Culture India News

ചാര്‍ധാം യാത്രയ്ക്ക് തുടക്കമായി, ആശംസകൾ നേർന്ന് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദി കേദാര്‍നാഥ് ധാമിൻ്റെ വാതില്‍ തുറന്നതോടെ ഈ വര്‍ഷത്തെ ചാർധാം യാത്രയ്ക്ക് തുടക്കമായി. ഉത്തരാഖണ്ഡിലെ ദേവഭൂമിയില്‍ സ്ഥിതി ചെയ്യുന്ന കേദാർനാഥ് തുറന്നതിനെ തുടര്‍ന്നാണ് യാത്ര ഔദ്യോഗികമായി ആരംഭിച്ചത്. ഈ അവസരത്തില്‍, യാത്രയ്ക്കായി എത്തുന്ന ഭക്തര്‍ക്കായി പ്രധാനമന്ത്രി ഒരു കത്തിലൂടെ തൻ്റെ ആശംസകളും പ്രാര്‍ത്ഥനകളും നേർന്നു. ഭക്തരുടെ സുരക്ഷയും ക്ഷേമവും ആശംസിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. യാത്രയുടെ ആത്മീയ പ്രാധാന്യം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, കേദാര്‍നാഥിലേക്കും ചാര്‍ധാം ക്ഷേത്രങ്ങളിലേക്കുമുള്ള തീര്‍ത്ഥാടനം ഇന്ത്യയുടെ വിശ്വാസത്തിൻ്റെയും ഐക്യത്തിൻ്റെയും സമ്പന്നമായ പാരമ്പര്യത്തിൻ്റെയും പ്രതിഫലനമാണെന്ന് പറഞ്ഞു. Read More…

Culture Health Kerala News

പുന്നത്തൂർ കോട്ട സന്ദർശിച്ച് വൻതാരയിലെ ഉന്നതതല സംഘം

ഗുരുവായൂർ ദേവസ്വം ആനകളുടെയും ഗോക്കളുടെയും സംരക്ഷണത്തിനും രോഗ പരിചരണത്തിനും ആധുനിക സജ്ജീകരണങ്ങളോടുകൂടിയ നവീന മൃഗാശുപത്രി സ്ഥാപിക്കാൻ സാധ്യതയേറി. ഗുരുവായൂരിൽ സൂപ്പർ സ്പെഷ്യാലിറ്റി മൃഗാശുപത്രി സ്ഥാപിക്കുന്നതിൻ്റെ സാധുത പരിശോധിക്കാൻ ജാംനഗറിലെ റിലയൻസ് വൻ താര വന്യ ജീവി സംരക്ഷണ കേന്ദ്രത്തിലെ ഉന്നതതല സംഘം ഗുരുവായൂരിലെത്തി ദേവസ്വം ആനത്താവളം സന്ദർശിച്ചു. റിലയൻസ് ന്യൂ എനർജി ലിമിറ്റഡ് ചെയർമാൻ അനന്ത് അംബാനിയുടെ ഗുരുവായൂർ സന്ദർശനത്തിൻ്റെയും ദേവസ്വം അധികൃതരുമായുള്ള ചർച്ചയുടെയും തുടർച്ചയാണ് വൻതാരയിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘത്തിൻ്റെ സന്ദർശനം. പുന്നത്തൂർ ആന സംരക്ഷണ Read More…

Culture Kerala News

ശ്രീഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം ഊരമന രാജേന്ദ്ര മാരാർക്ക് സമ്മാനിച്ചു

വൈശാഖ മാസ പുണ്യവുമായി ഗുരുവായൂർ ദേവസ്വം നടത്തിയ അഞ്ചാമത് അഷ്ടപദി സംഗീതോത്സവം ഭക്തി സാന്ദ്രമായി. രാവിലെ 6 മുതൽ വൈകിട്ട് 7 വരെ നടന്ന അഷ്ടപദിയർച്ചനയിൽ നൂറിലേറെ കലാകാരൻമാർ പങ്കെടുത്തു.ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ടഗീതമായ അഷ്ടപദിയുടെ പ്രചാരണത്തിനും പ്രോത്സാഹനത്തിനുമായി ദേവസ്വം ഏർപ്പെടുത്തിയ ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം മുതിർന്ന അഷ്ടപദി കലാകാരൻ ഊരമന രാജേന്ദ്ര മാരാർക്ക്, സംഗീത കലാചര്യ പദ്മശ്രീ ഡോ. കെ. ഓമനക്കുട്ടി സമ്മാനിച്ചു. ഇന്നലെ വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ചായിരുന്നു പുരസ്കാരം നൽകിയത്. Read More…

Culture Kerala News

ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോത്സവത്തിന് തുടക്കമായി

ഗുരുവായൂർ ക്ഷേത്രത്തിൽ വൈശാഖ മാസ പുണ്യകാലത്തിന് ഭക്തി നിറവിൽ തുടക്കം. ഗുരുവായൂർ ദേവസ്വം അഞ്ചാമത് അഷ്ടപദി സംഗീതോത്സവം ഇന്ന് രാവിലെ തുടങ്ങി. രാവിലെ 6 മണിയോടെ ദേവസ്വം ചെയർമാൻ സംഗീത മണ്ഡപത്തിൽ എ.വി.ഗോപിനാഥ് ഭദ്രദീപം തെളിയിച്ചു. നൂറോളം കലാകാരൻമാർ അഷ്ടപദിയർച്ചന നടത്തി.

Culture Kerala News

ഗുരുവായൂർ ക്ഷേത്രം; ഭക്തിപ്രഭാഷണം തുടങ്ങി

ഗുരുവായൂർ ക്ഷേത്രത്തിൽ വൈശാഖ മാസത്തോടനുബന്ധിച്ച ഭക്തിപ്രഭാഷണം തുടങ്ങി. മേയ് 16 വരെ ദിവസവും വൈകിട്ട് 6.20 മുതൽ 7.20 വരെ മേൽപുത്തൂർ ഓഡിറ്റോറിയത്തിലാണ് പ്രഭാഷണം. തിരുവനന്തപുരം ഗവ. സംസ്കൃത കോളേജ് അസോ. പ്രൊഫസർ ഡോ.സുദേവ് കൃഷ്ണ ശർമ്മൻ ആണ് ഇന്ന് ഭക്തിപ്രഭാഷണം നിർവ്വഹിച്ചത്.

Culture Kerala News

അക്ഷയ തൃതീയ ദിനം നാളെ; സ്വർണ്ണ ലോക്കറ്റ് വാങ്ങാം

വൈശാഖ മാസത്തിലെ പുണ്യമായ അക്ഷയ തൃതീയ ദിനത്തിൽ ഗുരുവായൂർക്ഷേത്രത്തിൽ കഴകക്കാരുടെ വകയായി ചുറ്റുവിളക്കാഘോഷിക്കും. ശ്രീലകത്ത് നെയ് വിളക്ക്, നിറമാല, മേളത്തോടെ കാഴ്ച ശീവേലിയും വിളക്കും ഉണ്ടാകും. കാലത്ത് മേളം സന്തോഷ് മാരാർ & പാർട്ടി, ഉച്ചയ്ക്ക് മേളം ഗുരുവായൂർ ശശി മാരാർ & പാർട്ടി. വൈകിട്ട് തായമ്പക കാടാമ്പുഴ അനിരുദ്ധ്. രാത്രി വിളക്കിന് ഇടയ്ക്ക വിശേഷം വിഷ്ണു മാരാർ മമ്മിയൂർ, വിഷ്ണു മാരാർ ഗുരുവായൂർ, കൃഷ്ണപ്രസാദ് ഗുരുവായൂർ, രാഹുൽ മാരാർ മമ്മിയൂർ എന്നിവർ ഇടയ്ക്കയിലും കണ്ണൻ, ആനന്ദ്, Read More…

Culture Kerala

വിവാഹം: പവിത്രമായ ആത്മബന്ധമോ അതോ വർണ്ണപ്പകിട്ടുള്ള കച്ചവടമോ?

മനുഷ്യജീവിതത്തിലെ ഏറ്റവും പവിത്രവും അർത്ഥപൂർണ്ണവുമായ ചടങ്ങുകളിൽ ഒന്നാണ് വിവാഹം. രണ്ട് വ്യക്തികൾ തമ്മിലുള്ള ശാരീരികമായ ഒന്നിക്കൽ എന്നതിലുപരി, രണ്ട് ആത്മാക്കൾ തമ്മിലുള്ള പവിത്രമായ ഉടമ്പടിയായാണ് ഭാരതീയ സംസ്കാരം വിവാഹത്തെ വിഭാവനം ചെയ്തിരിക്കുന്നത്. എന്നാൽ കാലം മാറിയതോടെ വിവാഹമെന്ന സങ്കല്പം വെറും ആഘോഷങ്ങളിലേക്കും ആഡംബരങ്ങളിലേക്കും മാത്രമായി ചുരുങ്ങിക്കൊണ്ടിരിക്കുന്നു എന്നത് ഖേദകരമായ വസ്തുതയാണ്. വിവാഹത്തിൻ്റെ ആദ്ധ്യാത്മികതയ്ക്കും ആചാരങ്ങൾക്കും നൽകിയിരുന്ന പ്രാധാന്യം ഇന്ന് വെറും പുറംമോടികൾക്കും കച്ചവട താല്പര്യങ്ങൾക്കും വഴിമാറിക്കൊടുത്തിരിക്കുന്നു. ഇതിൻ്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് ഇന്ന് കണ്ടുവരുന്ന ‘ഹൽദി’ (മഞ്ഞ Read More…

Culture Kerala News

ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം ഊരമന രാജേന്ദ്ര മാരാർക്ക്

ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോത്സവത്തിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ 2025ലെ ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരത്തിന് മുതിർന്ന അഷ്ടപദി കലാകാരൻ പെരുമ്പാവൂർ ഊരമന രാജേന്ദ്രമാരാരെ തെരഞ്ഞെടുത്തു. അഷ്ടപദി ഗാനശാഖയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. 25,001 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. അഷ്ടപദി സംഗീതോത്സവ ദിനമായ ഏപ്രിൽ 18ന് വൈകിട്ട് ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് പുരസ്കാരം സമ്മാനിക്കും. തുടർന്ന് പുരസ്കാര സ്വീകർത്താവിൻ്റെ അഷ്ടപദി കച്ചേരിയും അരങ്ങേറും. ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്, ഭരണ സമിതി Read More…

Culture Kerala News

അഷ്ടപദി സംഗീതോത്സവം നാളെ ആരംഭിക്കും

ഗുരുവായൂർ ദേവസ്വം അഞ്ചാമത് അഷ്ടപദി സംഗീതോത്സവത്തിന് നാളെ തുടക്കമാകും. രാവിലെ ആറു മണിക്ക് ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലെ അഷ്ടപദി സംഗീതോത്സവ മണ്ഡപത്തിൽ ഭദ്രദീപം തെളിയിക്കുന്നതോടെ സംഗീതോത്സവം സമാരംഭിക്കും. തുടർന്ന് വൈകിട്ട് ആറു വരെ നൂറിലേറെ കലാകാരൻമാർ അഷ്ടപദി അർച്ചനയിൽ പങ്കെടുക്കും. വൈകിട്ട് ആറു മണിമുതൽ വിശേഷാൽ പഞ്ചരത്ന അഷ്ടപദി, തുടർന്ന് രാത്രി 7 ന് അഷ്ടപദി സംഗീതോത്സവത്തിൻ്റെ ഉദ്ഘാടനവും ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാര സമർപ്പണവും നടക്കും. പ്രശസ്ത കർണാടക സംഗീതജ്ഞ ഡോ.കെ. ഓമനക്കുട്ടിയാണ് Read More…

Culture India News

ചാർധാം യാത്ര; ഒരുക്കങ്ങൾ വിലയിരുത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡെറാഡൂൺ: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ചാർധാം യാത്രയ്ക്കായുള്ള ഒരുക്കങ്ങൾ വിലയിരുത്തി. ഏപ്രിൽ 19ന് ആരംഭിക്കുന്ന യാത്രയെ മുൻനിർത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംസ്ഥാന ഉദ്യോഗസ്ഥരുമായി ചേർന്ന് സുരക്ഷാ സംവിധാനങ്ങൾ പരിശോധിച്ചു. അക്ഷയ ത്രിതിയ ദിനത്തിൽ ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങൾ തുറന്നുകൊണ്ടാണ് യാത്ര ആരംഭിക്കുന്നത്. ഏപ്രിൽ 22ന് കേദാർനാഥ് ക്ഷേത്രവും 23ന് ബദ്രിനാഥ് ക്ഷേത്രവും തുറക്കും. യാത്രാ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി രുദ്രപ്രയാഗിൽ നിന്ന് ഗുപ്തകാശിയിലേക്ക് നാഷണൽ ഹൈവേ 107 വഴി റോഡ് മാർഗം സഞ്ചരിച്ചു. Read More…