ചൈനയിലെ ഷാൻഷി പ്രവിശ്യയിൽ ഉണ്ടായ ഖനി അപകടത്തിൽ 82 പേർ മരിച്ചു. രണ്ട് പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. മരണ സംഖ്യ ഉയരുമെന്നാണ് ലഭിക്കുന്ന വിവരം. ദുരന്തത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച സന്ദേശത്തിലൂടെ ഷി ജിൻപിങ്ങിനും ചൈനീസ് ജനങ്ങൾക്കും ഇന്ത്യയുടെ പേരിൽ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ശക്തി ലഭിക്കട്ടെയെന്ന് പ്രാർത്ഥിച്ച മോദി, കാണാതായവരെ വേഗത്തിൽ സുരക്ഷിതമായി കണ്ടെത്താനാകട്ടെയെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
Tag: PM modi
പ്രധാനമന്ത്രിയെ സന്ദർശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ന്യൂഡല്‍ഹിയില്‍ സന്ദര്‍ശിച്ചു. മുഖ്യമന്ത്രി സ്ഥാനമേറ്റതിന് ശേഷം പ്രധാനമന്ത്രിയുമായി നടത്തുന്ന ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയായിരുന്നു ഇത്. സംസ്ഥാനത്തിൻ്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി അധികാരി അറിയിച്ചു. പശ്ചിമ ബംഗാളിൻ്റെ പുരോഗതിക്ക് കേന്ദ്രത്തിൻ്റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായും അദ്ദേഹം പറഞ്ഞു. സമീപകാല നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയതിന് പിന്നാലെയാണ് സുവേന്ദു അധികാരി മുഖ്യമന്ത്രിയായി അധികാരമേറ്റത്.
അഞ്ച് രാജ്യങ്ങളിലെ വിദേശ പര്യടനം പൂർത്തിയാക്കി നരേന്ദ്രമോദി
അഞ്ചു രാജ്യങ്ങളിലൂടെയുള്ള വിദേശ പര്യടനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് മടങ്ങി. യുഎഇ, നെതർലാൻഡ്സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങളാണ് മോദി സന്ദർശിച്ചത്. സന്ദർശനത്തി്റെ അവസാനഘട്ടമായ ഇറ്റലിയിൽ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ ഇന്ത്യ-ഇറ്റലി ബന്ധം ‘സ്പെഷ്യൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ തലത്തിലേക്ക് ഉയർത്താൻ തീരുമാനമായി. ഇറ്റലി സന്ദർശനം ഏറെ ഫലപ്രദമായിരുന്നുവെന്ന് സമൂഹമാധ്യമമായ എക്‌സിൽ മോദി കുറിച്ചു. വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ ചർച്ചകൾ നടന്നതായും ഇന്ത്യ-ഇറ്റലി ബന്ധം പുതിയ ഉയരത്തിലെത്തിയതായും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ-ഫിൻലാൻഡ് വ്യാപാര സഹകരണം ശക്തിപ്പെടുത്താൻ ധാരണ
ഫിൻലാൻഡ് പ്രധാനമന്ത്രി പെറ്റെറി ഓർപോയുമായി ഓസ്ലോയിൽ നടക്കുന്ന മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാപാരം, സാങ്കേതിക വിദ്യ, നവീകരണം എന്നീ മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള മാർഗങ്ങളാണ് നേതാക്കൾ ചർച്ച ചെയ്തത്. ആഗോള വെല്ലുവിളികൾക്കിടയിലും ഇരുരാജ്യങ്ങളുടെയും വ്യാപാരം സ്ഥിരതയോടെ വളരുന്നതിൽ സംതൃപ്തി രേഖപ്പെടുത്തിയ നേതാക്കൾ 2030ഓടെ വ്യാപാരം ഇരട്ടിയാക്കാനുള്ള പ്രതിബദ്ധത ആവർത്തിച്ചു. ഫിൻലാൻഡിലെ സാങ്കേതിക രംഗത്തിൻ്റെ വളർച്ചയിൽ ഇന്ത്യൻ പ്രൊഫഷണലുകൾ നൽകിയ സംഭാവനയെ ഫിൻലാൻഡ് അഭിനന്ദിച്ചു. 2026 സെപ്റ്റംബറിൽ ഗാന്ധിനഗറിൽ നടക്കുന്ന Read More…
നോർഡിക് രാജ്യങ്ങളിലെ നേതാക്കളുമായി ചർച്ച നടത്തി പ്രധാനമന്ത്രി
ഐസ്ലാൻഡ്, ഡെന്മാർക്ക് എന്നീ നോർഡിക് രാജ്യങ്ങളുടെ നേതാക്കളുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓസ്ലോയിൽ നടക്കുന്ന മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിക്ക് മുന്നോടിയായാണ് കൂടിക്കാഴ്ചകൾ നടന്നത്. ഐസ്‌ലാൻഡ് പ്രധാനമന്ത്രി ക്രിസ്ട്രൂൻ ഫ്രോസ്റ്റഡോട്ടിർ, ഫിൻലാൻഡ് പ്രധാനമന്ത്രി പെറ്റെറി ഓർപോ, ഡെൻമാർക്ക് ആക്ടിംഗ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡെറിക്സെൻ എന്നിവരുമായി മോദി ചർച്ച നടത്തി. ഊർജം, സുസ്ഥിര വികസനം, വ്യാപാരം, നവീകരണം, ഡിജിറ്റലൈസേഷൻ തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താനുള്ള മാർഗങ്ങളാണ് ചർച്ചയായത്.
പ്രധാനമന്ത്രി മോദിക്ക് നോർവെയുടെ പരമോന്നത ബഹുമതി
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നോർവേയുടെ വിദേശ ഭരണത്തലവൻമാർക്ക് നൽകുന്ന പരമോന്നത ബഹുമതിയായ “ഗ്രാൻഡ് ക്രോസ് ഓഫ് ദ റോയൽ നോർവീജിയൻ ഓർഡർ ഓഫ് മെറിറ്റ്” സമ്മാനിച്ചു. ഓസ്ലോയിൽ വെച്ച് നടന്ന പ്രത്യേക ചടങ്ങിൽ ഹരാൾഡ് അഞ്ചാം രാജാവാണ് പുരസ്‌കാരം കൈമാറിയത്. നോർവെയുടെയും മനുഷ്യരാശിയുടെയും താൽപര്യങ്ങൾക്ക് നൽകിയ മികച്ച സേവനത്തിനുള്ള അംഗീകാരമായാണ് ബഹുമതി നൽകുന്നത്. ബഹുമതിക്ക് നന്ദി അറിയിച്ച മോദി, ഇന്ത്യയും നോർവെയും തമ്മിലുള്ള ദീർഘകാല സൗഹൃദത്തിനുള്ള അംഗീകാരമായാണ് ഈ പുരസ്‌കാരത്തെ കാണുന്നതെന്ന് പറഞ്ഞു. ഇരു രാജ്യങ്ങളിലെയും ജനങ്ങൾ Read More…
യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നൽകാൻ പിന്തുണച്ച് നോർവേ
പ്രധാനമന്ത്രി നരേന്ദ്രമോദിയും നോർവെ പ്രധാനമന്ത്രി ജൊനാസ് ഗാഹർ സ്റ്റോറും നടത്തിയ ചർച്ചകൾക്ക് പിന്നാലെ ഇന്ത്യ-നോർവേ ബന്ധം ‘ഗ്രീൻ സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ നിലയിലേക്ക് ഉയർത്താൻ തീരുമാനിച്ചു. ഓസ്ലോയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ വ്യാപാരം, നിക്ഷേപം, ഹരിത ഊർജം, ബ്ലൂ ഇക്കോണമി, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, സൈബർ സുരക്ഷ, ഗവേഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താൻ ധാരണയായി. ഭീകരവാദത്തെ ഇരുരാജ്യങ്ങളും ശക്തമായി അപലപിക്കുകയും ഐക്യരാഷ്ട്രസഭാ സുരക്ഷാ സമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നൽകുന്നതിന് നോർവെ വീണ്ടും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ഉക്രൈൻ-പശ്ചിമേഷ്യ സംഘർഷങ്ങൾക്ക് സമാധാനപരമായ പരിഹാരം വേണം: പ്രധാനമന്ത്രി
ഇക്രൈൻ, പശ്ചിമേഷ്യ സംഘർഷങ്ങൾ സംഭാഷണത്തിലൂടെയും നയതന്ത്രപരമായ ഇടപെടലുകളിലൂടെയും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. സൈനിക നടപടികൾ മാത്രം സ്ഥിരമായ സമാധാനം ഉറപ്പാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നോർവേ പ്രധാനമന്ത്രി ജൊനാസുമായി ഓസ്ലോയിൽ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് മോദിയുടെ പ്രതികരണം. ആഗോള സ്ഥാപനങ്ങളിൽ പരിഷ്‌കരണം ആവശ്യമാണെന്നും ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടേണ്ടതുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ത്യ-സ്വീഡൻ ബന്ധം പുതിയ തലങ്ങളിലേക്ക്
ഗോതൻബർഗ്: പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീഡൻ പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്സണുമായി ഗോതന്ർബെർഗിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ചർച്ചകൾക്ക് പിന്നാലെ ഇന്ത്യയും സ്വീഡനും തമ്മിലുള്ള ബന്ധം തന്ത്രപ്രധാന പങ്കാളിത്ത (Strategic Partnership) നിലയിലേക്ക് വളർത്തിയെടുക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു. യോഗത്തിൽ യുവരാജ്ഞി വിക്ടോറിയയും പങ്കെടുത്തു. പതിനാറാം രാജാവ് കാൾ ഗുസ്താഫും, രാജ്ഞി സിൽവിയയും പ്രധാനമന്ത്രി മോദിക്ക് ആശംസകൾ നേർന്നു. സ്വീഡൻ രാജാവിൻ്റെ 80-ാം പിറന്നാളിനോടനുബന്ധിച്ച് മോദിയും ആശംസകൾ നേർന്നു. വ്യാപാരം, നിക്ഷേപം, നവീകരണം, ഹരിത വികസനം, പുതിയ സാങ്കേതിക വിദ്യകൾ, Read More…
നെതർലൻഡ്സിലെ പ്രസിദ്ധ ജലനിയന്ത്രണ സംവിധാനമായ അഫ്‌സ്ലൗട്ട്‌ഡൈക്ക് സന്ദർശിച്ച് പ്രധാനമന്ത്രി മോദി
നെതർലൻഡ്സ് പ്രധാനമന്ത്രി റോബ് ജെറ്റനോടൊപ്പം ലോകപ്രശസ്ത ജലനിയന്ത്രണ സംവിധാനമായ അഫ്‌സ്ലൗട്ട്‌ഡൈക്ക് സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജലനിയന്ത്രണം, കാലാവസ്ഥാ പ്രതിരോധം, സുസ്ഥിര അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിൽ ഇന്ത്യയും നെതർലൻഡ്സും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാകുന്നതിൻ്റെ ഭാഗമായാണ് സന്ദർശനം. 32 കിലോമീറ്റർ നീളമുള്ള അണക്കെട്ടും റോഡ് പാതയും ഉൾക്കൊള്ളുന്ന സംവിധാനമാണ് അഫ്‌സ്ലൗട്ട്‌ഡൈക്ക്. ഉത്തരസമുദ്രത്തിൽ നിന്നുള്ള വെള്ളപ്പൊക്ക ഭീഷണിയിൽ നിന്ന് നെതർലൻഡ്സിൻ്റെ വലിയ ഭാഗങ്ങളെ ഈ പദ്ധതി സംരക്ഷിക്കുന്നു. കൂടാതെ ശുദ്ധജല സംഭരണത്തിനും ഈ സംവിധാനം സഹായകരമാണ്. സന്ദർശനത്തിനിടെ Read More…







