റവന്യൂ (ദേവസ്വം ) സെക്രട്ടറി എം.ജി. രാജമാണിക്കം ഐഎഎസ് ഉദ്ഘാടനം ചെയ്യും ഗുരുവായൂർ ദേവസ്വം ആനകൾക്കായി നടത്തി വരുന്ന വാർഷിക സുഖചികിത്സ ജൂലായ് ഒന്നിന് (ബുധനാഴ്ച) ആരംഭിക്കും. ആനകൾക്കുള്ള സുഖചികിത്സയുടെ ഉദ്ഘാടനം ഉച്ചതിരിഞ്ഞ് 3 മണിക്ക് സംസ്ഥാന റവന്യൂ (ദേവസ്വം ) സെക്രട്ടറി എം.ജി.രാജമാണിക്കം ഐഎഎസ് നിർവ്വഹിക്കും. ദേവസ്വം പുന്നത്തൂർ ആനത്താവളത്തിൽ നടക്കുന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് എക്സ് എം എൽ എ അദ്ധ്യക്ഷത വഹിക്കും. ആനകൾക്ക് ഔഷധ ചോറുരുള നൽകിയാണ് ഉദ്ഘാടനം. ചടങ്ങിൽ Read More…
Culture
‘മൻ കി ബാത്തി’ൽ സാംസ്കാരിക പൈതൃകം ഉയർത്തിക്കാട്ടി പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മൻ കി ബാത്ത്’ പ്രതിമാസ റേഡിയോ പരിപാടിയുടെ 135-ാം പതിപ്പിലെ പ്രധാന വിശേഷങ്ങൾ പങ്കുവെച്ചു. സുരക്ഷ, സ്വയംപര്യാപ്തത, സാംസ്കാരിക പൈതൃകം, പരിസ്ഥിതി സംരക്ഷണം, രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടപ്പാക്കുന്ന മാതൃകാപരമായ ജനകീയ സംരംഭങ്ങൾ എന്നിവയാണ് പരിപാടിയിൽ പ്രധാനമായും ഉൾപ്പെടുത്തിയിട്ടുള്ളത്. സാമൂഹിക മാധ്യമമായ എക്‌സിലൂടെ പ്രതികരിച്ച പ്രധാനമന്ത്രി, ദേശീയ സുരക്ഷയും സ്വയംപര്യാപ്തതയും സംബന്ധിച്ചാണ് ഇത്തവണത്തെ ‘മൻ കി ബാത്ത്’ ആരംഭിച്ചതെന്ന് പറഞ്ഞു. പഴയ സാമൂഹിക ചിന്താഗതികൾ മാറ്റി കരുണയുടെയും സഹവർത്തിത്വത്തിൻ്റെയും മാതൃക കാട്ടിയ Read More…
ശ്രീഗുരുവായൂരപ്പന് വഴിപാടായി സ്വർണ്ണക്കിരീടം
ശ്രീഗുരുവായൂരപ്പന് വഴിപാടായി സ്വർണ്ണക്കിരീടം ലഭിച്ചു. 37 പവനോളം(299.9 ഗ്രാം) തൂക്കം വരുന്ന കല്ലുകൾ പതിച്ച സ്വർണ്ണക്കിരീടം വഴിപാടായി സമർപ്പിച്ചത് തിരുപ്പൂരിൽ വ്യവസായിയായ രാജൻ പി നായരാണ്. ഇന്നു രാവിലെയായിരുന്നു സമർപ്പണം. ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം.രാധ, അസി.മാനേജർ എം. ഹരിദാസ്, വഴിപാടുകാരനായ രാജൻ പി നായരുടെ കുടുംബാംഗങ്ങൾ, ഭക്തർ എന്നിവർ സന്നിഹിതരായി. സോപാനപ്പടിയിൽ സമർപ്പിച്ച സ്വർണ്ണക്കിരീടം ചാർത്തിയായിരുന്നു ഇന്ന് ശ്രീഗുരുവായൂരപ്പന് ഉച്ചപൂജ. വഴിപാടുകാരനും കുടുംബത്തിനും കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയുമടങ്ങുന്ന Read More…
ഇന്ന് മുഹറം: ഹസ്രത്ത് ഇമാം ഹുസൈൻ്റെ ത്യാഗം അനുസ്മരിച്ച് പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: മുഹറം ദിനത്തോടനുബന്ധിച്ച് ഹസ്രത്ത് ഇമാം ഹുസൈൻ്റെ ത്യാഗം അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിൽ ഉറച്ചുനിൽക്കാൻ അദ്ദേഹത്തിൻ്റെ ജീവിതവും ത്യാഗവും ഇന്നും അനേകർക്ക് പ്രചോദനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. “ഹസ്രത്ത് ഇമാം ഹുസൈൻ (അ) നടത്തിയ മഹത്തായ ത്യാഗം സത്യവും നീതിയും പിന്തുടരാൻ നിരവധി ആളുകൾക്ക് ഇന്നും പ്രചോദനമാണ്. ധൈര്യത്തിൻ്റെയും അചഞ്ചലമായ വിശ്വാസത്തിൻ്റെയും ശാശ്വത ശക്തിയെ ഓർമ്മപ്പെടുത്തുന്നതുമാണ് അദ്ദേഹത്തിൻ്റെ ജീവിതം,” പ്രധാനമന്ത്രി കുറിച്ചു. Read More…
പ്രൈഡ് മാസാചരണത്തിൻ്റെ ഭാഗമായി ഇന്ത്യ സന്ദർശിക്കാൻ ഓസ്ട്രേലിയൻ റാപ്പർ ജമൈക്ക മൊവാന
ന്യൂഡൽഹി: സിഡ്നി മ്യൂസിക് ആർട്സ് ആൻഡ് കൾച്ചർ പുരസ്‌കാര ജേതാവും ഓസ്ട്രേലിയൻ റാപ്പറും ഗാനരചയിതാവുമായ ജമൈക്ക മൊവാന പ്രൈഡ് മാസാചരണത്തിൻ്റെ ഭാഗമായി ഈ ആഴ്ച ഇന്ത്യ സന്ദർശിക്കും. ഡൽഹി ഉൾപ്പെടെ മൂന്ന് നഗരങ്ങളിലായി നടക്കുന്ന പര്യടനത്തിലൂടെ സംഗീതവും സ്വത്വകൾ പറച്ചിലും തുടങ്ങി സമകാലിക സൃഷ്ടിപരമായ കലാപ്രകടനങ്ങൾ അവതരിപ്പിക്കാനും സാംസ്‌കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നത്. ഓസ്ട്രേലിയയിലെ ശ്രദ്ധേയരായ വളർന്നു വരുന്ന കലാകാരികളിലൊരാളായി കണക്കാക്കപ്പെടുന്ന ജമൈക്ക മൊവാന, സിഡ്‌നി സ്വദേശിയും മാവോറി-സമോവൻ പാരമ്പര്യമുള്ള നോൺ-ബൈനറി കലാകാരിയുമാണ്. വ്യക്തിത്വം, സ്വന്തമെന്ന ബോധം, Read More…
പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്രസഹായം തടഞ്ഞത് സംസ്ഥാന സർക്കാരിൻ്റെ അനാസ്ഥ: ജസ്റ്റിൻ ജേക്കബ്
തൃശ്ശൂർ: പുലിക്കളി സംഘങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന കേന്ദ്ര ടൂറിസം മന്ത്രാലയത്തിൻ്റെ ധനസഹായം തടസ്സപ്പെടാൻ കാരണമായത് സംസ്ഥാന സർക്കാരിൻ്റെയും ടൂറിസം വകുപ്പിൻ്റെയും ഗുരുതരമായ വീഴ്ചയാണെന്ന് ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ് ആരോപിച്ചു. ഇന്ത്യ സർക്കാരിൻ്റെ ടൂറിസം മന്ത്രാലയം 2025-ലെ പുലിക്കളി നടത്തിപ്പിനായി കേരള സർക്കാർ ആവശ്യപ്പെട്ട 40 ലക്ഷം രൂപയിൽ നിന്ന് എട്ട് പുലിക്കളി സംഘങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വീതം ആകെ 24 ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചിരുന്നു. എന്നാൽ ഈ ധനസഹായം റീഇംബഴ്‌സ്‌മെൻ്റ് Read More…
വെള്ളിയാഴ്ച മുഹറം; പൊതുഅവധി പ്രഖ്യാപിച്ചു
സംസ്ഥാനത്ത് മുഹറം അവധി വെള്ളിയാഴ്ചയായി നിശ്ചയിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. മുഹറം വെള്ളിയാഴ്ച ആചരിക്കുന്നതിനാല്‍ വ്യാഴാഴ്ച നിശ്ചയിച്ചിരുന്ന പൊതു അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റിയാണ് ഉത്തരവ് പുറത്തിറങ്ങിയത്. വ്യാഴാഴ്ച പ്രവൃത്തി ദിവസമാണെന്നും അന്ന് അവധി ഉണ്ടായിരിക്കുന്നതല്ലെന്നും സര്‍ക്കാര്‍ അറിയിച്ചു
ഗുരുവായൂർ ക്ഷേത്രത്തിൽ ആനയെ നടയിരുത്തി
ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. ഇന്നു രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. തൃശൂർ നടവരമ്പ് പാടത്ത് പാലാഴി ഹൗസിൽ പ്രദീപ് പാലാഴി ആണ് വഴിപാടായിആനയെ നടയിരുത്തിയത്. ക്ഷേത്രം മേൽശാന്തി ചെർപ്പുളശ്ശേരി തെക്കും പറമ്പത്ത് മനയിൽ ബ്രഹ്മശ്രീ ടി.എം.നാരായണൻ നമ്പൂതിരി മുഖ്യകാർമികനായി. ജൂനിയർ വിഷ്ണു എന്ന ആനയെയാണ് നടയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു. ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടർ Read More…
ഗുരുവായൂർ ക്ഷേത്ര ഭണ്ഡാര വരവ് 8.5 കോടി രൂപ
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ 2026 ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ ജൂൺ 22-ന് വൈകിട്ട് പൂർത്തിയായപ്പോൾ 8,50,00,661 രൂപ ലഭിച്ചു. കൂടാതെ 1 കിലോ 843 ഗ്രാം 600 മില്ലിഗ്രാം സ്വർണവും 9 കിലോ 800 ഗ്രാം വെള്ളിയും ലഭിച്ചു.ഭണ്ഡാരത്തിൽ കേന്ദ്ര സർക്കാർ പിൻവലിച്ച 2000 രൂപയുടെ 15 നോട്ടുകളും, നിരോധിച്ച 1000 രൂപയുടെ 14 നോട്ടുകളും, 500 രൂപയുടെ 60 നോട്ടുകളും ലഭിച്ചു. കനറാ ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു ഭണ്ഡാരം എണ്ണലിൻ്റെ ചുമതല.ഇ-ഭണ്ഡാരങ്ങളിലൂടെയും ശ്രദ്ധേയമായ വരുമാനം Read More…
ഗുരുവായൂർ ക്ഷേത്രം നട നാളെ നേരത്തെ അടക്കും
ഗുരുവായൂർ ക്ഷേത്ര ശ്രീകോവിലിൽ ജൂൺ 23 ചൊവ്വാഴ്ച അഷ്ട ബന്ധം ഇടുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഉച്ചപൂജ കഴിഞ്ഞ് 1.30 മുൻപ് തന്നെ നാലമ്പലത്തിന് അകത്തേക്ക് ഭക്തജനങ്ങളുടെ ദർശനം നിർത്തി 1.30 ന് ക്ഷേത്രംനട അടക്കും. വൈകിട്ട് നാലരയ്ക്ക് തുറന്ന് പതിവ് ചടങ്ങുകളും ദർശനവും തുടരും.









