Kerala News

ഐസി ബാലകൃഷ്ണനെ അറസ്റ്റ് ചെയ്യണം: കെ.സുരേന്ദ്രൻ

വയനാട് ഡിസിസി ട്രെഷറർ എൻഎൻ വിജയൻ്റെയും മകൻ്റെയും മരണത്തിന് ഉത്തരവാദിയായ ഐസി ബാലകൃഷ്ണൻ എംഎൽഎയെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിലെ സഹകരണബാങ്ക് തട്ടിപ്പുകളുടെ അവസാനത്തെ ഇരകളാണ് എൻഎൻ വിജയനും മകനുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണം. ബത്തേരി അർബൻ ബാങ്ക് നിയമന തട്ടിപ്പിൻ്റെ ഉത്തരവാദികൾ കോൺഗ്രസിൻ്റെ ഉന്നത നേതാക്കളാണ്. ഈ കാര്യത്തിൽ സമഗ്രമായ അന്വേഷണം ആവശ്യമാണ്. പണം നഷ്ടപ്പെട്ടവരുടെ പരാതി അന്വേഷിക്കണം. എൻഎൻ വിജയൻ്റെ മരണത്തിന് ശേഷം പരാതിക്കാരുടെ പണം തിരിച്ച് നൽകി പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.പുൽപ്പളളി സർവ്വീസ് സഹകരണ ബാങ്ക് തട്ടിപ്പിന് സമാനമായ തട്ടിപ്പാണ് ജില്ലയിലെ കോൺഗ്രസ് നേതൃത്വം എല്ലാ സഹകരണ സ്ഥാപനങ്ങളിലും നടത്തുന്നത്. ബ്രഹ്മഗിരി ഡെവലപ്പ്മെൻ്റ് സൊസൈറ്റിയിൽ സിപിഎമ്മാണ് തട്ടിപ്പ് നടത്തുന്നത്. പരസ്പര സഹകരണ തട്ടിപ്പ് സംഘങ്ങളായാണ് കോൺഗ്രസും സിപിഎമ്മും പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് ഗൗരവതരമായ വിഷയത്തിൽ പൊലീസ് നിഷ്ക്രിയമായിരിക്കുന്നത്. സഹകരണ സ്ഥാപനങ്ങളെ രക്ഷിക്കാൻ ശക്തമായ പ്രക്ഷോഭങ്ങൾക്ക് ബിജെപി നേതൃത്വം നൽകുമെന്നും കെ.സുരേന്ദ്രൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *