Culture Kerala News

ഗുരുവായൂർ ദേവസ്വം ആന സുഖചികിത്സ ജൂലായ് ഒന്നു മുതൽ

റവന്യൂ (ദേവസ്വം ) സെക്രട്ടറി എം.ജി. രാജമാണിക്കം ഐഎഎസ് ഉദ്ഘാടനം ചെയ്യും


ഗുരുവായൂർ ദേവസ്വം ആനകൾക്കായി നടത്തി വരുന്ന വാർഷിക സുഖചികിത്സ ജൂലായ് ഒന്നിന് (ബുധനാഴ്ച) ആരംഭിക്കും. ആനകൾക്കുള്ള സുഖചികിത്സയുടെ ഉദ്ഘാടനം ഉച്ചതിരിഞ്ഞ് 3 മണിക്ക് സംസ്ഥാന റവന്യൂ (ദേവസ്വം ) സെക്രട്ടറി എം.ജി.
രാജമാണിക്കം ഐഎഎസ് നിർവ്വഹിക്കും. ദേവസ്വം പുന്നത്തൂർ ആനത്താവളത്തിൽ നടക്കുന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് എക്സ് എം എൽ എ അദ്ധ്യക്ഷത വഹിക്കും.

ആനകൾക്ക് ഔഷധ ചോറുരുള നൽകിയാണ് ഉദ്ഘാടനം. ചടങ്ങിൽ അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ വിശിഷ്ട സാന്നിധ്യമാകും. ദേവസ്വം ഭരണസമിതി അംഗങ്ങളായ, ബ്രഹ്മശ്രീ. മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ.പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, സി.മനോജ്, മനോജ് ബി.നായർ, കെ. എസ് ബാലഗോപാൽ, എം.യു. ഷിനിജ, ജീവ ധനം വിദഗ്ധ സമിതി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരാകും.

ജൂലൈ 30 വരെയാണ് സുഖചികിത്സ. ആനകളുടെ ആരോഗ്യ സംരക്ഷണവും ഒപ്പം ശരീരപുഷ്ടിക്കും ഉപകരിക്കും വിധമുള്ള സമീകൃത ആഹാരമാണ് നൽകുക.
ജീവധനം വിദഗ്ധ സമിതി അംഗങ്ങളായ ഡോ. പി.ബി.ഗിരിദാസ്, ഡോ. എം.എൻ. ദേവൻ നമ്പൂതിരി, ഡോ. ടി.എസ്. രാജീവ്, ഡോ. കെ.വിവേക്, ഡോ.യു. ഗിരീഷ്, ഡോ. വി.ശബരീനാഥ് ദേവസ്വം വെറ്ററിനറി സർജൻ ഡോ. ചാരുജിത്ത് നാരായണൻ എന്നിവരുടെ മേൽനോട്ടത്തിലും നിരീക്ഷണത്തിലുമാണ് സുഖചികിത്സ .

സുഖമികിത്സയ്ക്ക് 9 ലക്ഷം

ആനകളുടെ സുഖ ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്. 3,150 കിലോ അരി,1,050കിലോ ചെറുപയർ ,1,050 കിലോ റാഗി,105 കിലോ അഷ്ട ചൂർണ്ണം, 262 കിലോ ച്യവനപ്രാശം, മഞ്ഞൾപ്പൊടി, ഷാർക്ക ഫറോൾ, അയേൺ ടോണിക്ക്, ധാതുലവണങ്ങൾ തുടങ്ങിയവയാണ് സുഖചികിത്സയ്ക്ക് ഉപയോഗിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *