തൃശൂർ എം.ജി റോഡിൽ ഇന്ന് രാവിലെ ഉണ്ടായ അപകടത്തിൽ അമ്മക്കും മകനും പരിക്കേറ്റു മകൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചുകൊണ്ട് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ എംജി റോഡ് ഉപരോധിച്ചു. റോഡുകളിലൂടെ ആളുകൾക്ക് സഞ്ചരിക്കാൻ പറ്റാതെ റോഡുകളെല്ലാം കുഴികൾ ആയി മാറിയിട്ടും ആ കുഴികൾ അടയ്ക്കാനോ റോഡ് റീടാർ ചെയ്യാനോ പോലും മേയർക്ക് സമയമില്ലതേ ടൂർ പോകാനുള്ള തിരക്കിലാണ്. മേയറെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ഉപരോധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡൻ്റ് ശ്രി ജസ്റ്റിൻ ജേക്കബ് പറഞ്ഞു. ബിജെപി സംസ്ഥാന സെക്രട്ടറി എ നാകേഷ്, മേഖലാ വൈസ് പ്രസിഡണ്ട് ബിജയ് തോമസ്, ജില്ലാ വൈസ് പ്രസിഡണ്ട് മാരായ ഡോ. വി ആതിര, പൂർണിമ സുരേഷ്, ജില്ലാ സെക്രട്ടറിമാരായ നിജി കെ ജി, മുരളി കൊളങ്ങാട്ട്, മണ്ഡലം പ്രസിഡണ്ട് രഘുനാഥ് മേനോൻ, ജന സെക്രട്ടറിമാരായ മുരളീനാഥ്, കൃഷ്ണ മോഹൻ, സംസ്ഥാന സമിതി അംഗം ഉല്ലാസ് ബാബു, ന്യൂനപക്ഷമോർച്ച ജില്ലാ സെക്രട്ടറി ഫെബിൻ ഫ്രാൻസിസ്. എന്നിവർ സമരത്തിന് നേതൃത്വം നൽകി.





