ബിഎൽഎമ്മിനെതിരെ (ഭാരത് ലജ്‌ന മൾട്ടി സ്റ്റേറ്റ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്) വീണ്ടും വ്യാജവാർത്ത നൽകിയ മറുനാടൻ മലയാളി യൂറ്യൂറ്റൂബ് ചാനലിനെതിരെ നിയമ നടപടിയുമായി സ്ഥാപനം. അപകീർത്തിപ്പെടുത്തുന്ന വ്യാജ വാർത്ത നൽകിയതിന് 10.25കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബി എൻ എം കേസ് ഫയൽ ചെയ്തു.
തൃശൂരിൽ രാഗം തിയറ്റർ നടത്തിപ്പുകാരനായ സുനിലിനെ ആക്രമിച്ച സംഭവത്തിൽ ബി എൽ എമ്മിനെതിരേ ആരോപണം ഉന്നയിച്ച് വ്യാജ വാർത്ത ചെയ്യുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തതിനാണ് നിയമ നടപടി. ഹൈക്കോടതി അഭിഭാഷകനായ അഡ്വ. ലൂക്ക് ചിറയിൽ മുഖേനയാണ് നിയമ നടപടിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.
നിലവിൽ ബി എൽ എമ്മിനെതിരേ വ്യാജ വാർത്തകൾ നൽകുന്നതിൽ മറുനാടൻ മലയാളിയെ വിലക്കിക്കൊണ്ട് കോടതി ഉത്തരവ് നിലനിൽക്കുന്നുണ്ട്. ഇത് ലംഘിച്ച് വീണ്ടും ബി എൽ എമ്മിനെതിരെ വ്യാജമായ വാർത്ത ചെയ്ത സാഹചര്യത്തിലാണ് ബി എൽഎം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
രാജ്യ വ്യാപകമായി 30 ലക്ഷത്തിലധികം ഇടപാടുകാരുള്ള ബി എൽ എം സ്ഥാപനത്തെ വ്യാജ വാർത്തയിലൂടെ അപകീർത്തിപ്പെടുത്തി സമ്മർദ്ദത്തിലാക്കുകയാണ് സ്ഥിരമായി മറുനാടൻ മലയാളിയും ഷാജൻ സ്കറിയയും. രാഗം തിയറ്റർ നടത്തിപ്പുകാരൻ സുനിൽ കുമാറിന് വെട്ടേറ്റതുമായി ബന്ധപ്പെട്ട് “രാഗം തീയറ്റർ ഉടമയ്ക്ക് ക്വട്ടേഷൻ:
നന്മ മരങ്ങളുടെ മുഖാവരണം മാറുമോ? എന്ന തലക്കെട്ടിൽ വ്യാജമായ കാര്യങ്ങൾ ഷാജൻ സ്കറിയ ഒരു തെളിവോ ആധികാരികതയോ ഇല്ലാതെ യൂറ്റ്യൂബിൽ വിവരണവും പ്രസ്ഥാവനയും നടത്തുകയായിരുന്നു. ഇതിനായി ബി എൽ എമ്മിന്റെ ലോഗോയും സ്ഥാപനായ പ്രേം കുമാറിന്റെ ചിത്രങ്ങളും നിയമ വിരുദ്ധമായി ഉപയോഗിച്ചു. പരസ്യമായ ക്ഷമാപണവും 10 കോടി രൂപയും 25 ലക്ഷം രൂപ നിയമ നടപടിക്കുള്ള ചിലവും ആണ് ബി എൽ എം ഈ സാഹചര്യത്തിൽ
ആവശ്യപ്പെട്ടിരിക്കുന്നത്.





