Culture Kerala News

ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ നാരായണഗുരു ദർശനം നൃത്താവിഷ്കാരമാകുന്നു – ‘ശിവതം’​

ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾ ആഗോളതലത്തിൽ എത്തിക്കുന്നതിനുള്ള മഹാ സംരംഭത്തിന് മുംബൈ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ തുടക്കമാകുന്നു. ഗുരുദേവ കൃതികളെ ആസ്പദമാക്കി തയ്യാറാക്കുന്ന ‘ശിവതം’ എന്ന ബൃഹത്തായ സാംസ്കാരിക സന്ധ്യ 2026 ഒക്ടോബർ 30-ന് അരങ്ങേറും.​ഹേമാംഗി പക്നീകർ മറാഠിയിലേക്ക് മൊഴിമാറ്റം ചെയ്ത ഗുരുദേവന്റെ സർവ്വമത പ്രാർത്ഥനയായ ‘ദൈവദശകം’, നൂറിലധികം ശബ്ദങ്ങൾ ചേർന്ന സംഗീതാർച്ചനയോടെ അവതരിപ്പിക്കും. പ്രശസ്ത നർത്തകി കലാമണ്ഡലം ഹൈമവതിയുടെ ശിക്ഷണത്തിൽ മോഹിനിയാട്ട രൂപത്തിലാണ് ദൈവദശകം വേദിയിലെത്തുന്നത്.​ഗുരുദേവന്റെ ‘ചിദംബരാഷ്ടകം’ കൃതിയെ ആസ്പദമാക്കി 250-ഓളം കലാകാരന്മാർ അണിനിരക്കുന്ന ഭരതനാട്യ ശില്പവും Read More…

Kerala News Politics

ആൻ്റോ അഗസ്റ്റിൻ റിപ്പോർട്ടർ കേസ് അന്വേഷണം നടത്തുന്ന എസ്ഐടിയിലെ പി. വിജയൻ ഐപിഎസ്

ഇന്ത്യ കണ്ട ഏറ്റവും തന്ത്രപരമായ ബാങ്ക് കൊള്ളയായിരുന്നു 2007 ഡിസംബറിൽ മലപ്പുറം ജില്ലയിലെ ചെലേമ്പ്രയിലെ സൗത്ത് മലബാർ ഗ്രാമീണ ബാങ്കിൽ നടന്നത്. ബാങ്കിന്റെ താഴെയുള്ള റൂമുകൾ കോട്ടയം സ്വദേശി ജോസഫ് എന്ന ബാബു ഹോട്ടൽ തുടങ്ങാൻ എന്ന വ്യാജേന വാടകയ്ക്ക് എടുത്തു. ഒരുപാട് സ്ഥലങ്ങൾ പരിഗണിച്ച ശേഷം തന്റെ കൊള്ളക്ക് അനുയോജ്യമായ ഒന്ന് ആണ് ഇതെന്ന് കണ്ടാണ് ബാബു ഈ കെട്ടിടം വാടകയ്ക്ക് എടുക്കുന്നത്. മുകൾ നിലയിലെ ബാങ്കിൽ പോയി സ്വർണ്ണം ലോക്കറിൽ വച്ചു ബാങ്ക് ലോക്കറുകൾ Read More…

India International News Politics Sports

ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് ആശംസകളുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: ഐച്ചി-നഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായികതാരങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു. ഇന്ത്യൻ സംഘത്തിലെ ഓരോ താരവും കഠിനാധ്വാനവും അർപ്പണബോധവും നിശ്ചയദാർഢ്യവും പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവരുടെ പരിശ്രമത്തിൽ രാജ്യം അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏഷ്യൻ ഗെയിംസിന് തുടക്കമാകുന്ന വേളയിൽ സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച സന്ദേശത്തിലാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്. മികച്ച പ്രകടനം കാഴ്ചവെക്കാനും ആത്മവിശ്വാസത്തോടെ മത്സരിക്കാനും രാജ്യത്തിൻ്റെ അഭിമാനം ഉയർത്താനും അദ്ദേഹം താരങ്ങളോട് ആശംസിച്ചു. “നിങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കൂ, നന്നായി Read More…

Business Economy Kerala News

ഗുരുവായൂർ ക്ഷേത്രം ഭണ്ഡാര വരവ് 7.85 കോടിരൂപ

ഗുരുവായൂർ ക്ഷേത്രത്തിൽ 2026 സെപ്റ്റംബർ മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് വൈകിട്ട് (സെപ്റ്റംബർ 19 ന്) പൂർത്തിയായപ്പോൾ ലഭിച്ചത് 7,85,99,249 രൂപ. 1കിലോ 820ഗ്രാം 100 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 15 കിലോഗ്രാം 212 ഗ്രാം.എസ്.ബി.ഐ ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല. ഇ ഭണ്ഡാരങ്ങൾ വഴി കിഴക്കേ നട എസ്.ബി.ഐ ഇ ഭണ്ഡാരം വഴി 2,64,758 രൂപയും കിഴക്കേ നട പഞ്ചാബ് നാഷണൽ ബാങ്ക് ഇ ഭണ്ഡാരം വഴി 34,367 രൂപയും പടിഞ്ഞാറെ നടയിലെ Read More…

Health India News Politics

ഭക്ഷ്യവിഷബാധ; അമിത് ഷായുടെ ആരോഗ്യനില തൃപ്തികരമെന്ന് പ്രഹ്ലാദ് ജോഷി

ഹുബ്ബള്ളി: ശാരീരിക അസ്വസ്ഥതയും ഭക്ഷ്യവിഷബാധയുമേറ്റ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോഗ്യനില ഇപ്പോൾ പൂർണമായും തൃപ്തികരമാണെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. ശനിയാഴ്ച കർണാടകയിലെ രണ്ട് പരിപാടികളിൽ പങ്കെടുക്കാനെത്തിയതായിരുന്നു അമിത് ഷാ. ഹുബ്ബള്ളിയിലെ ഗബ്ബൂരിൽ കെഎൽഇ ജഗദ്ഗുരു ഗംഗാധർ മഹാസ്വാമിഗളു മൂരുസാവിരമഠ മെഡിക്കൽ കോളേജിന്റെ പുതിയ അക്കാദമിക് കെട്ടിടവും 1,200 കിടക്കകളുള്ള കെഎൽഇ ആശുപത്രിയും മെഡിക്കൽ റിസർച്ച് സെന്ററും ഉദ്ഘാടനം ചെയ്യാനായിരുന്നു പ്രധാന പരിപാടികൾ. എന്നാൽ ആരോഗ്യപ്രശ്നത്തെ തുടർന്ന് രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിൽ അമിത് ഷാ Read More…

Death India International Kerala News Politics

നേപ്പാളിൽ പ്രളയകാരണം അന്വേഷിക്കാൻ ഏഴംഗ വിദഗ്ധ സമിതി

കാഠ്മണ്ഡു: കഴിഞ്ഞ മാസം നേപ്പാളിൽ വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കിയ മിന്നൽപ്രളയത്തിൻ്റെ കാരണം അന്വേഷിക്കാൻ സർക്കാർ ഏഴംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. പ്രളയത്തിൽ 1,400-ലധികം പേർ മരിക്കുകയും 6,000-ത്തിലധികം പേരെ കാണാതാവുകയും ചെയ്തുവെന്ന് അധികൃതർ അറിയിച്ചു. പ്രളയത്തിന് കാരണമായ ഘടകങ്ങൾ കണ്ടെത്തുന്നതിനൊപ്പം കാലാവസ്ഥാ വ്യതിയാനം ദുരന്തത്തിൻ്റെ തീവ്രത വർധിപ്പിച്ചിട്ടുണ്ടോയെന്നും സമിതി പരിശോധിക്കും. ഓഗസ്റ്റ് 26ന് നേപ്പാൾ-ടിബറ്റ് അതിർത്തിക്ക് സമീപം രൂപപ്പെട്ട മിന്നൽപ്രളയം വടക്കൻ, മധ്യ നേപ്പാളിലെ നിരവധി പ്രദേശങ്ങളിൽ കനത്ത നാശം വിതച്ചു. ഹിമാലയൻ അതിർത്തി മേഖലയിൽ നിന്ന് Read More…

Education Kerala News Politics science Technology

കേരളത്തിലെ സർക്കാർ സ്കൂളുകളിൽ ‘താരാപഥം’ ഡിജിറ്റൽ വിദ്യാഭ്യാസ പദ്ധതിയുമായി കൈറ്റ്

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റൽ സംവിധാനങ്ങൾ നവീകരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ സർക്കാർ സ്കൂളുകളിൽ ‘താരാപഥം’ പദ്ധതി നടപ്പാക്കാൻ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) ഒരുങ്ങുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക വിഭാഗമായ കൈറ്റ്, സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം സ്കൂളുകളിലെ ഡിജിറ്റൽ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഉപയോഗിക്കുന്ന വിവിധ ഡിജിറ്റൽ സംവിധാനങ്ങളെ നിർമിതബുദ്ധി (AI) സാങ്കേതികവിദ്യയുടെ സഹായത്തോടെ നവീകരിച്ച് Read More…

India Kerala News

കസ്തൂരിരംഗൻ റിപ്പോർട്ട് പ്രദേശങ്ങളിൽ ഭൗതിക സർവേ; ജനങ്ങളുടെ ആശങ്കകൾ പരിഗണിച്ച് തീരുമാനമെടുക്കുമെന്ന് കർണാടക മുഖ്യമന്ത്രി

ഉഡുപ്പി: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഭൗതിക സർവേ നടത്തണമെന്ന ആവശ്യം സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഉഡുപ്പി ജില്ലയിലെ ഹെബ്രിയിൽ പ്രദേശവാസികളുമായും വിവിധ സംഘടനകളുടെ പ്രതിനിധികളുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രസർക്കാരിനെ തീരുമാനം അറിയിക്കുന്നതിന് മുമ്പ് പ്രദേശവാസികളുടെ ആശങ്കകളും അഭിപ്രായങ്ങളും മനസ്സിലാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പ്രദേശത്തെ ജനങ്ങളുടെ ആശങ്കകൾ വിശദമായി പരിഗണിച്ച ശേഷമായിരിക്കും വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമഘട്ടത്തിന്റെ Read More…

Agriculture Business Culture Economy India Kerala News

570 നെല്ലിനങ്ങൾ; പെരിങ്ങോട്ടുകരയിൽ വിരിയുന്നത് നെൽ വൈവിധ്യത്തിൻ്റെ വിസ്മയം

ലോകത്തിലെ ഏറ്റവും ചെറിയ നെൽമണി മുതൽ ഒരു നെല്ലിൽ രണ്ട് അരിമണി വരെയുള്ള അപൂർവ ഇനങ്ങൾ… വിത്തുകളുടെ സംരക്ഷണത്തിനും പ്രചാരണത്തിനുമായി അവണയങ്ങാട്ട് കളരിയുടെ വേറിട്ട കൃഷിയാത്ര തൃശൂർ ജില്ലയിലെ പെരിങ്ങോട്ടുകര. നെൽപ്പാടങ്ങളുടെ പച്ചപ്പിനിടയിൽ അപൂർവമായൊരു കാർഷിക പരീക്ഷണവും സംരക്ഷണ പ്രവർത്തനവും നടക്കുകയാണ്. 570ഓളം വ്യത്യസ്ത നെല്ലിനങ്ങളെ ഒരേ പ്രദേശത്ത് കൃഷി ചെയ്ത് സംരക്ഷിക്കുകയാണ് പെരിങ്ങോട്ടുകരയിലെ അവണയങ്ങാട്ട് കളരി. ലോകത്തിലെ തന്നെ ഏറ്റവും ചെറിയ നെൽമണിയുള്ള ഇനം മുതൽ ഒരു നെൽമണിയിൽ തന്നെ രണ്ട് അരിമണിയുള്ള ഇനം വരെ Read More…

Business Economy India International News Politics

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് യുഎഇ പ്രസിഡൻ്റ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഫോണിൽ വിളിച്ച് ജന്മദിനാശംസകൾ നേർന്നു. ഇന്ത്യ-യുഎഇ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ നടപടികളെക്കുറിച്ച് ഇരുനേതാക്കളും ചർച്ച നടത്തി. ഊർജം, പ്രതിരോധം, സാങ്കേതികവിദ്യ, നിക്ഷേപം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ സഹകരണമാണ് പ്രധാനമായും ചർച്ചയായത്. ഇന്ത്യയുടെ വിജയകരമായ ബ്രിക്സ് അധ്യക്ഷപദവിക്ക് യുഎഇ പ്രസിഡന്റ് പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ചു. ബ്രിക്സ് ഉച്ചകോടിയിൽ യുഎഇ കിരീടാവകാശി ഷെയ്ഖ് ഖാലിദ് പങ്കെടുത്തതിനും ഇന്ത്യയുടെ അധ്യക്ഷപദവിയിൽ Read More…