Kerala News

വി.ആർ. കൃഷ്ണൻ എഴുത്തച്ഛന്റെ 21ാം ചരമവാർഷികത്തിൽ അനുസ്മരണസദസ്; ശോഭ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

അവണിശ്ശേരി ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യസമര സേനാനിയായ വി ആർ കൃഷ്ണൻ എഴുത്തച്ഛന്റെ ഇരുപത്തിയൊന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. വി ആർ കൃഷ്ണ എഴുത്തച്ഛന്റെ വസതിയിൽ നടന്ന അനുസ്മരണ ചടങ്ങ് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീമതി ശോഭ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി ആർ കൃഷ്ണൻ എഴുത്തച്ഛന്റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബബീഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹരി സി നരേന്ദ്രൻ ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് ജസ്റ്റിൻ ജേക്കബ്, അവണിശ്ശേരിയുടെ ആദ്യ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും വി ആർ കൃഷ്ണ എഴുത്തച്ഛന്റെ മകനുമായ വി കെ ജയ ഗോവിന്ദൻ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് കെ ആർ ഹരി ബിജെപി ചേർപ്പു മണ്ഡലം പ്രസിഡണ്ട് ശ്രീമതി ചിഞ്ചു രാജീവ് ഷോബി പൊറത്താള, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗീതാ സുകുമാരൻ, മെമ്പർമാരായ വൃന്ദ ദിനേശ് സൂര്യ ഷോബി സായാ രാമചന്ദ്രൻ രമണി നന്ദകുമാർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനിൽ ചാണാശ്ശേരി. ഗ്രാമപഞ്ചായത്തിന്റെ ആസൂത്രണ സമിതി ചെയർമാൻ പി എൻ സുനിൽകുമാർ, വി ആർ കൃഷ്ണൻ എഴുത്തച്ഛന്റെ കുടുംബാംഗങ്ങൾ, മക്കളായ ഡോക്ടർ ലക്ഷ്മണകുമാർ dr. പാർവതി അവണിശ്ശേരിയിലെ നിരവധി നാട്ടുകാർ പഴയകാല കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *