Kerala News

കേരളത്തില്‍ അതിശക്തമായ മഴ; ജാഗ്രത മുന്നറിയിപ്പ്


സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പും വകുപ്പ് നല്‍കി.

കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടും തിരുവനന്തപുരം മുതല്‍ വയനാട് വരെ യെല്ലോ അലെര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ജൂലൈ രണ്ട് വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *