Kerala News

മറ്റത്തൂരിൽ കുതിരക്കച്ചവടം നടത്തിയത് സിപിഎം ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ശ്രീ ജസ്റ്റിൻ ജേക്കബ്

കോൺഗ്രസിൽ നിന്ന് വിജയിച്ച ഔസേപ്പിനെ വിലക്കെടുത്തത് സിപിഎം ആണ്. സി പി എം ജില്ലാ ഏരിയ നേതാക്കളുടെ നേതൃത്വത്തിലാണ് കുതിരക്കച്ചവടം നടത്തിയത്.
കോൺഗ്രസിൽ നിന്ന് രാജിവച്ച് വന്നവർക്ക് നിരുപാധിക പിന്തുണയാണ് ബിജെപി നൽകിയത്. പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെച്ച് വന്നവരാണ്
ആരെയും ബിജെപിയിലേക്ക് സ്വാഗതം ചെയ്തിട്ടില്ല എന്നും ബിജെപി ജില്ലാ പ്രസിഡണ്ട് ജസ്റ്റിൻ ജേക്കബ് പറഞ്ഞു. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട്
സുധീഷ് മേനോത്തു പറമ്പിൽ, ജില്ല മീഡിയ കൺവീനർ ദിനേഷ്‌കുമാർ കരിപ്പേരിൽ, ജില്ലാ സെക്രട്ടറി മുരളി കൊളങ്ങട്ട്, പുതുക്കാട് മണ്ഡലം പ്രസിഡന്റ് അരുൺ കുമാർ എന്നിവരും അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *