India International News

ഇന്ത്യയുടെ ധനസഹായത്തോടെ ശ്രീലങ്കയിൽ 10,000 വീടുകളുടെ പദ്ധതി

കൊളംബോ: ഇന്ത്യയുടെ ധനസഹായത്തോടെ ശ്രീലങ്കയിൽ നടപ്പാക്കുന്ന 10,000 വീടുകളുടെ ഭവന പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമായി. ശ്രീലങ്കയിലെ ബദുള്ള ജില്ലയിൽ പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങ് നടന്നു.

18 ബില്യൺ ഇന്ത്യൻ രൂപയിലധികം ഗ്രാൻ്റ് സഹായത്തോടെ നടപ്പാക്കുന്ന ഇന്ത്യൻ ഹൗസിംഗ് പ്രോജക്ടിൻ്റെ നാലാം ഘട്ടത്തിൻ്റെ ഭാഗമായി ബദുള്ളയിലെ കന്നവരെല്ല പ്ലാൻ്റേഷൻ എസ്റ്റേറ്റിൽ 57 പുതിയ വീടുകളുടെ നിർമാണത്തിനാണ് തറക്കല്ലിട്ടതെന്ന് ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ അറിയിച്ചു.

പദ്ധതിയുടെ ഭാഗമായി ശ്രീലങ്കയിലെ ആറ് പ്രവിശ്യകളിലായി 10,000-ത്തിലധികം വീടുകൾ പ്ലാന്റേഷൻ മേഖലകളിലെ കുടുംബങ്ങൾക്കായി നിർമിക്കുമെന്ന് ഇന്ത്യൻ ഹൈക്കമ്മിഷൻ എക്‌സ് (X) പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.

പ്ലാൻ്റേഷൻ തൊഴിലാളി സമൂഹത്തിൻ്റെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സുരക്ഷിതമായ പാർപ്പിടം ഉറപ്പാക്കുന്നതിനുമാണ് ഇന്ത്യയുടെ ധനസഹായത്തോടെ പദ്ധതി നടപ്പാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *