നിലവിൽ ഇടതു പക്ഷവും വലതു പക്ഷവും ചേർന്ന ഇൻഡി മുന്നണി ഉണ്ട്. അത് അംഗീകരിക്കുന്നുവെങ്കിൽ തിരഞ്ഞെടുപ്പിന് ശേഷമുള്ള തങ്ങളുടെ നേതാവ് ആരാണെന്ന് വ്യക്തമാക്കാൻ തൃശ്ശൂരിലെ UDF LDF സ്ഥാനാർത്ഥികൾ തയ്യാറാകണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. എൻഡിഎ തൃശൂർ പാർലമെൻറ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻഡിഎയെ സംബന്ധിച്ച് ഞങ്ങൾക്കൊരു നേതാവും ഒരു ആശയവും ഉണ്ട്. ജനങ്ങൾക്കുമുന്നിൽ അവതരിപ്പിയ്ക്കാൻ വികസന രേഖയുമുണ്ട്. അതിൻ്റെ അടിസ്ഥാനത്തിൽ വിജയക്കുതിപ്പിൽ ഉള്ള സുരേഷ് ഗോപിയെ ആശയപരമായി നേരിടുന്നതിന് Read More…
Politics
സുരേഷ് ഗോപിയ്ക്ക് ആവേശകരമായ സ്വീകരണം.
തൃശ്ശൂരിൽ വന്നിറങ്ങിയ BJP സ്ഥാനാർത്ഥി സുരേഷ് ഗോപിയ്ക്ക് റയിൽവേസ്റ്റേഷനിൽ അവേശകരമായ സ്വീകരണം. BJP പ്രസിഡൻ്റ് അഡ്വ കെ കെ അനീഷ്കുമാറിൻ്റെ നേതൃത്ത്വത്തിലായിരുന്നു സ്വീകരണം ഒരുക്കിയത്. തുടർന്ന് റോഡ് ഷോ യോടെയാണ് സുരേഷ് ഗോപിയെ സാംസ്കാരിക നഗരിയിലേയ്ക്ക് സ്വീകരിച്ചത്. ബൈക് റാലിയുടെ അകമ്പടിയോടെ സ്വരാജ് റൗണ്ടിൽ എത്തിയ സുരേഷ് ഗോപിയെ ആയിരങ്ങൾ സ്വീകരിച്ചു. തുടർന്ന് സ്വരാജ് റൗണ്ടിലൂടെ നടന്ന കാൽ നട റോഡ് ഷോയിൽ ആയിരങ്ങൾ അണിനിരന്നു. സ്വീകരണ ജാഥ തൃശ്ശൂർ കോർപ്പറേഷനു മുന്നിൽ സമാപിച്ചു. മണികണ്ഠനാൽ ഗണിപതിയേയും Read More…
നഗരത്തിൽ കുടിവെള്ളം ഒരു മാസത്തോളമായി ലഭ്യമാവാത്തതിൽ ബിജെപി കൗൺസിലർമാർ കൌൺസിൽ ഹാളിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു
തൃശൂർ നഗരത്തിൽ കുടിവെള്ളം ഒരു മാസത്തോളമായി ലഭ്യമാവാത്തതിൽ ബിജെപി കൗൺസിലർമാർ കൌൺസിൽ ഹാളിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു.അമൃത് ഫണ്ടിൽ നിന്നും കോടികൾ എടുത്തിട്ടും ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കുടിവെള്ളം നൽകാൻ കഴിയാത്ത കോർപറേഷൻ പരാജയമാണ്. പരിഹാരം കാണാൻ മേയറുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ല.
ടി.എൻ പ്രതാപൻ പയറ്റുന്നത് വിഭജന തന്ത്രം – ബിജെപി.
തൃശ്ശൂർ: തെരെഞ്ഞെടുപ്പ് അടുത്തതോടെ എം.പിയെന്ന നിലയിലുള്ള പരാജയം മറച്ച് വെക്കാൻ ടി എൻ പ്രതാപൻ ജനങ്ങൾക്കിടയിൽ വിഭജന തന്ത്രവുമായി ഇറങ്ങിയിരിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ കെ.കെ അനീഷ്കുമാർ. 5 വർഷം എം.പിയായിരുന്നിട്ടും ഒരു പദ്ധതി പോലും തൃശ്ശൂരിൽ കൊണ്ട് വരാൻ സാധിക്കാത്ത പ്രതാപൻ നരേന്ദ്ര മോദി സർക്കാർ രാജ്യത്താകമാനം നടപ്പാക്കുന്ന റെയിൽവേ വികസനത്തിൻ്റെ ക്രെഡിറ്റ് അടിച്ചെടുക്കാൻ ശ്രമിക്കുകയാണ്. രാജ്യത്തെ വലിയ റെയിൽവേ സ്റ്റേഷനുകൾ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വിമാനത്താവള നിലവാരത്തിലേക്ക് ഉയർത്തുകയെന്നത് നരേന്ദ്ര മോദി Read More…
സാംസ്കാരിക രംഗത്തെ ജീർണ്ണച്ച അവസ്ഥയാണ് പിണറായിയുടെ വേദിയിൽ കണ്ടതെന്ന് കുമ്മനം.
സാഹിത്യകാരന്മാരുടെ ചോദ്യങ്ങളോട് അസഹിഷ്ണുത കാണിക്കുകയായിരുന്നു മുഖ്യമന്ത്രി ചെയ്തത്. ഇത് സാംസ്കാരിക കേരളത്തിന് അപമാനമാണെന്നും കുമ്മനം.സുഗതകുമാരിയുടെ ജന്മഗേഹം ഇന്ന് തകർച്ചയുടെ വക്കിൽ ആണെന്നും, ഇതിനുകാരണം കേരളത്തിൻറെ സാംസ്കാരിക മന്ത്രിയും വകുപ്പുമാണെന്നും കുമ്മനം കെ സുരേന്ദ്രൻ നയിക്കുന്ന തൃശ്ശൂർ ലോകസഭാ മണ്ഡലത്തിലെ കേരള പദയാത്ര ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കുമ്മനം രാജശേഖരൻ. നവോത്ഥാന നായകനായ മന്നത്തുപത്മനാഭനെ വരെ അധിക്ഷേപിക്കുന്ന തരത്തിൽ ദേശാഭിമാനിയിൽ ലേഖനം വന്നതു ഖേദകരമാണ്. ഇതെല്ലാം കാണിയ്ക്കുന്നത് കമ്മ്യൂണിസത്തിന്റെ അധഃപതനമാണെന്നും കുമ്മനം അഭിപ്രായപ്പെട്ടു. സാംസ്കാരിക പൈതൃകത്തെ പിച്ചിച്ചീന്താനാണ് കോൺഗ്രസും Read More…
മുഖ്യമന്ത്രിക്ക് സമനില തെറ്റി; എൽഡിഎഫ് സ്ഥാനാർത്ഥികൾ പല്ലുകൊഴിഞ്ഞ സിംഹങ്ങൾ: കെ.സുരേന്ദ്രൻ
തൃശ്ശൂർ: മുഖ്യമന്ത്രിക്ക് സമനിലതെറ്റിയിരിക്കുകയാണെന്ന് എൻഡിഎ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ. തനിക്കും മകൾക്കും എതിരെ ഉയർന്നുവന്ന അഴിമതി ആരോപണം കൂടുതൽ കൂടുതൽ തെളിഞ്ഞുവരുന്നതാണ് അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നതെന്നും തൃശ്ശൂരിൽ എൻഡിഎ പദയാത്രയോട് അനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഭരണാധികാരിയാണെന്നത് മറന്ന് വെറും പിതാവായി പിണറായി വിജയൻ മാറിയിരിക്കുകയാണ്. സർക്കാരിന്റെയും പാർട്ടിയുടെയും സംവിധാനങ്ങൾ സ്വന്തം ആവശ്യത്തിന് വേണ്ടി അദ്ദേഹം ഉപയോഗിക്കുകയാണ്. താനും മകളും അന്വേഷണത്തിൽ നിന്നും രക്ഷപ്പെടുന്നത് മാത്രമാണ് അദ്ദേഹത്തിന്റെ മനസിലുള്ളത്. അതെല്ലാം മറികടക്കാനാണ് പ്രഗൽഭരായ ആളുകളെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കിയെന്ന് Read More…
എസ്.ടി മോർച്ച ജില്ലാ പ്രസിഡൻ്റിനെതിരെ കൊലവിളി പ്രസംഗം നടത്തിയ ചാലക്കുടി സിപിഎം ഏരിയ സെക്രട്ടറി അശോകനെതിരെ കേസ്സെടുക്കണം – അഡ്വ കെ.കെ അനീഷ്കുമാർ.
തൃശ്ശൂർ: പിണറായി സർക്കാരിനെതിരെ സമരം ചെയ്താൽ കൊന്ന് കളയുമെന്ന് ബിജെപി എസ്.ടി മോർച്ച തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ് സിമിൽ ഗോപിക്കെതിരെ കൊലവിളി പ്രസംഗം നടത്തിയ സിപിഎം ചാലക്കുടി ഏരിയ സെക്രട്ടറി അശോകനെതിരെ കേസ്സെടുക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ ആവശ്യപ്പെട്ടു.അതിരപ്പിള്ളി മലക്കപ്പാറ വീരാൻ കുടി ഊരിലെ ഭൂസമരവുമായി ബന്ധപ്പെട്ട വിഷയത്തിൽ സമരം ചെയ്തതിനാണ് സിമിൽ ഗോപിക്കെതിരായ വധഭീഷണി. ആദിവാസികളോടുള്ള സിപിഎം ജാതി വെറിയാണ് സിമിൽ ഗോപിക്കെതിരായ ഭീഷണിക്ക് ആധാരം. പിണറായി ഭരണത്തിൽ മധുവും വിശ്വനാഥനും Read More…
സ്വയംപര്യാപ്തമായ കേരളം സാധ്യമാകണമെങ്കിൽ മോദിയുടെ 10 വർഷത്തെ വികസനനേട്ടത്തെ കേരളസർക്കാർ മാതൃകയാക്കണമെന്നു എം.ടി രമേശ്.
തൃശ്ശൂർ: സ്വയംപര്യാപ്തമായ കേരളം സാധ്യമാകണമെങ്കിൽ മോദിയുടെ 10 വർഷത്തെ വികസനനേട്ടത്തെ കേരളസർക്കാർ മാതൃകയാക്കണമെന്നു എം.ടി രമേശ്..’പുതിയ കേരളം’ മോദിയുടെ ഗ്യാരണ്ടി.. എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചുകൊണ്ടു ബിജെപി സംസ്‌ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഫെബ്രുവരി 26 നു തൃശ്ശൂരിൽ നയിക്കുന്ന കേരള പദയാത്രയുടെ സ്വാഗതസംഘ രൂപീകരണം യോഗം ഉൽഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം..അയോധ്യയിൽ രാംലല്ല യുടെ തിരിച്ചുവരവോടെ രാമൻ ഭാരതത്തിന്റെ വികസനത്തിന്റെ പ്രതിപുരുഷനായി മാറി കഴിഞ്ഞു.. മോദിയും യോഗിയും അയോധ്യയിൽ നടപ്പിലാക്കുന്ന വികസന മാതൃക ശബരിമലയിൽ നടപ്പിലാക്കാൻ Read More…
വിവിധ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖ വനിതകൾ ബിജെപിയിൽ.
തൃശ്ശൂർ:. വിവിധ പാർട്ടികളിലും മറ്റും പ്രവർത്തിച്ചിരുന്നവർ ആസംഘടകളിൽ നിന്നും രാജിവെച്ചാണ് BJP യിൽ ചേർന്നത്. മഹിള നേതാക്കൾ ഇന്ന് ബിജെപി നേതാക്കളിൽ നിന്നും അംഗത്വം സ്വീകരിച്ചു. ബിജെപി തൃശ്ശൂർ ജില്ലാ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ദേശിയ സെക്രട്ടറി അരവിന്ദ് മേനോൻ വനിതാ നേതാക്കൾക്ക് BJP അംഗത്വം നൽകി.ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ് കുമാർ,മേഖല പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മാസ്റ്റർ, മേഖല വൈസ് പ്രസിഡന്റ് ബിജോയ് തോമസ്, ജില്ലാ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ് എന്നിവർ പങ്കെടുത്തു.
ഇൻഡി മുന്നണിയുടെ തകർച്ച NDA യ്ക്ക് റെക്കോർഡ് വിജയം സമ്മാനിക്കും – എം.ടി രമേശ്.
തൃശ്ശൂർ: നരേന്ദ്ര മോദിയെ തോൽപ്പിക്കാൻ തട്ടിക്കൂട്ടിയ ഇൻഡി സഖ്യം തമ്മിലടിച്ച് പിരിഞ്ഞത് 2024 ലെ തെരെഞ്ഞെടുപ്പിൽ NDA മുന്നണിയ്ക്ക് ചരിത്ര വിജയം സമ്മാനിക്കും. നിതീഷ് NDA യിൽ തിരിച്ചെത്തുകയും മമതയും കെജരിവാളും അഖിലേഷുമെല്ലാം ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതോടെ ഇൻഡി സഖ്യം തത്വത്തിൽ ശിഥിലമായെന്നും തൃശ്ശൂർ ലോക്സഭാ മണ്ഡലം ശില്പശാല ഉദ്ഘാടനം ചെയ്യവേ എം.ടി രമേശ് പറഞ്ഞു.രാജ്യമാസകലം ആഞ്ഞടിക്കുന്ന നരേന്ദ്രമോദിയുടെ വികസന തരംഗത്തിൽ കേരളത്തിൽ നിന്നും പല സീറ്റുകളിലും NDA സഖ്യം വിജയിച്ച് കയറുമെന്നും അദ്ദേഹം പറഞ്ഞു. ശില്പശാലയിൽ Read More…










