പശ്ചിമേഷ്യയില്‍ സംഘര്‍ഷം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ അമേരിക്കയുടെ എഫ്-35 പോര്‍ വിമാനം ആക്രമിച്ച് ഇറാന്‍. ലോകത്തിലെ തന്നെ അതിനൂതന സ്‌റ്റെല്‍ത്ത് യുദ്ധവിമാനമായ എഫ് 35 പോര്‍ വിമാനമാണ് ഇറാന്‍ ആകാശത്തു വെച്ച് ആക്രമിച്ചത്. മിഡില്‍ ഈസ്റ്റിലെ യുെസ് സൈനിക താവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കിയെങ്കിലും ഇറാന്റെ ആക്രമണത്തെ കുറിച്ച് ഇതുവരെയും പ്രതികരണങ്ങള്‍ യുഎസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. അന്വേഷണം ആരംഭിച്ചുവെന്ന് ക്യാപ്റ്റന്‍ ടിം ഹോക്കിന്‍സിനെ ഉദ്ധരിച്ച് വാര്‍ത്താ ചാനലായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
റഡാറുകളില്‍പ്പെടാന്‍ കഴിയാത്തതാണ് ഈ പോര്‍ വിമാനം. അത്തരം പോര്‍വിമാനം ആക്രമിച്ചെങ്കില്‍ ഇറാന്റെ അതിശക്തമായ നീക്കമായി അതിനെ കണക്കാക്കേണ്ടതായി വരും. വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും പൈലറ്റ് സുരക്ഷിതനാണെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചിട്ടുണ്ട്. അതെസമയം ഇറാന്റെ ആകാശത്ത് വെച്ചാണ് വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയതെന്ന് സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു.
ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തെന്നും യുദ്ധത്തില്‍ അമേരിക്ക മുന്നേറുകയാണെന്നും കപ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞിരുന്നു. അതിനിടെയാണ് അവരുടെ തന്നെ അത്യാധുനിക പോര്‍ വിമാനം ഇറാന്‍ ആക്രമിച്ചെന്ന് അവകാശവാദം ഉന്നയിച്ചത്.





