Court Kerala News Politics

ശബരിമല സ്വർണ കവർച്ച കേസ്: അന്വേഷണ സംഘത്തെ മാറ്റില്ലെന്ന് സർക്കാർ

ശബരിമല സ്വർണ്ണ കവർച്ച കേസിൽ നിലവിലെ അന്വേഷണ സംഘത്തിൽ മാറ്റം വരുത്താൻ ഉദ്ദേശമില്ലെന്നു സർക്കാർ ഹൈകോടതിയെ അറിയിച്ചു. ദേവസ്വം വിജിലൻസ് അന്വേഷണ സംഘത്തെ മാറ്റാനുള്ള സംസ്ഥാന പോലീസ് മേധാവിയുടെ നീക്കത്തിനെതിരെ ബി ജെ പി ദേശിയ സെക്രട്ടറി കെ. സുരേന്ദ്രൻ സമർപ്പിച്ച ഹർജിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.

ശബരിമല സന്നിധാനത്തെ വിജിലൻസ് വിഭാഗം ശക്തിപ്പെടുത്തണമെന്നും നിലവിലുള്ള ഓഫീസർമാരുടെ കാലാവധി അടുത്ത വർഷം ജനുവരി 31 വരെ നീട്ടണമെന്നതടക്കമുള്ള കോടതിയുടെ മുൻ ഉത്തരവ് നിലനിൽക്കെയാണ് അന്വേഷണ സംഘത്തെ മാറ്റാൻ നീക്കം നടക്കുന്നുവെന്ന് പരാതിപ്പെട്ടുള്ള ഹർജി കോടതി പരിഗണിച്ചത്.

എന്നാൽ സ്വർണ്ണ കവർച്ച കേസ് അന്വേഷണം സംബന്ധിച്ച കോടതിയുടെ മുൻ ഉത്തരവുകൾ കർശനമായി പാലിക്കണമെന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാകി. ഹർജി ഭാഗത്തിന് വേണ്ടി അഡ്വ ശ്രീകുമാർ ചെലുർ ഹാജറായി.

Leave a Reply

Your email address will not be published. Required fields are marked *