തിരുവനന്തപുരം: വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഗാനഗന്ധർവ്വൻ യേശുദാസ് തിരികെ കേരളത്തിലേക്ക് എത്തുന്നു. കഴിഞ്ഞ നാല് വർഷങ്ങളായി അദ്ദേഹം അമേരിക്കയിലാണ് താമസിച്ചിരുന്നത്. ഇപ്പോൾ, അദ്ദേഹം സൂര്യഫെസ്റ്റിവലിൽ പങ്കെടുക്കാനായി കേരളത്തിൽ വരികയാണ്. സൂര്യഫെസ്റ്റിവലിന് ശേഷം യേശുദാസ് വിവിധ സംഗീത പരിപാടികളിലും പങ്കെടുക്കും. അദ്ദേഹത്തിന്റെ വരവിനെക്കുറിച്ച് സൂര്യ കൃഷ്ണമൂർത്തിയാണ് അറിയിച്ചത്. കൂടാതെ, ചെന്നൈയിലെ മാർഗഴി ഫെസ്റ്റിലും യേശുദാസ് കച്ചേരി അവതരിപ്പിക്കും. 2019-ൽ, കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് യേശുദാസ് അമേരിക്കയിലേക്ക് പോയത്. ഇതോടെ, അദ്ദേഹം പതിവായി പങ്കെടുക്കുന്ന സൂര്യഫെസ്റ്റിവലും മറ്റ് പരിപാടികളും അദ്ദേഹത്തിന്റെ Read More…
News
വാടകക്കാരനായ യുവൻ ശങ്കർ രാജയ്ക്കെതിരെ വീട്ടുടമയുടെ പരാതി; അഞ്ചുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ്
ചെന്നൈ: പ്രശസ്ത സംഗീത സംവിധായകൻ യുവൻ ശങ്കർ രാജയ്ക്കെതിരെ വാടക കുടിശ്ശികയുമായി ബന്ധപ്പെട്ട് വീട്ടുടമ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നു. ചെന്നൈ നുങ്കമ്പാക്കത്തുള്ള ഒരു വീട് വാടകയ്ക്കെടുത്ത യുവൻ ശങ്കർ രാജ, 20 ലക്ഷം രൂപയുടെ വാടക കുടിശ്ശികയാക്കിയെന്നാണ് ആരോപണം. വീട്ടുടമയായ ജമീലയുടെ സഹോദരൻ നൽകിയ പരാതിയിൽ, യുവൻ ശങ്കർ രാജ രണ്ടു വർഷം മുമ്പ് വീട് വാടകയ്ക്കെടുത്തുവെന്നും ഒരു വർഷം കഴിഞ്ഞപ്പോൾ വാടക വർദ്ധിപ്പിച്ചെന്നും പറയുന്നു. എന്നാൽ നിശ്ചിത തുക വാടക നൽകാതെ യുവൻ ശങ്കർ രാജ കബളിപ്പിച്ചുവെന്നും Read More…
ആകാശത്ത് ഇന്ന് അപൂർവ്വ ദൃശ്യം: സൂപ്പർ ബ്ലൂ മൂൺ ആസ്വദിക്കാം
ന്യൂഡൽഹി: ഇന്ന് രാത്രി ആകാശം ഒരു അപൂർവ്വ ദൃശ്യത്തിന് സാക്ഷിയാകുന്നു. സൂപ്പർ മൂണും ബ്ലൂ മൂണും ഒന്നിച്ചു കണ്ടെത്താനുള്ള അദ്ഭുത അവസരമാണിത്. ഭൂമിയോട് ഏറ്റവും അടുത്ത് വരുമ്പോഴുള്ള പൂർണചന്ദ്രനാണ് സൂപ്പർ മൂൺ. ഒരു സീസണിലെ മൂന്നാമത്തെ പൂർണചന്ദ്രനാണ് ബ്ലൂ മൂൺ എന്നറിയപ്പെടുന്നത്. ഈ രണ്ട് പ്രതിഭാസങ്ങളും ഒന്നിച്ചു സംഭവിക്കുന്നത് അപൂർവ്വമായതിനാൽ ഇന്നത്തെ ദൃശ്യം പ്രത്യേക പ്രാധാന്യം അർഹിക്കുന്നു. എന്താണ് സംഭവിക്കുന്നത്? സൂപ്പർ മൂൺ: ചന്ദ്രൻ ഭൂമിയോട് അടുത്തു വരുമ്പോൾ അത് സാധാരണയേക്കാൾ വലുതും തിളക്കമുള്ളതുമായി കാണപ്പെടും. ഇത് Read More…
ഇന്ത്യൻ വാർത്ത മ്യുസിക് അവതരിപ്പിക്കുന്ന” സീനത്തിൻ്റെ യാത്ര അവസാനിക്കുന്നില്ല”
ഇന്ത്യൻ വാർത്ത മ്യുസിക് അവതരിപ്പിക്കുന്ന” സീനത്തിൻ്റെ യാത്ര അവസാനിക്കുന്നില്ല”