കൊച്ചി: തുടർച്ചയായ കുതിപ്പിന് ശേഷം സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് ₹320 കുറഞ്ഞ് ₹61,640 ആയി. ഗ്രാമിന് ₹40 കുറഞ്ഞ് ₹7,705 ആയി.
62000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് സ്വര്‍ണവില തിരിച്ചിറങ്ങിയത്. ജനുവരി 22ന് ആദ്യമായി സ്വർണവില ₹60,000 കടന്നിരുന്നു. അതിന് ശേഷം മുന്നേറിക്കൊണ്ടിരുന്ന വില 62,000 തൊടാനിരിക്കെയാണ് ഇന്ന് കുറവ് രേഖപ്പെടുത്തിയത്.
ഒരു മാസത്തിനിടെ സ്വർണവില ₹4,500ത്തിലധികം ഉയർന്നിട്ടുണ്ടെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വവും, ഓഹരി വിപണിയിലെ വ്യത്യാസങ്ങളും രൂപയുടെ മൂല്യത്തകർച്ചയും സ്വർണവിലയെ ബാധിച്ചിരിക്കുന്നു എന്ന് വിദഗ്ധർ വിലയിരുത്തുന്നു.





