Kerala News

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമദിനം KGOU തൃശ്ശൂർ ജില്ലാ കമ്മിറ്റി കാരുണ്യ ദിനമായി ആചരിച്ചു

കേരളത്തിലെ ജനങ്ങൾക്ക് കരുതലും, കൈത്താങ്ങുമായി ഭരണ നിർവഹണം നടത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമദിനം കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ തൃശ്ശൂർ ജില്ലാ കമ്മിറ്റി കാരുണ്യ ദിനമായി ആചരിച്ചു. അതിന്റെ ഭാഗമായി സമരമുഖത്തുള്ള തൃശ്ശൂർ കോർപ്പറേഷൻ പരിധിയിലുള്ള ആശ വർക്കർമാർക്ക് KGOU ന്റെ ഓണറേറിയം DCC പ്രസിഡന്റ് ശ്രീ ജോസഫ് ടാജറ്റ് വിതരണം ചെയ്തു.

KGOU സംസ്ഥാന സെക്രട്ടറി ശ്രീ പി രാമചന്ദ്രൻ, ജില്ലാ പ്രസിഡണ്ട് ഡോ: സി ബി അജിത്ത് കുമാർ, സെക്രട്ടറി ശ്രീ ഇ കെ സുധീർ, വി കെ ശശികുമാർ, ശ്രീ രഞ്ജിത്ത് പി ഗോപാൽ, ശ്രീ വി പി പ്രകാശ്, ശ്രീ ശരത് മോഹൻ, ശ്രീ പി എം വിവേക്, ശ്രീ ഷെല്ലി, ശ്രീ അരുൺ നായർ തുടങ്ങിയവർ പ്രസംഗിച്ചു. തൃശ്ശൂർ കോപ്പറേഷ നിലെ ആശാവർക്കർമാരായ ശ്രീമതി അംബിക, ശ്രീമതി വത്സ, ശ്രീമതി ദിവ്യമധു, ശ്രീമതി സി സി സുനിത, ശ്രീമതി റെജി തുടങ്ങിയവരും പങ്കെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *