സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴ ഉണ്ടാകും. കേരളത്തിലെ എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് മഴ മുന്നറിയിപ്പായി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട ശക്തമായ മഴക്കും 60 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യത ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം.
മലയോര പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത ഉള്ള ഇടങ്ങളിൽ നിന്നും ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടതാണ്.
നദികളിൽ ജലനിരപ്പ് ഉയരുന്നതിനാൽ നദികളുടെ പ്രദേശങ്ങളിൽ ഉള്ളവരും ജാഗ്രത പുലർത്തണം.





