Kerala News

ക്രിസ്മസ്:-വൈദ്യുത ദീപാലങ്കാരത്തില്‍ മുന്നറിയിപ്പുമായി കെഎസ്ഇബി

ക്രിസ്മസും നവവത്സരവും ആഘോഷമാക്കുന്നതിനായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ ജാഗ്രത പുലർത്തണമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകി. ഗുണമേന്മയുള്ള വയറുകളും ഉപകരണങ്ങളും മാത്രം ഉപയോഗിക്കുക, വയർ പ്ലഗ് സോക്കറ്റിൽ നേരിട്ട് കുത്തരുത്, മൊട്ടുസൂചി ഉപയോഗിച്ച് കണക്ഷൻ എടുക്കരുത്. എല്ലാ വയർ ജോയിന്റുകളും ശരിയായി ഇൻസുലേറ്റ് ചെയ്തിരിക്കണം, കൂടാതെ ELCB/RCCB പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണം എന്ന് കെഎസ്ഇബി മുന്നറിയിപ്പിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *