പാലക്കാട്: പാലക്കാട് നഗരസഭക്ക് ദാഹജലം എത്തിച്ചത് കേന്ദ്ര സർക്കാരെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ പറഞ്ഞു.എൻ.ഡി.എ റോഡ് ഷോക്ക് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു സ്ഥാനാർത്ഥി. അമൃത് പദ്ധതിയിൽ 109 കോടിയോളം രൂപ ലഭിച്ചതോടെയാണ് കുടിവെള്ള ക്ഷാമം പരിഹരിച്ചത്. എന്നാൽ സമീപ പഞ്ചായത്തുകളിലെല്ലാം ഇപ്പോഴും രൂക്ഷമായ ജലക്ഷാമം നേരിടുകയാണ്. പിരായിരി , മാത്തൂർ, കണ്ണാടി പഞ്ചായത്തുകളിലെ ജലക്ഷാമത്തിന് പരിഹാരം കണ്ടെത്തണമെങ്കിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർത്ഥി വിജയിക്കണം.
മെട്രോമാൻ ഇ ശ്രീധരൻ തയ്യാറാക്കിയ വികസന രൂപരേഖ ചർച്ച ചെയ്യാൻ പോലും കോൺഗ്രസ്സ് എം.എൽ. എ തയ്യാറായില്ല. ആ വികസന രൂപരേഖ യാഥാർത്ഥ്യമായിരുന്നെങ്കിൽ വികസന സൂചികയിൽ പാലക്കാട് ഒന്നാമത് എത്തുമായിരുന്നെന്നും സ്ഥാനാർത്ഥി പറഞ്ഞു.ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി, ഡിഫൻസ് പാർക്ക്, ഐ ഐ ടി തുടങ്ങിയ പദ്ധതികളെല്ലാം എൻ ഡി.എ സർക്കാരിൻ്റെ കാലത്താണ് പാലക്കാടിന് കിട്ടിയത്. ദേശീയ പാത വികസനത്തിൻ്റെ ഗുണഫലവും പാലക്കാടിന് ലഭിച്ചു. മണ്ഡലത്തിൽ ഉന്നത നിലവാരത്തിലുള്ള റോഡുകൾ വരണമെങ്കിൽ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ പ്രതിനിധികൾ സംസ്ഥാന നിയമ സഭയിലും എത്തണമെന്ന് സി. കൃഷ്ണ കുമാർ പറഞ്ഞു.
പിരായിരി പഞ്ചായത്തിലെ ചേങ്ങോട് നിന്നാണ് റോഡ് ഷോ തുടങ്ങിയത്.തുടർന്ന് കല്ലേക്കാട് മില്ല്, തരുവക്കോട്, കല്ലേക്കാട് സ്കൂൾ, തെക്കുമുറി, മഴവിൽ ഗാർഡൻ, വാരാമ്പള്ളം, കാടൂർ, ചാമക്കാട്,മലമ്പാറ, പാളയം , നെല്ലിപറമ്പ് വഴി മണിക്കുറ്റിക്കളം, കുട്ടി ശാലക്കളം തുടങ്ങിയ സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി വാരിയൻ പറമ്പിൽ സമാപിക്കുന്ന തരത്തിലായിരുന്നു ക്രമീകരിച്ചിരുന്നത്. ആദ്യ സ്വീകരണ യോഗം ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് എ.എൻ അനുരാഗ് ഉദ്ഘാടനം ചെയ്തു. ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് വി ടി രമ, ബി.ജെ.പി.ദേശീയ സമിതി അംഗം എൻ ശിവരാജൻ , ബി.ഡി.ജെ.എസ്. ജില്ലാ അധ്യക്ഷൻ അഡ്വ. കെ രഘു തുടങ്ങിയ നേതാക്കൾ സംസാരിച്ചു. റോഡ് ഷോ ക്ക് വലിയ ജനപങ്കാളിത്തമാണ് സ്വീകരണ യോഗങ്ങളിൽ ലഭിച്ചത്.
ഉച്ചവരെ ഗൃഹ സമ്പർക്കവുമായി സ്ഥാനാർത്ഥി
പുത്തൂർ ദേവീക്ഷേത്ര ദർശനത്തോടെയാണ് ഇന്നത്തെ സ്ഥാനാർത്ഥി പര്യടനത്തിന് തുടക്കമിട്ടത്. തുടർന്ന് നഗരസഭാ പരിധിയിലെ പുത്തൂർ, മാണിയക്കാട്,ശേഖരപുരം , കിഴക്കേത്തറ എന്നിവിടങ്ങളിൽ ഭവന സന്ദർശനം നടത്തി. ജനങ്ങളിൽ നിന്ന് ലഭിക്കുന്ന മികച്ച പ്രതികരണത്തിൽ നിന്നു തന്നെ പാലക്കാട്ടെ മാറ്റം പ്രകടമാണെന്ന് സ്ഥാനാർത്ഥി പറഞ്ഞു.പിന്നീട് ശേഖരിപുരത്തെ ആദ്യ കാല പ്രവർത്തകൻ പുരുഷോത്തമൻ്റെ വീട്ടിൽ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചു. തുടർന്ന് ശേഖരിപുരത്തും പരിസരങ്ങളിലും വോട്ടഭ്യർത്ഥിച്ചു.നഗരസഭാ കൗൺസിലർ പി സ്മിതേഷ് ,ആദ്യ കാല പ്രവർത്തകൻ ഗിരീഷ്, മുൻ കൗൺസിലർ എസ് പി അച്യുതാനന്ദൻ, ബി.ഡി.ജെ.എസ് ജില്ലാ ജനറൽ സെക്രട്ടറി ഗംഗാധരൻ, ബി.ജെ.പി മണ്ഡലം സെക്രട്ടറി അശോക് പുത്തൂർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. പിന്നീട് ശേഖരിപുരത്തും പരിസരങ്ങളിലും വോട്ടഭ്യർത്ഥിച്ചു.
മാട്ടുമന്ത ജംഗ്ഷൻ , കാളിപ്പാറ എന്നിവിടങ്ങളിലും ഭവന സന്ദർശനങ്ങൾ നടന്നു . സംസ്ഥാന കൗൺസിൽ അംഗവും കൗൺസിലറുമായി ടി.എസ് മീനാക്ഷി ,കർഷക മോർച്ച മണ്ഡലം സെക്രട്ടറി കൃഷ്ണകുമാർ, ദേശീയ സമിതി അംഗം എൻ ശിവരാജൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. പിന്നീട് കല്ലേ പുള്ളി ഹൗസിങ്ങ് കോളനി, അമ്പലക്കാട് , പുത്തൂർ എന്നിവിടങ്ങളിലും ഭവന സന്ദർശനങ്ങൾ നടന്നു.ശ്രീ ശാരദ ശങ്കര കല്യാണമണ്ഡപത്തിൽ നടക്കുന്ന യുവ ഭജൻ മേളയിലും സ്ഥാനാർത്ഥി എത്തി