന്ന് ബിന്ദു മേനോൻ

ഫോണിൽ വിളിച്ച് പ്രശ്നം സംസാരിച്ച് പരിഹരിക്കാമെന്ന് ഉറപ്പ്; പരാതി നൽകില്ലെന്ന് വ്യക്തമാക്കി പത്തനാപുരം: മന്ത്രി കെ ബി ഗണേഷ് കുമാറിനെ ചുറ്റിപ്പറ്റിയ വിവാദത്തിൽ പുതിയ വഴിത്തിരിവ്. അസ്വാരസ്യങ്ങൾക്കൊടുവിൽ ഗണേഷ് കുമാർ മാപ്പുപറഞ്ഞതായി ഭാര്യ ബിന്ദു മേനോൻ അറിയിച്ചു. കഴിഞ്ഞ ദിവസം താൻ നടത്തിയ പ്രതികരണങ്ങൾ വൈകാരികമായിരുന്നുവെന്നും ഇനി വിവാദവുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നും ബിന്ദു മേനോൻ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ഗണേഷ് കുമാർ ഫോണിൽ വിളിച്ചുവെന്നും ഇത് ഒരു കുടുംബ പ്രശ്നമാണെന്നും ചർച്ചകളിലൂടെ പരിഹരിക്കാവുന്ന വിഷയമാണെന്നും അദ്ദേഹം പറഞ്ഞതായി Read More…

Entertainment Kerala News

കാണാൻ രണ്ട് പേർ മാത്രം; ‘കേരള സ്റ്റോറി 2’ കോഴിക്കോട് ഷോ റദ്ദാക്കി

കൊച്ചി: ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചതോടെ വിവാദ ചിത്രം കേരള സ്റ്റോറി 2 ഇന്ന് മുതൽ പ്രദർശനത്തിന് എത്തുമ്പോഴും പ്രേക്ഷക പിന്തുണയുടെ അഭാവം ചില കേന്ദ്രങ്ങളിൽ തിരിച്ചടിയായി. കോഴിക്കോട് റീഗൽ തിയറ്റർയിൽ രാത്രി 10 മണിക്ക് നിശ്ചയിച്ചിരുന്ന ഷോയ്ക്ക് വെറും രണ്ട് പേർ മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ആളില്ലാത്തതിനെ തുടർന്ന് തിയറ്റർ അധികൃതർ പ്രദർശനം റദ്ദാക്കുകയായിരുന്നു. കൊച്ചിയിലും ആദ്യ ഷോയ്ക്ക് ഒരാൾ പോലും ബുക്കിംഗ് നടത്തിയിട്ടില്ലെന്നതാണ് റിപ്പോർട്ട്. ന്യൂക്ലിയസ് മാൾയിലെ പാൻ സിനിമാസിലാണ് നഗരത്തിലെ Read More…

Entertainment News

‘വിറോഷി’ന് പ്രണയസാഫല്യം; ഉദയ്പൂരിൽ വിജയ്–രശ്മിക വിവാഹിതരായി

ഉദയ്പൂർ: ഗോസിപ്പുകൾക്കും ആരാധകരുടെ നീണ്ട കാത്തിരിപ്പിനും വിരാമമിട്ട് തെന്നിന്ത്യൻ പ്രിയജോഡികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായി. രാജസ്ഥാനിലെ ഉദയ്പൂരിലുള്ള ഐടിസി മെമെന്റോസ് റിസോർട്ടിൽ ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു ചടങ്ങുകൾ. ആരാധകർ സ്നേഹത്തോടെ ‘വിറോഷ്’ എന്ന് വിളിക്കുന്ന താരങ്ങൾ . ‘ഗീത ഗോവിന്ദം’, ‘ഡിയർ കോമ്രേഡ്’ എന്നീ ചിത്രങ്ങളിലൂടെ വെള്ളിത്തിരയിൽ വിരിഞ്ഞ പ്രണയം. അതീവ സുരക്ഷാ വലയത്തിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ 230 പേർ മാത്രമാണ് പങ്കെടുത്തത്. രാവിലെ വിജയ്‌യുടെ കുടുംബ Read More…

Entertainment News

വിജയ്‌യുടെ ‘ജന നായക’ന് വീണ്ടും തിരിച്ചടി; റിലീസിന് അനുമതിയില്ല, കേസ് സിം​ഗിൾ ബെഞ്ചിന് വിട്ട് മദ്രാസ് ഹൈക്കോടതി

ചെന്നൈ: വിജയ് ചിത്രം ജന നായകന് തിരിച്ചടി. ചിത്രത്തിന് മദ്രാസ് ഹൈക്കോടതി റിലീസ് അനുമതി നിഷേധിച്ചു. സെൻസർ ബോർഡ് അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ നടപടി. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഉത്തരവിട്ട സിംഗിംള്‍ ബെഞ്ച് ഉത്തരവിനു മുന്‍പ് എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സെന്‍സര്‍ ബോര്‍ഡിന് സാവകാശം നൽകിയില്ലെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് ഉത്തരവ്. സെന്‍സര്‍ ബോര്‍ഡിന്‍റെ വാദം കൂടി കേട്ട ശേഷം കേസ് സിംഗിള്‍ ബെഞ്ച് തീര്‍പ്പു കല്‍പ്പിക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. സിബിഎഫ്‌സി പറഞ്ഞ മാറ്റങ്ങള്‍ മുഴുവന്‍ വരുത്തിയിട്ടും അകാരണമായി സര്‍ട്ടിഫിക്കറ്റ് Read More…

Entertainment News

വിജയ് ചിത്രം ‘ജനനായകന്‍’ റിലീസ് മാറ്റി; പുതിയ തിയതി പിന്നീട്

ചെന്നൈ: വിജയ്ചിത്രം ജനനായകന്റെ റിലീസ് മാറ്റിവെച്ചു. ജനുവരി 9ന് റിലീസ് ചെയ്യാനിരിക്കെയാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുന്നതായി ഔദ്യോഗിക അറിയിപ്പ് വന്നത്. അപ്രതീക്ഷിതമായ സാഹചര്യം മൂലമാണ് റിലീസ് മാറ്റിവെച്ചിരിക്കുന്നതെന്നാണ് ചിത്രത്തിന്റെ വിതരണക്കാര്‍ സോഷ്യല്‍മീഡിയയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. പ്രൊഡക്ഷന്‍ ടീമില്‍ നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും പുതിയ റിലീസ് തിയതി സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ ഔദ്യോഗികമായി അറിയിക്കുമെന്നും കുറിപ്പില്‍ പറയുന്നു. അതോടൊപ്പം ആരാധകര്‍ ക്ഷമയോടെ പോസിറ്റീവായി തുടരണമെന്നും അഭ്യര്‍ഥിക്കുന്നുണ്ട്. ഏതെങ്കിലും അനൗദ്യോഗിക ഉറവിടങ്ങളില്‍ നിന്നുള്ള സ്ഥിരീകരിക്കാത്തതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് Read More…

Entertainment Kerala News

ഐഎഫ്എഫ്കെ ഡെലി​ഗേറ്റ് രജിസ്ട്രേഷൻ ഇന്ന് രാവിലെ 10 മുതൽ

തിരുവനന്തപുരം: 30ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനുള്ള (ഐഎഫ്എഫ്കെ) ഡെലി​ഗേറ്റ് രജിസ്ട്രേഷൻ ഇന്ന് രാവിലെ 10 മണിക്ക് ആരംഭിക്കും. registration.iffk.in എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഐഎഫ്എഫ്കെ ഡിസംബർ 12 മുതൽ 19 വരെ വിവിധ തിയേറ്ററുകളിലായി അരങ്ങേറും. പൊതു വിഭാ​ഗത്തിനു ജിഎസ്ടി ഉൾപ്പെടെ 1180 രൂപയും വിദ്യാർഥികൾക്കു ജിഎസ്ടി ഉൾപ്പെടെ 590 രൂപയുമാണ് ഡിലി​ഗേറ്റ് ഫീസ്. പൊതുവിഭാ​ഗം, വിദ്യാർഥികൾ, ഫിലിം സൊസൈറ്റി, ഫിലിം ആൻഡ് ടിവി പ്രൊഫഷണൽസ് തുടങ്ങി എല്ലാ വിഭാ​ഗങ്ങളിലേക്കും ഓൺലൈനായി രജിസ്ട്രേഷൻ നടത്താം. നേരിട്ട് Read More…

Entertainment Kerala News

സംസ്ഥാന ചലച്ചിത്ര പുരസ്കാരം:- മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

തൃശൂർ: 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. മികച്ച നടനായി മമ്മൂട്ടിയെ തിരഞ്ഞെടുത്തു. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റി ആയുള്ള പ്രകടനത്തിനാണ് മമ്മൂട്ടിയ്ക്ക് പുരസ്കാരം ലഭിച്ചത്. മികച്ച നടിയായി ഷംല ഹംസയെയും മികച്ച ചിത്രമായി മഞ്ഞുമ്മൽ ബോയ്സും തിരഞ്ഞെടുത്തു. ജൂറി ചെയർമാൻ പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള ഏഴംഗ കമ്മിറ്റിയുടെ അവസാന ഘട്ട സ്ക്രീനിങ്ങ് കഴിഞ്ഞമാസം അവസാനത്തോടെ പൂർത്തിയായിരുന്നു. അവാർഡ് പട്ടിക ഇങ്ങനെ: രചനാ വിഭാ​ഗം മികച്ച ചലച്ചിത്ര ​ഗ്രന്ഥം – പെൺപാട്ട് Read More…

Entertainment Kerala News

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

തൃശൂർ: 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് (നവംബർ 3) വൈകിട്ട് 3:30 ന് തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുക. ജൂറി ചെയർമാൻ പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള അവാർഡ് നിർണയ സമിതിയാണ് പുരസ്കാരങ്ങൾ നിർണയിക്കുന്നത്. മികച്ച നടനുള്ള പുരസ്കാരത്തിന് അവസാന റൗണ്ടിൽ മമ്മൂട്ടിയും ആസിഫ് അലിയും ആണെന്നാണ് വിവരം. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റി ആയുള്ള പ്രകടനത്തിന് മമ്മൂട്ടി ഒരിക്കല്‍കൂടി സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കുമോയെന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്. കിഷ്‌കിന്ധാകാണ്ഡം, ലെവല്‍ ക്രോസ്സ് എന്നീ ചിത്രങ്ങളിലെ Read More…

Entertainment News

‘ഒരു യു​ഗത്തിന്റെ അവസാനം’; 40 വർഷത്തിനു ശേഷം എം ടിവി നിർത്തുന്നു

80s ന്റെയും 90’s കിഡ്സിന്റെയും സ്കൂൾ കാലവും കോളജ് കാലഘട്ടവുമൊക്കെ കളറാക്കിയിരുന്ന എം ടിവി ഇനി ഇല്ല. പോപ് മ്യൂസിക്കും മെലഡിയും പുത്തൻ പാട്ടുകളുമൊക്കെയായി ഒരു വസന്തം തന്നെയായിരുന്നു എം ടിവി പ്രേക്ഷകർക്ക് സമ്മാനിച്ചത്. 40 വർഷങ്ങൾക്ക് ശേഷമാണ് എം ടിവി മ്യൂസിക് ചാനലുകൾ അടച്ചുപൂട്ടുന്നത്. MTV 80s, MTV മ്യൂസിക്, ക്ലബ് MTV, MTV 90s, MTV ലൈവ് തുടങ്ങി സംഗീതത്തിന് പ്രാധാന്യം നൽകുന്ന ഈ ചാനലുകലാണ് നിർത്തലാക്കുന്നത്. ഡിസംബർ 31 മുതൽ ഈ ചാനലുകൾ Read More…

Entertainment Kerala News

മോഹന്‍ലാലിന് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്

ന്യൂഡല്‍ഹി: ദാദ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് മോഹന്‍ലാലിന്. പത്തുലക്ഷം രൂപയാണ് സമ്മാന തുക. ഈ മാസം 23 ന് ഡല്‍ഹിയില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.2023ലെ ഫാല്‍ക്കെ പുരസ്‌കാരമാണ് മോഹന്‍ലാലിന് ലഭിച്ചത്. ഇന്ത്യന്‍ സിമിനയ്ക്ക് നല്‍കിയ സംഭാവന കണക്കിലെടുത്താണ് പുരസ്‌കാരം സമ്മാനിക്കുന്നത്. വാര്‍ത്ത വിതരണ മന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയത്.മുൻവർഷത്തെ പുരസ്‌കാരം മിഥുൻ ചക്രവർത്തിക്കായിരുന്നു. മോഹൻലാലിന്റെ സിനിമ യാത്രകൾ തലമുറകളെ പ്രചോദിപ്പിക്കുന്നതാണെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം എക്സ് പോസ്റ്റിൽ പറഞ്ഞു. ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ Read More…