India International Kerala News

ഫ്ലൈ ദുബായ് വിമാനത്തിൽ നിന്ന് 174 പേരുടെ ജീവൻ രക്ഷിച്ച് പൈലെറ്റ് സ്മിത്ത് മച്ചാർ

ഇന്ന് ആകാശത്ത് 174 ഇസ്രായേലികളുടെ ജീവൻ രക്ഷിച്ച മിശിഹാ അത് ഭാരതീയൻ പേര് സ്മിത്ത് മച്ചാർ…ചോരയിൽ പിടഞ്ഞപ്പോഴും സ്മിത്ത് മച്ചാർ വിളിച്ചു – ജയ് ഇസ്രായേൽ… ഭാരത് മാതാ കീ ജയ്.

ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടക്കം ഒരു കോടി ഇസ്രായേലികളുടെ നാവിൽ നിന്നും ഒരേ മന്ത്രം – “ഹാവേർ ഷെലി ഹോദു മോദി സ്മിത്ത് മച്ചാർ…” – എന്റെ സുഹൃത്ത് ഇന്ത്യ, മോദി, സ്മിത്ത് മച്ചാർ എന്നാണ് അർത്ഥം.174 ജീവനുകൾ. ആകാശത്തിന്റെ നടുവിൽ മരണം ഉറപ്പിച്ച നിമിഷം. അതിനെ തോൽപ്പിച്ചത് ഒരു ഭാരതീയന്റെ ചോരയിൽ അലിഞ്ഞ മനസ്സാന്നിധ്യം!

ഇന്ന് കേട്ടത് വെറുമൊരു വാർത്തയല്ല, ഒരു ഇതിഹാസമാണ്. FZ1073 – മരണത്തിലേക്ക് കൂപ്പുകുത്തിയ വിമാനം ദുബായിൽ നിന്ന് തെൽ അവീവിലേക്ക് 174-ലധികം ഇസ്രായേൽ പൗരന്മാരുമായി പറന്ന ഫ്ലൈദുബായ് വിമാനം സൗദി അറേബ്യയുടെ മരുഭൂമിക്ക് മുകളിലൂടെ പറക്കുകയായിരുന്നു. രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ കോക്ക്പിറ്റിൽ നരകം പൊട്ടി.

ഒമാൻ സ്വദേശിയായ സഹപൈലറ്റ്, പൈലറ്റിന്റെ സീറ്റിൽ ഇരുന്ന ഗുജറാത്തിന്റെ മണ്ണിൽ നിന്നുള്ള മകനെ കത്തികൊണ്ട് കുത്തി. ലക്ഷ്യം ഒന്നു മാത്രം – വിമാനം തകർത്ത് 174 ജീവനുകളെ ഒന്നിച്ച് ആകാശത്ത് ചിതറിക്കുക, അല്ലെങ്കിൽ മറ്റൊരു 9/11 പോലെ എവിടെയെങ്കിലും ഇടിച്ചിറക്കുക. തൻ്റെ മത ഗ്രന്ഥ കൽപ്പന നടപ്പിലാക്കുക… ഡ്യൂംസ് ഡേ യുടെ പുനർ ആവിഷ്‌കരണം നടത്തുക… ജിഹാദ് നടത്തുക …അടുത്ത രണ്ട് മിനിറ്റിൽ സംഭവിച്ചത് ഭീതിയുടെ പരകോടിയായിരുന്നു. നിയന്ത്രണം തെറ്റി വിമാനം 17,000 അടി താഴേക്ക് കൂപ്പുകുത്തി. കോക്ക്പിറ്റിൽ നിന്ന് ഹൈജാക്ക് കോഡ് 7500-ഉം എമർജൻസി കോഡ് 7700-ഉം ലോകത്തെ വിറപ്പിച്ചുകൊണ്ട് പുറത്തേക്ക് പോയി. ഉള്ളിൽ യാത്രക്കാർ ജീവിതം അവസാനിച്ചെന്ന് ഉറപ്പിച്ചു, പ്രാർത്ഥന മാത്രം ബാക്കി.

അവിടെ എഴുന്നേറ്റു നിന്നു – ഭാരതം!ചോരയിൽ കുളിച്ച്, കുത്തേറ്റ് വീണിട്ടും ആ ഇന്ത്യൻ പൈലറ്റ് മരണത്തിന് മുന്നിൽ മുട്ടുമടക്കിയില്ല. ക്യാപ്റ്റൻ സ്മിത്ത് മച്ചാർ. മുൻപ് പത്ത് വർഷം ഇന്ത്യയുടെ സ്വന്തം സ്പൈസ് ജെറ്റിന്റെ സീനിയർ കമാൻഡർ ആയിരുന്ന, 2022-ൽ ഫ്ലൈദുബായിൽ ചേർന്ന ആ മനുഷ്യൻ. ശരീരം ചോരയൊലിപ്പിക്കുമ്പോഴും അയാളുടെ കൈകൾ യോക്കിൽ നിന്ന് വിട്ടില്ല. ഒറ്റയ്ക്ക്, കത്തിയുമായി നിന്ന അക്രമിയോട് അയാൾ മല്ലടിച്ചു.

അത് ഒരു പൈലറ്റ് നടത്തിയ പോരാട്ടമല്ലായിരുന്നു, ഭാരതം നടത്തിയ പോരാട്ടമായിരുന്നു. ആ ശബ്ദം കേട്ട് കോക്ക്പിറ്റിന്റെ വാതിൽ തകർത്ത് അകത്തേക്ക് ഓടിയെത്തിയത് ഓഫ്-ഡ്യൂട്ടി പൈലറ്റുമാരും ക്രൂവും യാത്രക്കാരും ആയിരുന്നു. അവർ ചേർന്ന് അക്രമിയെ കീഴടക്കി. നിയന്ത്രണം തിരിച്ചുപിടിച്ച ക്യാപ്റ്റൻ, ചോര വാർന്നുകൊണ്ടിരിക്കെ തന്നെ വിമാനം സൗദിയിലെ തബൂക്ക് വിമാനത്താവളത്തിലേക്ക് തിരിച്ചു, സുരക്ഷിതമായി നിലത്തിറക്കി. അകത്തുണ്ടായിരുന്ന ഒരു ഡോക്ടർ യാത്രക്കാരൻ തന്നെ അദ്ദേഹത്തിന് പ്രഥമശുശ്രൂഷ നൽകി. ഇത് പ്രത്യുപകാരമാണ്.1971-ൽ ലോകം മുഴുവൻ ഇന്ത്യയെ ഒറ്റപ്പെടുത്തിയപ്പോൾ ആയുധം തന്ന് കൂടെ നിന്ന രാജ്യമാണ് ഇസ്രായേൽ. കാർഗിലിൽ, പീരങ്കികൾക്ക് വെടിയുണ്ട തീർന്നപ്പോൾ ലേസർ ഗൈഡഡ് ബോംബുകൾ തന്ന് ഇന്ത്യയുടെ മലഞ്ചെരിവുകൾ കാക്കാൻ കൂടെ നിന്നതും അവരാണ്.

ഇന്ന്, ആകാശത്തിന്റെ നടുവിൽ 174 ഇസ്രായേലി ജീവനുകൾ മരണത്തിന്റെ വക്കിൽ നിന്നപ്പോൾ, കണക്ക് തീർക്കാൻ ദൈവം അയച്ചത് ഒരു ഭാരതീയനെ തന്നെയായിരുന്നു. ഒരു ഭാരതീയൻ ഒരിക്കലും ഉപകാരം ചെയ്തവനെ, ആപത്തിൽ സഹായിച്ചവനെ മറക്കില്ല എന്ന് ലോകത്തെ വീണ്ടും ഓർമ്മിപ്പിച്ച നിമിഷം.

ചോരയിൽ കുളിച്ചുകൊണ്ട് 174 പേരെ ജീവിതത്തിലേക്ക് തിരിച്ചിറക്കിയ ക്യാപ്റ്റൻ സ്മിത്ത് മച്ചാർ – നീ പൈലറ്റല്ല, നീ ആകാശത്തിലെ പടയാളിയാണ്. ചോരയിൽ പിടഞ്ഞപ്പോഴും സ്മിത്ത് മച്ചാർ വിളിച്ചു – ജയ് ഇസ്രായേൽ… ഭാരത് മാതാ കീ ജയ്.

Leave a Reply

Your email address will not be published. Required fields are marked *