Kerala News

തൃശ്ശൂരിൽ പട്ടാപ്പകൽ വൻ സ്വർണ്ണ കവർച്ച.

സ്വർണ്ണ വ്യാപാരിയെയും സുഹൃത്തിനെയും ആക്രമിച്ച് രണ്ടര കിലോ സ്വർണം കവർന്നു. കോയമ്പത്തൂരിൽ നിന്നും കാറിൽ കൊണ്ടുവന്നിരുന്ന സ്വർണാഭരണങ്ങളാണ് ദേശീയപാത കുതിരാനു സമീപം വച്ച് മൂന്ന് കാറുകളിലായി പിന്തുടർന്നെത്തിയ സംഘം കവർന്നത്. ഇന്നലെ രാവിലെ 11.15ഓടെ ദേശീയപാത കുതിരാൻ കല്ലിടുക്കിൽ വച്ചായിരുന്നു സംഭവം. കോയമ്പത്തൂരിൽ പണികഴിപ്പിച്ചു തൃശ്ശൂരിലേക്ക് കാറിൽ കൊണ്ടുവന്നിരുന്ന രണ്ടര കിലോ സ്വർണമാണ് മൂന്ന് കാറുകളിലായി മുഖം മറച്ചു എത്തിയ സംഘം കവർന്നത്. രണ്ട് ഇന്നോവ, ഒരു റെനോൾട്ട് എന്നീ കാറുകളിലായാണ് കവർച്ചാസംഘം എത്തിയത്. സ്വർണ്ണം കൊണ്ടുവന്നിരുന്ന Read More…

Kerala News

ഷിരൂർ മണ്ണിടിച്ചിൽ: അർജുന്റെ മൃതദേഹം കണ്ടെത്തി

കർണാടകയിലെ ഷിരൂരിൽ ഉണ്ടായ ഭീകരമായ മണ്ണിടിച്ചിലിൽ കാണാതായവരെ തേടിയുള്ള തിരച്ചിൽ തുടരുകയാണ്. ദുരന്തത്തിൽപ്പെട്ട കോഴിക്കോട് സ്വദേശിയായ അർജുന്റെ മൃതദേഹം 72 ദിവസങ്ങൾക്ക് ശേഷം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥൻ എന്നിവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അർജുന്റെ ലോറി ഗംഗാവലി പുഴയിൽ നിന്ന് പൂർണമായും പുറത്തെടുത്തപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ലോറിയുടെ ക്യാബിനിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. പുഴയിലെ വെള്ളം വറ്റിയതിനാലാണ് ലോറി പുറത്തെടുക്കാൻ സാധിച്ചത്.

Kerala News

ഓണം ബംപർ ടിക്കറ്റ് വിൽപന 50 ലക്ഷത്തിലേക്ക്: റെക്കോർഡ് നേട്ടം പ്രതീക്ഷയിൽ

കേരളത്തിന്റെ ഓണം ബംപർ ടിക്കറ്റ് വിൽപന 44 ലക്ഷത്തിലേക്ക്. ഒരു ആഴ്ചയിൽ മാത്രം 14 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റുതീർന്നു. വിൽപന തുടർന്നാൽ ഈ ആഴ്ചയ്ക്കുള്ളിൽ 50 ലക്ഷത്തിലെത്തുമെന്നാണു പ്രതീക്ഷ. 75.76 ലക്ഷം ടിക്കറ്റുകൾ വിറ്റ കഴിഞ്ഞവർഷത്തെ റെക്കോർഡ് ഇത്തവണ മറികടക്കുമെന്നാണ് കണക്കുകൾ. 25 കോടി രൂപയുടെ ഒന്നാം സമ്മാനമുള്ള ഈ ബംപറിൽ, 90 ലക്ഷം ടിക്കറ്റുകൾ വിറ്റഴിക്കുകയെന്നതാണ് ലോട്ടറി വകുപ്പിന്റെ ലക്ഷ്യം.

Death News

തൃശ്ശൂർ ചാലക്കുടിയിൽ ഡ്രെയിനേജ് വൃത്തിയാക്കാൻ ഇറങ്ങിയ രണ്ടുപേർ മരണപ്പെട്ടു.

കാരൂരിലെ റോയൽ ബേക്കറിയുടെ ഡ്രെയിനേജ് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളികളാണ് മരണപ്പെട്ടത്. കാരൂർ സ്വദേശി 52 വയസ്സുള്ള സുനിൽകുമാർ, വരതനാട് സ്വദേശി 45 വയസ്സുള്ള ജിതേഷ് എന്നിവരാണ്‌ മരണപ്പെട്ടത്. ടാങ്കിൽ ഇറങ്ങിയ രണ്ടു പേരെയും ചലനമറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് ഫയർഫോഴ്സ് എത്തി മൃതദേഹങ്ങൾ പുറത്തെടുത്തു. മൃതഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. മാൻഹോൾ മാത്രമുള്ള ടാങ്കിനുള്ളിൽ ഓക്സിജൻ ഇല്ലാതിരുന്നതാണ് മരണത്തിന് കാരണമായതെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Kerala News

തൃശ്ശൂർ ശ്രീ കേരളവർമ്മയിൽ എസ്എഫ്ഐ കെഎസ്‌യു സംഘർഷം

കെഎസ്‌യുവിന്റെ കലാജാഥ വാഹനം തടഞ്ഞിട്ട് എസ്എഫ്ഐ. വാഹനത്തിൽ തട്ടി എസ്എഫ്ഐയുടെ തോരണം പൊട്ടി എന്നു പറഞ്ഞാണ് വാഹനം തടഞ്ഞിട്ടത്. കെഎസ് യു എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും

Kerala News

എം.എം. ലോറൻസ് നാടുകടത്തിയചലച്ചിത്ര താരം.

കൊച്ചി: എം.എം.ലോറൻസ് എന്ന തൊഴിലാളി യൂണിയൻ നേതാവ് തന്ത്രപരമായി ഇടപെട്ട് നാടുകടത്തിയതുകൊണ്ട്കൊച്ചിൻ ഹനീഫ എന്ന അതുല്യ സിനിമാതാരം ഉദിച്ചു.എറണാകുളം മാർക്കറ്റിൽ ചുമട്ട് തൊഴിലാളികളും കച്ചവടക്കാരുമായി കയറ്റിറക്കുതർക്കും 1960 കളിൽ അതിരൂക്ഷമായി. എറണാകുളം നോർത്തിൽ കലാഭവന് അടുത്ത് താമസിക്കുന്ന മിമിക്രി മോണോ ആക്ട് താരം ഹനീഫിൻ്റെ പിതാവ് മുസ്ലിം ലീഗ് നേതാവായ എ.ബി.മുഹമ്മദിനും കുടുംബത്തിനും മാർക്കറ്റിൽ സ്വന്തമായ വ്യാപാരസ്ഥാപനങ്ങളുണ്ട്.കയറ്റിറക്ക് തർക്കത്തിൽ വ്യാപാരികളുടെ മക്കൾ തൊഴിലാളികളെ നേരിടാനൊരുങ്ങി. സംഘർഷത്തിനും ഏറ്റുമുട്ടലിനും ഇത് ഇടയാക്കി. മാർക്കറ്റിൽ ചുമട്ട് തൊഴിലാളി യൂണിയൻ കെട്ടിയ Read More…

Kerala News

നടിയെ പീഡിപ്പിച്ച കേസിൽ ഇടവേള ബാബു അറസ്റ്റിൽ

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ നടൻ ഇടവേള ബാബു അറസ്റ്റിൽ. മൂന്ന് മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമാണ് പ്രത്യേക അന്വേഷണ സംഘം അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇടവേള ബാബുവിന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു, അതിനാൽ അദ്ദേഹത്തെ ജാമ്യത്തിൽ വിട്ടയയ്ക്കും. ‘അമ്മ’ സംഘടനയിൽ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നും, ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും അടക്കം രണ്ട് പരാതികളാണ് അദ്ദേഹത്തിനെതിരെ. ഇക്കാര്യത്തിൽ എറണാകുളം നോർത്ത് പോലീസും കോഴിക്കോട് നടക്കാവ് പോലീസും കേസെടുത്തിട്ടുണ്ട്. ഹേമ കമ്മിറ്റിയുടെ റിപ്പോര്ട്ടിനെ Read More…

News Technology

സോണി ഇന്ത്യയിൽ ബ്രാവിയ തിയ്യേറ്റർ യു നെക്ക്ബാൻഡ് സ്പീക്കർ അവതരിപ്പിച്ചു: ഡോള്ബി അറ്റ്മോസും 12 മണിക്കൂർ ബാറ്ററിയും

കൊച്ചി: സോണി ഇന്ത്യ പുതിയ വയർലെസ് നെക്ക്ബാൻഡ് സ്പീക്കർ ‘ബ്രാവിയ തിയ്യേറ്റർ യു’ (HT-AN7) ഇന്ത്യയിൽ അവതരിപ്പിച്ചു. കഴുത്തിൽ തൂക്കിയിടാൻ എളുപ്പമുള്ള ഈ നൂതന സ്പീക്കർ, മികവുറ്റ സിനിമാറ്റിക് അനുഭവം വാഗ്ദാനം ചെയ്യുന്നു. 360° സ്പേഷ്യൽ സൗണ്ട്, ഡോള്ബി അറ്റ്മോസ് അനുഭവം, എക്സ്ബാലൻസ്ഡ് സ്പീക്കർ യൂണിറ്റ് എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്. 12 മണിക്കൂർ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്ന ബ്രാവിയ തിയ്യേറ്റർ യു, വെറും 10 മിനിറ്റ് ചാർജ് ചെയ്താൽ 1 മണിക്കൂർ അധിക ഉപയോഗം Read More…

Kerala News

കവിയൂർ പൊന്നമ്മയെ ആലുവ ജനസേവ ശിശുഭവൻ അനുസ്മരിച്ചു

ആലുവ: പ്രശസ്ത സിനിമാ നടിയും ആലുവ ജനസേവ ശിശുഭവൻ രക്ഷാധികാരിയുമായിരുന്ന കവിയൂർ പൊന്നമ്മയുടെ അനുസ്മരണ പരിപാടി ജനസേവ ശിശുഭവന്റെ നേതൃത്വത്തിൽ നടന്നു. ഡോ. ടോണി ഫെർണാണ്ടസാണ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തത്. പരിപാടിക്ക് ജനസേവ പ്രസിഡന്റ് അഡ്വ. ചാർളി പോൾ അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ ജോസ് മാവേലി, കവിയൂർ പൊന്നമ്മയെ അനുസ്മരിച്ച് പ്രഭാഷണം നടത്തി. പൊന്നമ്മയുടെ സഹോദര ഭാര്യ ജയ മനോജ്, കൊച്ചുമകൾ ഭാവന മനോജ് എന്നിവരും പങ്കെടുത്തു. ചിന്നൻ ടി. പൈനാടത്ത്, ഹംസക്കോയ, ജോബി തോമസ്, Read More…

Kerala News

ലൈംഗിക പീഡന കേസ്: മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തില്‍ വിട്ടു

കൊച്ചി: ലൈംഗിക പീഡനക്കേസിൽ നടനും എംഎൽഎയുമായ എം. മുകേഷിനെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിലെ പ്രത്യേക അന്വേഷണസംഘം മുകേഷിനെ മൂന്നുമണിക്കൂറോളം ചോദ്യം ചെയ്തതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു. രാവിലെ 9.45 നാണ് മുകേഷ് ചോദ്യം ചെയ്യലിന് ഹാജരായത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നതിനാൽ ചോദ്യം ചെയ്തതിന് ശേഷം ജാമ്യത്തില് വിട്ടു. തീരദേശ പൊലീസ് ആസ്ഥാനത്ത് നടത്തിയ ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ മുകേഷ് മാധ്യമങ്ങളോട് പ്രതികരിക്കാതെ പോയി. Read More…