നടൻ വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിന് (ടിവികെ) തമിഴ്നാട്ടിൽ ശ്രദ്ധേയ നേട്ടം. തിരുച്ചിറാപ്പള്ളി ഈസ്റ്റ് നിയോജക മണ്ഡലത്തിൽ വിജയ് 27,416 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഈ നിയോജക മണ്ഡലത്തിൽ വിജയ് ആകെ 91,381 വോട്ടുകളാണ് നേടിയത്. ഇതിനൊപ്പം പെരമ്പൂരിലും 53,715 വോട്ടിൻ്റെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച് ഇരട്ട വിജയം നേടി. ഗാന്ധി മാർക്കറ്റും റോക്ക്ഫോർട്ട് പ്രദേശവും ഉൾപ്പെടെ തിരുച്ചിറപ്പള്ളിയിലെ വിവിധ മേഖലകളിലായി നടത്തിയ ഉജ്ജ്വല പ്രചാരണമാണ് വിജയിയുടെ വിജയം ഉറപ്പിച്ചതെന്ന് വിലയിരുത്തുന്നു. ടിവികെയുടെ ഉയർന്നുവരുന്ന സ്വാധീനം Read More…