സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്ന് പുതിയ ഉയരത്തിലേക്ക്. ഇന്നൊരു പവന്‍ സ്വര്‍ണത്തിന് ഒറ്റയടിക്ക് 1,640 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,16,480 രൂപയായി. ഗ്രാമിന് 205 രൂപ ഉയര്‍ന്നതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 14,560 രൂപയാണ് ഇന്നത്തെ നിരക്ക്.
ഈ വര്‍ഷം ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുതിച്ചുയര്‍ന്നെങ്കിലും ഇപ്പോള്‍ സ്വര്‍ണവില ഉയർച്ചയും ഇടിവും മാറിമാറി കാണുന്ന നിലയിലാണ്. ആഗോള വിപണിയിലെ മാറ്റങ്ങളും അന്താരാഷ്ട്ര സാമ്പത്തിക സാഹചര്യങ്ങളുമാണ് സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ നേരിട്ട് പ്രതിഫലിക്കുന്നതെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.





