റൊമാനിയ സന്ദർശനത്തിൻ്റെ അവസാന ദിവസം ഇന്ത്യൻ സമൂഹത്തെയും ‘ഫ്രണ്ട്സ് ഓഫ് ഇന്ത്യ’ അംഗങ്ങളെയും അഭിസംബോധന ചെയ്ത രാഷ്ട്രപതി ദ്രൗപദി മുർമു. ഇന്ത്യ-റൊമാനിയ ബന്ധത്തിൻ്റെ ഏറ്റവും വലിയ ശക്തി ജനങ്ങൾ തമ്മിലുള്ള അടുപ്പമാണെന്ന് രാഷ്ട്രപതി പറഞ്ഞു. റൊമാനിയയിലെ ഇന്ത്യൻ സമൂഹം രാജ്യത്തിൻ്റെ വികസനത്തിനും ഇന്ത്യൻ സംസ്കാരത്തിൻ്റെ പ്രചാരണത്തിനും നൽകുന്ന സംഭാവനയെ അവർ അഭിനന്ദിച്ചു. ‘വികസിത് ഭാരത് 2047’ ലക്ഷ്യം കൈവരിക്കുന്നതിൽ പ്രവാസി ഇന്ത്യക്കാർ പങ്കാളികളാകണമെന്നും അവർ വ്യക്തമാക്കി. മൂന്ന് രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കിയ ശേഷം രാഷ്ട്രപതി ദ്രൗപദി മുർമു ന്യൂഡൽഹിയിലേക്ക് മടങ്ങി.





