Kerala News

യുവ ഉത്സവ്; മത്സരങ്ങളില്‍ പങ്കെടുക്കാം

കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം ദേശാവ്യാപകമായി സംഘടിപ്പിക്കുന്ന ദേശീയ യുവ ഉത്സവത്തിന്റെ ജില്ലാതല യുവ ഉത്സവം നവംബര്‍ 30 ന് തൃശ്ശൂര്‍ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജില്‍ നടക്കും. ഇന്ത്യയിലെ 623 ജില്ലകളിലായി പ്രാഥമിക മത്സരങ്ങള്‍ നവംബര്‍ മാസത്തിലും ജില്ലാതല വിജയികള്‍ പങ്കെടുക്കുന്ന സംസ്ഥാനതല യുവ ഉത്സവങ്ങള്‍ ഡിസംബര്‍ മാസത്തിലും പൂര്‍ത്തിയാകും. സംസ്ഥാനതല മത്സരത്തിലെ വിജയികളാണ് 2025 ജനുവരി 12 മുതല്‍ 16 വരെ കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം ‘മേരാ യുവഭാരത്’ മുഖേന സംഘടിപ്പിക്കുന്ന ദേശീയ യുവ ഉത്സവില്‍ പങ്കെടുക്കുക.

നെഹ്രു യുവകേന്ദ്രയുടെയും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും ആഭിമുഖ്യത്തിലാണ് തൃശ്ശൂര്‍ ജില്ലാ യുവോത്സവം സംഘടിപ്പിക്കുന്നത്. ജലഛായം, കവിതാ രചന, പ്രസംഗം, മൊബൈല്‍ ഫോട്ടോഗ്രാഫി, നാടോടി സംഘനൃത്തം, സയന്‍സ് മേള എന്നീ ആറ് ഇനങ്ങളിലാണ് മത്സരങ്ങള്‍. സയന്‍സ് മേളയിലെ ഗ്രൂപ്പിനത്തില്‍ പരമാവധി അഞ്ച് പേര്‍ക്ക് പങ്കെടുക്കാം. ഇതില്‍ വ്യക്തിഗത ഇനത്തിലും പങ്കെടുക്കാന്‍ അവസരമുണ്ട്. മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നെഹ്രു യുവ കേന്ദ്ര നല്‍കും. 15 നും 29 നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 7907764873, 6282296002.

Leave a Reply

Your email address will not be published. Required fields are marked *