ശബരിമല സ്വർണ്ണ കൊള്ളക്കെതിരെ ബിജെപി നടത്തുന്ന ഒപ്പ് ശേഖരണം ഉദ്ഘാടനം
മുൻ ഡിജിപി ജേക്കബ് തോമസ് ഐപിഎസ് ഉദ്ഘാടനം ചെയ്തു. ശബരിമല സ്വർണ്ണക്കൊള്ളയിൽ ഇപ്പോൾ നടക്കുന്ന അന്വേഷണം മാത്രം പോരാ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ഉന്നതതല അന്വേഷണം നടത്തണം ഭക്തരുടെ വികാരത്തെ മാനിച്ചുകൊണ്ട് ശക്തമായ നടപടികളിലേക്ക് സർക്കാർ മാറണം എന്ന് അദ്ദേഹം പറഞ്ഞു ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ കേരള സർക്കാർ പരാജയപ്പെട്ടു . ഭക്തരെ ഉപദ്രവിക്കുകയും തീവ്രവാദികളെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് ഇടതുപക്ഷം കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു ശബരിമല ക്ഷേത്രത്തിന്റെ നിയന്ത്രണം കേന്ദ്രസർക്കാർ ഏറ്റെടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി നടത്തിയ ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം നിരവധി ഭക്തരാണ് പങ്കാളികളായത്.
ബിജെപി ജില്ല വൈസ് പ്രസിഡന്റ് സുധീഷ് മേനോൻ മേനോത്ത് പറമ്പിൽ അധ്യക്ഷത വഹിച്ചു പറമ്പിൽ, ബിജെപി സംസ്ഥാന സമിതി അംഗം എം എസ് സമ്പൂർണ്ണ, ജില്ലാ ട്രഷർ വിജയൻ മേപ്രത്, ജില്ലാ സെക്രട്ടറി മുരളി കുളങ്ങാട്ട്, മണ്ഡലം പ്രസിഡണ്ട് വിപിൻ
ഐയിക്കുന്നത് ,മഹിളാ മോർച്ച ജില്ലാ പ്രസിഡണ്ട് ശീതൾ രാജ, എന്നിവർ നേതൃത്വം നൽകി.





