സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുകയാണ്. കുറച്ചു ദിവസങ്ങളായി വിലയിൽ ഇടവേള ഉണ്ടാക്കിയതിനു ശേഷം, പുതുവർഷത്തിനൊപ്പം സ്വർണവില വീണ്ടും ഉയരുകയാണ്. ഇന്ന് പവന് 480 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 59,600 രൂപയായി.
ഗ്രാമിന് 60 രൂപയുടെ വർധനവോടെ ഇന്നത്തെ സ്വർണവില ഗ്രാമിന് 7,450 രൂപയെത്തി. കഴിഞ്ഞ ഡിസംബർ 11, 12 തീയതികളിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയായ 58,520 രൂപയെ പുതുവർഷം മറികടന്നിരിക്കുകയാണ്.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ, ഡോളറിന്റെ ശക്തി, ഓഹരി വിപണിയിലെ അനിശ്ചിതത്വം തുടങ്ങിയവയാണ് സ്വർണവിലയിൽ ഉയർച്ചയ്ക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ.





