മോദിയുടെ 25 വർഷത്തെ രാഷ്ട്രസേവനം വികസന ചരിത്രത്തിലെ സുവർണ അധ്യായം; തൃശൂരിലെ ലോക്സഭാ വിജയം ആവർത്തിക്കാൻ ബൂത്ത് കമ്മിറ്റികൾ ജനകീയമാകണം. യുവാക്കളുടെ വിശ്വാസം എബിവിപി വിജയത്തിൽ പ്രതിഫലിച്ചു; സംഘടനാ പ്രവർത്തനം കൂടുതൽ ശക്തമാക്കണമെന്ന് ആഹ്വാനം

തൃശൂർ: വെങ്കിടങ്ങിൽ മൂന്ന് ദിവസമായി നടന്നുവന്ന ബിജെപി തൃശൂർ ജില്ലാ പഠനശിബിരത്തിന് സമാപനമായി. സമാപന സമ്മേളനം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു.
ഭാരതത്തിന്റെ വികസന ചരിത്രത്തിൽ സുവർണലിപികളാൽ കുറിക്കപ്പെടുന്ന 25 വർഷങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രസേവനത്തിന്റെ കാൽനൂറ്റാണ്ടെന്ന് എം.ടി. രമേശ് പറഞ്ഞു. രാഷ്ട്രനിർമാണത്തിനായി സ്വയം സമർപ്പിച്ച നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യം വികസിത ഭാരതത്തിലേക്ക് കുതിക്കുകയാണ്. മോദിയുടെ നേതൃത്വത്തിലുള്ള രാജ്യത്തിന്റെ മുന്നേറ്റം ഓരോ ഭാരതീയനും അഭിമാനിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ യുവജനങ്ങളുടെ വിശ്വാസം നരേന്ദ്രമോദിയുടെ നേതൃത്വത്തിലും ബിജെപിയുടെ ആശയങ്ങളിലും നിലനിൽക്കുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് ഫലമെന്നും എം.ടി. രമേശ് പറഞ്ഞു. 2026ലെ ഡൽഹി സർവകലാശാല തിരഞ്ഞെടുപ്പിൽ എബിവിപി പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ മൂന്ന് കേന്ദ്രപദവികൾ നേടി.
തൃശൂരിലെ വിജയം ആവർത്തിക്കണം
2024ലെ തൃശൂർ ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം ആവർത്തിക്കുന്നതിനായി ജില്ലയിലെ എല്ലാ ബൂത്ത് കമ്മിറ്റികളും കൂടുതൽ ശക്തിപ്പെടുത്തണമെന്ന് എം.ടി. രമേശ് പറഞ്ഞു. ബൂത്ത് കമ്മിറ്റികൾ കേവലം തിരഞ്ഞെടുപ്പ് സംവിധാനങ്ങളായി മാറാതെ ജനങ്ങളുമായി നിരന്തര ബന്ധം പുലർത്തുന്ന ജനകീയ കമ്മിറ്റികളായി മാറണം. ഓരോ ബൂത്തിലും സംഘടനാ പ്രവർത്തനം ശക്തമാക്കി ജനകീയ ഇടപെടലുകൾ വർധിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പഠനശിബിരം പ്രവർത്തകർക്ക് സംഘടനാ കാര്യങ്ങളിലും ആശയപരമായ വിഷയങ്ങളിലും പുതിയ ദിശാബോധം നൽകുന്നതായിരുന്നുവെന്നും വിവിധ സെഷനുകളിലൂടെ വരുംകാല പ്രവർത്തനങ്ങൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ ലഭിച്ചതായും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബീ ഗോപാലകൃഷ്ണൻ പറഞ്ഞു.
മുൻ സംസ്ഥാന പ്രസിഡന്റ് കെ.വി. ശ്രീധരൻ മാസ്റ്റർ, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ, സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാർ, മേഖലാ പ്രസിഡന്റ് എ. നാഗേഷ്, മേഖലാ ജനറൽ സെക്രട്ടറിമാരായ രവികുമാർ ഉപ്പത്ത്, സേവ്യൻ പള്ളൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ.ആർ. ഹരി, പി.കെ. ബാബു, സുജയ് സേനൻ എന്നിവർ പ്രസംഗിച്ചു.
ജില്ലാ വൈസ് പ്രസിഡന്റുമാരായ സുധീഷ് മേനോത്ത് പറമ്പിൽ, സബീഷ് മരതയൂർ, അനീഷ് ഇയാൽ, ഹരി സി. നരേന്ദ്രൻ, പ്രിന്റു മഹാദേവ് എന്നിവർ പഠനശിബിരത്തിന് നേതൃത്വം നൽകി.
ദിനേഷ്‌കുമാർ കരിപ്പേരിൽ
ബിജെപി സിറ്റി ജില്ലാ മീഡിയ കൺവീനർ
9895501943




