ഇന്ന് ദേശീയ കശുവണ്ടി ദിനം. പായസം മുതൽ ഉപ്പുമാവ് വരെ നമ്മുടെ വിഭവങ്ങളിൽ അവിഭാജ്യഘടകമായ കശുവണ്ടി, ആമസോൺ കാടുകളിൽ നിന്നാണ് ലോകമെമ്പാടും എത്തിയത്.
കശുമാവ് ബ്രസീലിലെ ആമസോൺ കാടുകളാണ് സ്വദേശമെന്ന് കരുതപ്പെടുന്നു. പോർച്ചുഗീസുകാരാണ് 16-ാം നൂറ്റാണ്ടിൽ ഇത് ഇന്ത്യയുള്‍പ്പെടെയുള്ള ഭൂഖണ്ഡങ്ങളിലേക്ക് എത്തിച്ചത്. 1560-ൽ ഗോവയിലേക്കാണ് ആദ്യമായി കശുവണ്ടി എത്തിച്ചത്. ഗോവയിൽ നിന്നു ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കും തെക്കുകിഴക്കൻ ഏഷ്യയിലേക്കും കശുവണ്ടി വ്യാപിച്ചു.
ആരോഗ്യഗുണങ്ങൾ:
- ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്.
- രക്തസമ്മർദ്ദം കുറയ്ക്കുന്ന മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ കലവറ.
- എല്ലുകളുടെ ശക്തി വർധിപ്പിക്കുന്ന കോപ്പറും കാൽസ്യവും.
- മുടിയുടെ ആരോഗ്യത്തിനും തിളക്കത്തിനും സഹായകരമായ ഫാറ്റി ആസിഡുകൾ.
- സിങ്കിന്റെ സാന്നിദ്ധ്യം പുരുഷന്മാരുടെ ബീജാരോഗ്യത്തിനും പ്രത്യുൽപാദനക്ഷമതയ്ക്കും സഹായകമാണ്.
1905-ലാണ് കശുവണ്ടി അമേരിക്കയിലെത്തിയത്. ഇന്ന് കശുവണ്ടി ഉപയോഗത്തിൽ ഏറ്റവും മുൻപന്തിയിൽ അമേരിക്കയാണ്. കശുവണ്ടിയുടെ പുറംതോടും വിവിധ വ്യാവസായിക ഉൽപന്നങ്ങൾ നിർമിക്കാനുപയോഗിക്കുന്നു.
കശുവണ്ടി ഒട്ടുമിക്ക രാജ്യങ്ങളും വ്യാപാരകൃഷിയായി വളർത്തുന്നുണ്ടെങ്കിലും, നമ്മുടെ ഭക്ഷണക്രമത്തിൽ ഇത് ഏറെ പ്രിയപ്പെട്ട വിഭവമായി തുടർന്നു കൊണ്ടിരിക്കുന്നു.





