Kerala News Sports

പാലക്കാട്ട് 30 കോടി രൂപ മുടക്കി ഭീമൻ ക്രിക്കറ്റ് സ്റ്റേഡിയം; കേരള ക്രിക്കറ്റ് അസോസിയേഷന്റെ വമ്പൻ കായിക പദ്ധതി

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) പാലക്കാട് ജില്ലയില്‍ ഭീമൻ ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങുന്നു . 30 കോടി രൂപ ചെലവിൽ നിർമിക്കപ്പെടുന്ന സ്പോർട്സ് ഹബ് സ്റ്റേഡിയം മലബാർ ദേവസ്വത്തിന്റെ കീഴിലുള്ള ശ്രീ ചാത്തൻകുളങ്ങര ദേവി ക്ഷേത്രം ട്രസ്റ്റിന്റെ 21 ഏക്കർ സ്ഥലത്താണ് നിർമിക്കപ്പെടുന്നത്.

ഈ പുതിയ കായിക പദ്ധതിയിൽ രണ്ട് ക്രിക്കറ്റ് ഗ്രൗണ്ടുകളും ഫ്ലഡ് ലൈറ്റുകളും ക്ലബ് ഹൗസ്, നീന്തൽ കുളം, ബാസ്കറ്റ്ബോൾ, ഫുട്ബോൾ മൈതാനങ്ങൾ എന്നിവ ഉൾപ്പെടെ വിവിധ കായിക സൗകര്യങ്ങൾ ഉണ്ടായിരിക്കും. 33 വർഷത്തേക്കുള്ള ലീസ് എഗ്രിമെന്റിന്റെ അടിസ്ഥാനത്തിൽ KCA ഭൂമി ഏറ്റെടുത്തിട്ടുള്ളത്, ഇതിനായി ക്ഷേത്രത്തിനു പ്രതിവർഷം 21,35,000 രൂപ വരുമാനവും 10 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും ലഭിക്കും.

2025 ജനുവരിയിൽ നിർമ്മാണം ആരംഭിച്ച്, 2026-ഓടെ ആദ്യഘട്ടവും 2027 ഏപ്രിലോടെ രണ്ടാം ഘട്ടവും പൂർത്തിയാക്കാനാണ് ലക്ഷ്യം. 2018-ൽ തുടങ്ങിയ പ്രക്രിയകൾ കോവിഡ് മൂലം വൈകിയെങ്കിലും മലബാർ ദേവസ്വവും ക്ഷേത്ര ട്രസ്റ്റും കഴിഞ്ഞ സെപ്റ്റംബറിൽ കരാറിന് ഒപ്പുവച്ചിട്ടുണ്ട്.

പദ്ധതി പൂർത്തിയാകുന്നതോടെ എല്ലാ കായിക ഇനങ്ങളും ഒരു കുടക്കീഴിൽ എത്തുമെന്നതിനാൽ, പാലക്കാട്ടെ കായിക രംഗത്തിന് വമ്പൻ വളർച്ചയുണ്ടാകുമെന്നാണ് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രതീക്ഷക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *