ലോക എയിഡ്‌സ് ദിനാചരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ റവന്യൂ വകുപ്പു മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. 2025ഓടെ കേരളത്തില്‍ എച്ച്ഐവി അണുബാധിതരായ ആരും ഉണ്ടാവരുത് എന്ന ലക്ഷ്യത്തിനായ് ഒന്നായ് പൂജ്യത്തിലേക്ക്- എന്ന പേരിലുള്ള ക്യാമ്പയിന്‍ വിജയിപ്പിക്കാന്‍ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. അണുബാധിതരായവര്‍ ഒരിക്കലും ഒറ്റപ്പെടേണ്ടവരല്ല. അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്ന് റവന്യൂ മന്ത്രി പറഞ്ഞു. ‘2030-ഓടുകൂടി പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കുവാന്‍ ലോക രാജ്യങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു ഘട്ടത്തിലാണ് ഈ വര്‍ഷത്തെ ലോക Read More…
News
ബഡ്‌സ് സ്‌കൂള്‍ കലോത്സവം മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു
ബഡ്‌സ് റിഹേബിലിറ്റഷന്‍ സെന്ററുകളിലും ബഡ്‌സ് സ്‌ക്കൂളുകളിലേയും ഭിന്നശേഷി കുഞ്ഞുങ്ങളുടെ സര്‍ഗ്ഗാത്മകമായ കഴിവുകള്‍ വികസിപ്പിക്കുന്നതിന് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായുളള കലോത്സവം ആരംഭിക്കുകയാണ്. കുുടുംബശ്രീ നടത്തുന്ന നാനാന്മുഖമായ ഇടപെടലുകളിലേറ്റവും അഭിനന്ദനീയമായ ഒന്നാണ് ബഡ്‌സ് സ്‌കൂളുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍. ഭിന്നശേഷി ശാസ്തീകരണത്തിനും പുനരധിവാസത്തിനും ഉതകുന്ന വിധത്തില്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് ബഡ്‌സ് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടക്കുന്നത്. സാമുഹ്യനീതി വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രിയെന്ന നിലയില്‍ ബഡ്‌സ് സ്‌കുൂളുകളുടെ ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയിലേയ്ക്ക് കൊണ്ടുവന്നു അത് നേടിയെടുക്കുന്നതിന് ഭിന്നശേഷിക്കാരോടൊപ്പം നില്‍ക്കുകയും ബഡ്‌സ് സ്‌കൂളുകളുമായി വളരെ Read More…
കൂട്ട പിരിച്ച് വിടൽ കലാമണ്ഡലത്തെ തകർക്കാൻ, കേരള സർക്കാർ നടപടി പിൻവലിക്കണം – അഡ്വ കെ.കെ അനീഷ്കുമാർ
തൃശ്ശൂർ: കേരള കലാമണ്ഡലത്തിലെ താത്കാലിക അധ്യാപകരേയും ജീവനക്കാരേയും മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ട നടപടി മനുഷ്യത്വരഹിതമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാര്‍.നടപടി റദ്ദാക്കണമെന്നും അനീഷ് കുമാര്‍ ആവശ്യപ്പെട്ടു. കലാമണ്ഡലം ജീവനക്കാരുടെ കൂട്ടപിരിച്ചു വിടല്‍നടപടി സാമ്പിള്‍ മാത്രമാണ്.വരാനിരിക്കുന്നത് സാംസ്‌കാരിക സ്ഥാപനങ്ങളുടെ അടച്ചുപൂട്ടലാണെന്ന് സംശയിക്കണം.സംസ്ഥാന സര്‍ക്കാരിന്റേയും സാംസ്‌കാരിക വകുപ്പിന്റേയും കെടുകാര്യസ്ഥതയാണ് കാര്യങ്ങള്‍ വഷളാക്കിയത്.സംസ്ഥാനത്തെ മുഴുവന്‍ കലാ-സാംസ്‌കാരിക സ്ഥാപനങ്ങളും അവയുടെ നിത്യ ചിലവുകള്‍ക്കും ശമ്പളത്തിനും നടത്തിപ്പിനുമുള്ള ധനം സ്വയം സമാഹരിക്കണമെന്ന സാംസ്‌കാരിക വകുപ്പ് ഉത്തരവാണ് കലാമണ്ഡലത്തിലെ കൂട്ടപ്പിരിച്ചു വിടല്‍ നടപടിയിലേയ്ക്ക് എത്തിച്ചത്. കലാമണ്ഡലം Read More…
അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി
അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് വ്യക്തമായ പശ്ചാത്തലത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. തട്ടിപ്പുകാണിച്ചവര്‍ക്കെതിരെ വകുപ്പ് തലത്തില്‍ അച്ചടക്ക നടപടിയെടുക്കും. കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കും. അനര്‍ഹര്‍ കയറിക്കൂടാന്‍ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. അനര്‍ഹമായി പെന്‍ഷന്‍ വാങ്ങുന്ന ജീവനക്കാര്‍ അല്ലാത്തവര്‍ക്കെതിരെയും നടപടിയുണ്ടാകും. മരണപ്പെട്ടവരെ അതത് സമയത്ത് കണ്‍കറിങ്ങ് മസ്റ്ററിങ്ങ് നടത്തി ലിസ്റ്റില്‍ നിന്ന് ഒഴിവാക്കും. വാര്‍ഷിക മസ്റ്ററിങ്ങ് നിര്‍ബന്ധമാക്കും. Read More…
ദളപതി വിജയുടെ മകന്‍ ജേസൺ സഞ്ജയ് സംവിധായകനാവുന്നു; ആദ്യ ചിത്രത്തിൽ നായകനായി സന്ദീപ് കിഷൻ
കൊച്ചി: തമിഴ് സൂപ്പര്‍ താരം ദളപതി വിജയുടെ മകന്‍ ജേസൺ സഞ്ജയ് ആദ്യമായി സംവിധായകനാകുന്നു. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ സുബാസ്കരൻ നിര്‍മ്മിക്കുന്ന ചിത്രത്തിൽ യുവതാരം സന്ദീപ് കിഷൻ നായകനായി എത്തും. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം മോഷൻ പോസ്റ്റർ പ്രകാശനം ചെയ്തുകൊണ്ടായിരുന്നു. ജേസൺ സഞ്ജയ് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ കഥ, സംഗീതം, എഡിറ്റിംഗ് തുടങ്ങി പ്രധാന ഘടകങ്ങളുടെ വിശദാംശങ്ങളും മോഷൻ പോസ്റ്ററിലൂടെ വെളിപ്പെടുത്തി. , “തങ്ങളുടെ പ്രൊഡക്ഷൻ ഹൌസ് നല്ല കഥാകൃത്തുക്കളെ പ്രോത്സാഹിപ്പിക്കാൻ എല്ലായ്പ്പോഴും ശ്രദ്ധിച്ചുവരുന്നു. Read More…
തടവുകാരുടെ അന്തസ് നിലനിർത്തുന്നതിനും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ജയിൽ ഉദ്യോഗസ്ഥർക്കു കഴിയണം : മുഖ്യമന്ത്രി
ജയിലുകൾ അന്തേവാസികൾക്കു സുരക്ഷിതമായ വാസസ്ഥലമായിരിക്കണമെന്നും തടവുകാരുടെ അന്തസ് നിലനിർത്തുന്നതിനും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ജയിൽ ഉദ്യോഗസ്ഥർക്കു കഴിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ശാരീരിക മർദനം, ഭയം, ഉത്കണ്ഠ, ചൂഷണം, മാനസിക സമ്മർദ്ദം എന്നിവയ്ക്ക് ജയിലിനുള്ളിൽ ഇടമുണ്ടാകാൻ പാടില്ല. ജയിൽ മോചിതരാകുന്നവർക്ക് ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള സാഹചര്യം പൊതുസമൂഹത്തിൽ സൃഷ്ടിക്കപ്പെടണം. ഒരു തരത്തിലുള്ള വിവേചനത്തിനും അവർ പാത്രമാകാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ജയിൽ ഉപദേശക സമിതിയുടെ പ്രഥമ യോഗത്തോടനുബന്ധിച്ച് തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 2015 ലെ നെൽസൺ Read More…
12 ദിവസം കൊണ്ട് 10 ലക്ഷം ഭക്തര് ശബരിമലയില് ദര്‍ശനം നടത്തി; വരുമാനം 63 കോടി കവിഞ്ഞു
പത്തനംതിട്ട: വൃശ്ചികം ഒന്നിന് നട തുറന്ന ശേഷം 12 ദിവസത്തിനുള്ളില്‍ 10 ലക്ഷത്തിലധികം ഭക്തര്‍ ദര്‍ശനം നടത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 54% വര്‍ദ്ധനവാണ്. 87,999 തീര്‍ഥാടകരെത്തിയ വ്യാഴാഴ്ചയാണ് ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെട്ടത്. ഭക്തരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ദേവസ്വത്തിന്റെ വരുമാനത്തിലും വര്‍ധനവുണ്ടാക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 3.5 ലക്ഷം കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയതോടെ, ശബരിമല ദേവസ്വം 63 കോടി രൂപയുടെ വരുമാനം നേടിയതായി ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. അരവണ വില്പ്പനയില്‍ തന്നെ 28 Read More…
‘ഒന്നായ് പൂജ്യത്തിലേക്ക് ‘ ലക്ഷ്യം കൈവരിക്കാൻ കേരളം
ഡിസംബർ 1 ലോക എയ്ഡ്‌സ് ദിനം ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കനുസരിച്ച് 2030ഓടുകൂടി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങളെങ്കിലും കേരളം വളരെ നേരത്തെ ആ ലക്ഷ്യത്തിലെത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഈ ലക്ഷ്യം കൈവരിക്കാൻ ‘ഒന്നായ് പൂജ്യത്തിലേയ്ക്ക് ‘ എന്ന ക്യാമ്പയിനിലൂടെ വലിയ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. 2025-ഓടുകൂടി 95:95:95 എന്ന ലക്ഷ്യം കൈവരിക്കാനാണ് കേരളം പ്രയത്‌നിക്കുന്നത്. ഇതിൽ ആദ്യത്തെ 95 എന്നത് എച്ച്.ഐ.വി. ബാധിതരായവരിൽ 95 ശതമാനം ആളുകളും അവരുടെ എച്ച്.ഐ.വി. രോഗാവസ്ഥ Read More…
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒപി ടിക്കറ്റിന് ഇനി 10 രൂപ; ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇനി ഒപി ടിക്കറ്റിന് 10 രൂപ നിരക്ക് ഈടാക്കും. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തിലാണ് തീരുമാനം. ഈ പുതിയ നയം ഡിസംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തിലാകും. മെഡിക്കല്‍ കോളജ് ആശുപത്രി, ഐഎംസിഎച്ച്, ഡെന്റല്‍ കോളജ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും ഒപി ടിക്കറ്റ് നിരക്ക് ബാധകമായിരിക്കും. ആശുപത്രിയുടെ ദൈനംദിന ചെലവുകള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി ആവശ്യമായ സാമ്പത്തിക ഉറവിടം Read More…
പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും; വന് ജയത്തിന് ശേഷം ആദ്യ സന്ദര്‍ശനം
സുല്‍ത്താന്‍ ബത്തേരി: വയനാട് ഉപതിരഞ്ഞെടുപ്പില്‍ വന് ഭൂരിപക്ഷത്തില്‍ വിജയിച്ച പ്രിയങ്ക ഗാന്ധി ഇന്ന് മണ്ഡലത്തിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രിയങ്ക വയനാട്ടില്‍ എത്തുന്നത്. ഇന്ന് പ്രിയങ്ക മലപ്പുറം ജില്ലയിലെ നിരവധി സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തും. കരുളായി, വണ്ടൂര്‍, എടവണ്ണ എന്നിവിടങ്ങളിലെ സ്വീകരണത്തിലും പൊതുസമ്മേളനത്തിലും പ്രിയങ്ക പങ്കെടുക്കും. നാളെ വയനാട് ജില്ലയിലൂടെയുള്ള പര്യടനമാണ് പദ്ധതിയിലുളളത്. രാവിലെ 12 മണിക്ക് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ സാന്നിദ്ധ്യത്തില്‍ മുക്കം, തിരുവമ്പാടി എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികളില്‍ പങ്കെടുക്കും. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സത്യന്‍ Read More…