Culture Kerala News

ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം ഊരമന രാജേന്ദ്ര മാരാർക്ക്

ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോത്സവത്തിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ 2025ലെ ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരത്തിന് മുതിർന്ന അഷ്ടപദി കലാകാരൻ പെരുമ്പാവൂർ ഊരമന രാജേന്ദ്രമാരാരെ തെരഞ്ഞെടുത്തു. അഷ്ടപദി ഗാനശാഖയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. 25,001 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. അഷ്ടപദി സംഗീതോത്സവ ദിനമായ ഏപ്രിൽ 18ന് വൈകിട്ട് ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് പുരസ്കാരം സമ്മാനിക്കും. തുടർന്ന് പുരസ്കാര സ്വീകർത്താവിൻ്റെ അഷ്ടപദി കച്ചേരിയും അരങ്ങേറും. ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്, ഭരണ സമിതി Read More…

Culture Kerala News

അഷ്ടപദി സംഗീതോത്സവം നാളെ ആരംഭിക്കും

ഗുരുവായൂർ ദേവസ്വം അഞ്ചാമത് അഷ്ടപദി സംഗീതോത്സവത്തിന് നാളെ തുടക്കമാകും. രാവിലെ ആറു മണിക്ക് ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലെ അഷ്ടപദി സംഗീതോത്സവ മണ്ഡപത്തിൽ ഭദ്രദീപം തെളിയിക്കുന്നതോടെ സംഗീതോത്സവം സമാരംഭിക്കും. തുടർന്ന് വൈകിട്ട് ആറു വരെ നൂറിലേറെ കലാകാരൻമാർ അഷ്ടപദി അർച്ചനയിൽ പങ്കെടുക്കും. വൈകിട്ട് ആറു മണിമുതൽ വിശേഷാൽ പഞ്ചരത്ന അഷ്ടപദി, തുടർന്ന് രാത്രി 7 ന് അഷ്ടപദി സംഗീതോത്സവത്തിൻ്റെ ഉദ്ഘാടനവും ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാര സമർപ്പണവും നടക്കും. പ്രശസ്ത കർണാടക സംഗീതജ്ഞ ഡോ.കെ. ഓമനക്കുട്ടിയാണ് Read More…

Culture India News

ചാർധാം യാത്ര; ഒരുക്കങ്ങൾ വിലയിരുത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡെറാഡൂൺ: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ചാർധാം യാത്രയ്ക്കായുള്ള ഒരുക്കങ്ങൾ വിലയിരുത്തി. ഏപ്രിൽ 19ന് ആരംഭിക്കുന്ന യാത്രയെ മുൻനിർത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംസ്ഥാന ഉദ്യോഗസ്ഥരുമായി ചേർന്ന് സുരക്ഷാ സംവിധാനങ്ങൾ പരിശോധിച്ചു. അക്ഷയ ത്രിതിയ ദിനത്തിൽ ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങൾ തുറന്നുകൊണ്ടാണ് യാത്ര ആരംഭിക്കുന്നത്. ഏപ്രിൽ 22ന് കേദാർനാഥ് ക്ഷേത്രവും 23ന് ബദ്രിനാഥ് ക്ഷേത്രവും തുറക്കും. യാത്രാ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി രുദ്രപ്രയാഗിൽ നിന്ന് ഗുപ്തകാശിയിലേക്ക് നാഷണൽ ഹൈവേ 107 വഴി റോഡ് മാർഗം സഞ്ചരിച്ചു. Read More…

Culture Kerala News

അഷ്ടപദി സംഗീതോത്സവം: സെമിനാർ നാളെ

ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോത്സവം ഏപ്രിൽ 18 ശനിയാഴ്ച ക്ഷേത്രം തെക്കേ നട ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ നടക്കും. അഷ്ടപദി സംഗീതോത്സവത്തിൻ്റെ പ്രാരംഭമായ സെമിനാർ നാളെ ( ഏപ്രിൽ 17, വെള്ളിയാഴ്ച) രാവിലെ 9 ന് നാരായണീയം ഹാളിൽ നടക്കും. ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ചടങ്ങ് ഉദ്ഘാടനം നിർവ്വഹിക്കും. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല തിരൂർ പ്രാദേശിക കേന്ദ്രത്തിലെ അസോ. പ്രൊഫസർ ഡോ.സി.കെ. ജയന്തി പ്രബന്ധം അവതരിപ്പിക്കും. പ്രേമഭക്തിയും ഗീതി കാവ്യപ്രസ്ഥാനവും എന്നതാണ് വിഷയം. തുടർന്ന് സോപാന സംഗീത കലാകാരൻ Read More…

Culture Kerala News

ഗുരുവായൂരപ്പന് സമർപ്പണമായി വെളളി കവര വിളക്കും 50 സ്റ്റെയിൻലെസ് സ്റ്റീൽ ബഞ്ചും

ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ടി വി എസ് മോട്ടോർ കമ്പനി മൂന്ന് തട്ടുള്ള അഞ്ച് കിലോഗ്രാം തൂക്കം വരുന്ന വെളളി കവര വിളക്കും അമ്പത് സ്റ്റെയിൻലെസ് സ്റ്റീൽ ബഞ്ചും സമർപ്പിച്ചു. ടി.വി.എസ് ഡയറക്ടർ കെ.എൻ രാധാകൃഷ്ണനാണ് സമർപ്പിച്ചത്. ക്ഷേത്രം സോപാനത്തിൽ ഗുരുവായൂരപ്പന് കദളിക്കുലയും നെയ്യും കാണിക്കയും സമർപ്പിച്ച ശേഷമായിരുന്നു ചടങ്ങ്. ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്, ഭരണ സമിതി അംഗങ്ങളായ സി.മനോജ്, കെ .എസ് ബാലഗോപാൽ, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ എന്നിവർ സന്നിഹിതരായി. Read More…

Culture Kerala News

കുലദേവതാ ക്ഷേത്രങ്ങളിലെ വിവേചനം അവസാനിപ്പിക്കുക; കുലദേവതാ പിതൃരക്ത അവകാശ സംരക്ഷണ വേദി

കേരളത്തിലെ കുലദേവതാ ക്ഷേത്രങ്ങളിലും തറവാട്ടു കാവുകളിലും മരുമക്കത്തായത്തിൻ്റെ പേരിൽ അച്ഛൻ്റെ മക്കൾക്ക് അവകാശങ്ങൾ നിഷേധിക്കുന്ന അനാചാരത്തിനെതിരെ ശക്തമായ നിയമപോരാട്ടത്തിന് തുടക്കം കുറിക്കുമെന്ന് കുലദേവതാ പിതൃരക്ത അവകാശ സംരക്ഷണ വേദി. 1975-ലെ ‘കേരള ഹിന്ദു കൂട്ടുകുടുംബ നിർത്തലാക്കൽ നിയമം’ നിലവിൽ വന്ന് അരനൂറ്റാണ്ട് പിന്നിട്ടിട്ടും, ആചാരങ്ങളുടെ മറവിൽ പിതൃരക്തത്തെ പടിക്ക് പുറത്ത് നിർത്തുന്ന തറവാട് കാരണവന്മാരുടെ നിലപാട് ഭരണഘടനാ വിരുദ്ധവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണ്. സനാതന ധർമ്മത്തിൻ്റെ അടിസ്ഥാനം അദ്വൈതമാണ് എന്ന് വിശ്വസിക്കുന്ന ഒരു സമൂഹത്തിൽ, ‘രണ്ടല്ല ഒന്ന്’ എന്ന് Read More…

Culture Kerala News

വിഷുപുലരിയിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി

വിഷുദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടത്തി. ഇന്ന് രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്.കൊച്ചി പാലാരിവട്ടം നാഗ്പാൽ സ്റ്റേഡിയ പാർക്ക് വില്ലയിൽ ദീപക് നാരായണനാണ് വഴിപാടായി ആനയെ നടയിരുത്തിയത്. ക്ഷേത്രം മേൽശാന്തി ചെർപ്പുളശ്ശേരി തെക്കും പറമ്പത്ത് മനയിൽ ബ്രഹ്മശ്രീ ടി.എം. നാരായണൻ നമ്പൂതിരി മുഖ്യകാർമികനായി. കൊമ്പൻ കൃഷ്ണനാരായണൻആനയെയാണ് നടയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ദേവസ്വം ഭരണസമിതി അംഗം സി. മനോജ്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ, ജീവധനം Read More…

Culture Kerala News

വിഷു: മലയാളികളുടെ പുതുവത്സരവും സമൃദ്ധിയുടെ പ്രതീകവും

തിരുവനന്തപുരം: കേരളത്തിലെ പ്രധാന ഉത്സവങ്ങളിലൊന്നായ വിഷു, മലയാളികളുടെ പുതുവത്സരമായി ആഘോഷിക്കപ്പെടുന്നു. സൂര്യൻ മേടരാശിയിലേക്ക് പ്രവേശിക്കുന്ന ദിവസമാണ് വിഷു. സാധാരണയായി ഏപ്രിൽ 14 അല്ലെങ്കിൽ 15-നാണ് വിഷു ആചരിക്കുക. വിഷുവിൻ്റെ പ്രധാന ആചാരമാണ് “വിഷുക്കണി”. വർഷം മുഴുവൻ സമൃദ്ധിയും ഐശ്വര്യവും ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഓരോ മലയാളികളും പുലർച്ചെ കണ്ണുതുറന്ന് വിഷു കണി കാണുന്നത് . കണിയിൽ കണിക്കൊന്നപ്പൂ, കണിവെള്ളരി, അരി, നാണയം, കണ്ണാടി, കൃഷ്ണ വിഗ്രഹം, പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്താറുണ്ട്. “കൈനീട്ടം” വിഷുവിൻ്റെ മറ്റൊരു പ്രധാന ഘടകമാണ്. മുതിർന്നവർ Read More…

Culture Kerala News

വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: വിഷു ആഘോഷത്തിൻ്റെ ഭാഗമായി കേരള ജനതക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ച സന്ദേശത്തിൽ “എല്ലാവർക്കും മനോഹരമായ വിഷു ആശംസകൾ” എന്നാണ് അദ്ദേഹം കുറിച്ചത്. കേരളത്തിൽ പ്രധാനമായും ആഘോഷിക്കുന്ന വിഷു മലയാളികളുടെ പുതുവത്സരാഘോഷമായാണ് കണക്കാക്കപ്പെടുന്നത്.

Culture India News

പുതു വർഷ സന്ദേശം: സാംസ്കാരിക മൂല്യങ്ങളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പുതാണ്ടിൻ്റെ (പുതു വർഷം) പ്രാധാന്യവും ഇന്ത്യയുടെ സാംസ്കാരിക സമ്പത്തും മുന്നോട്ടുവെക്കുന്ന ഒരു ലേഖനം പങ്കുവച്ചു. ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ രചിച്ച ലേഖനമാണ് പ്രധാനമന്ത്രി പങ്കുവച്ചത്. പുതു വർഷത്തോടനുബന്ധിച്ച് രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന ലേഖനത്തിൽ, ഈ പുതുവർഷം പാരമ്പര്യം, കുടുംബബന്ധം, ആത്മീയത, ശിഷ്ടാചാരം എന്നിവയെ ഏകോപിപ്പിക്കുന്നതാണെന്ന് വ്യക്തമാക്കുന്നു. ഇന്ത്യയുടെ വൈവിധ്യമാർന്ന ഉത്സവങ്ങളുടെ സമൃദ്ധിയും ലേഖനം എടുത്തുപറയുന്നുണ്ട്. “ഏക് ഭാരത്” എന്ന ആശയത്തെ പിന്തുടർന്ന് യുവതലമുറ മുന്നേറുകയും 2047ഓടെ “ശ്രേഷ്ഠ ഭാരത്”ഉം “വികസിത Read More…