പ്രശസ്ത കുളശ്ശേരി ലക്ഷ്മി നരസിംഹമൂർത്തി പ്രധാന ദേവനായും ഗോശാല കൃഷ്ണനും ഉപദേവ ദൈവങ്ങളുമായി വടക്കുംനാഥന്റെ ദക്ഷിണ ദിക്കിൽ കുടികൊള്ളുന്ന ശ്രീലക്ഷ്മി നരസിംഹമൂർത്തി ഭഗവാനെ ഭജിച്ച് ക്ഷേത്രത്തിൽ വെച്ച് അഡ്വ എം ആർ രമേഷ് പണിക്കർ ഗാനരചന നടത്തിയ കുളശ്ശേരിയപ്പൻ എന്ന ഗാനാലാപനം നടത്തി. ഗാനത്തിന്റെ ഓഡിയോ രൂപം ക്ഷേത്രത്തിന് കൈമാറി. ക്ഷേത്രത്തിനു വേണ്ടി ക്ഷേത്രം ഓഫീസർ പ്രശാന്ത് ഓഡിയോ ഏറ്റുവാങ്ങി. തൃശ്ശൂരിലെ മുതിർന്ന അഭിഭാഷകൻ അഡ്വ എം ആർ രമേഷ് പണിക്കരുടെ ഗുരുനാഥനായ അഡ്വ പി എ സുരേന്ദ്രനാഥ് കുളശ്ശേരി അപ്പൻ ഗാനം ഭക്തജനങ്ങളെ കേൾപ്പിച്ചു. ദീപാരാധന സമയം കുളശ്ശേരിയപ്പൻ ഗാനം അമ്പലത്തിൽ അഡ്വ എം ആർ രമേഷ് പണിക്കർ നേരിട്ട് പാടുകയും ചെയ്തു. കമ്മറ്റി സെക്രട്ടറിയും മറ്റ് അംഗങ്ങളും ഭക്തരും ചടങ്ങിൽ പങ്കെടുത്തു.





