Kerala News

വിവാഹമോചനകേസുകളിൽ കുട്ടികളുടെ പ്രശ്‌നങ്ങളും കുടുംബകോടതി സാഹചര്യങ്ങളും: ബാലാവകാശ കമ്മിഷൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു

കേരളത്തിൽ വിവാഹമോചന കേസ് ഫയൽ ചെയ്തിട്ടുളള മാതാപിതാക്കളുടെ കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും കുടുംബ കോടതി സാഹചര്യങ്ങളും സംബന്ധിച്ച പഠനറിപ്പോർട്ട് സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി.മനോജ്കുമാർ  മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. തിരുവനന്തപുരം ജില്ലയിലെ കുടുംബകോടതികളിൽ പ്രാഥമിക പഠനം നടത്തുകയും തുടർന്ന് എല്ലാ ജില്ലകളിലെയും കോടതികൾ കമ്മിഷൻ ജീവനക്കാർ നേരിട്ട് സന്ദർശിച്ചുമാണ് പഠനം പൂർത്തിയാക്കിയത്. വിവാഹമോചനം ഓരോ കുടുംബങ്ങളെയും വ്യത്യസ്തമായ തലങ്ങളിൽ ബാധിക്കുന്നു. കുട്ടികൾ ദു:ഖം, കോപം, ഉത്കണ്ഠ, ഭയം, ആശയക്കുഴപ്പം തുടങ്ങി നിരവധി പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. കോടതി നടപടിക്രമങ്ങളുമായി Read More…

Kerala News

ജനക്ഷേമകരമായ പ്രവർത്തനങ്ങളിലൂടെ സർക്കാരും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം വർധിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയണം: മുഖ്യമന്ത്രി

ജനക്ഷേമകരമായ പ്രവർത്തനങ്ങൾ  ഏറ്റെടുത്ത് സർക്കാരും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം വർധിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് സാധിക്കേണ്ടതുണ്ടെന്നും അതിന് എല്ലാ ഉദ്യോഗസ്ഥരും മാതൃകാപരമായ നിലപാടുകൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. റവന്യു ദിനാചരണത്തിന്റേയും റവന്യു അവാർഡ് വിതരണത്തിന്റേയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കാര്യക്ഷമവും ജനോപകാരപ്രദവുമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനും പ്രാവർത്തികമാക്കുന്നതിനും ഇവിടെ നൽകുന്ന റവന്യു അവാർഡുകൾ എല്ലാവർക്കും പ്രചോദനമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അവാർഡ് ജേതാക്കളെ അഭിനന്ദിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. കേരളം മാറുന്നു, വലിയ തോതിൽ വളരാനുള്ള ഒരു തയ്യാറെടുപ്പിലാണ് നാട്.  അതിന് Read More…

Kerala News

ശശി തരൂരിന് പിന്തുണയുമായി മുഖ്യമന്ത്രി: കേരളത്തിന്റെ വളർച്ചയിൽ അഭിമാനിക്കണം

കൊച്ചി: സ്റ്റാർട്ടപ്പ് മേഖലയിൽ ഇടത് സർക്കാരിനെ പ്രശംസിച്ച ശശി തരൂരിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തരൂരിന്റെ പ്രസ്താവന വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണ്, അതിന് രാഷ്ട്രീയ നിറം നൽകേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. “തരൂർ പറഞ്ഞത് കേരളത്തെക്കുറിച്ചാണ്, പാർട്ടിയെയോ സർക്കാരിനെയോ കുറിച്ചല്ല. വലിയ പ്രതിസന്ധികൾക്കിടയിലും സംസ്ഥാനത്തെ വളർച്ചയിൽ എല്ലാ കേരളീയരും അഭിമാനിക്കണം” എന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തേക്ക് നിക്ഷേപങ്ങൾ ആകർഷിക്കാൻ വേണ്ട നടപടിക്രമങ്ങൾ ലളിതമാക്കിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. Read More…

Kerala News

നവംബറോടെ കേരളത്തിൽ അതിദരിദ്രരില്ല: മുഖ്യമന്ത്രി പിണറായി വിജയൻ

കാസർകോട്: നവംബർ ഒന്നിന് കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ അതിദരിദ്രത നിർമാർജനത്തിനുള്ള പ്രവർത്തനം ഊർജിതമായി തുടരുകയാണെന്നും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഈ ശ്രമങ്ങൾ മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസർകോട് മടിക്കൈ എരിക്കുളത്ത് കെ എം കുഞ്ഞിക്കണ്ണൻ സ്മാരക ജനകീയാസൂത്രണ രജതജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. പ്രാദേശിക വികസനം ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് ആസൂത്രണം ചെയ്യപ്പെടണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനകീയ ആസൂത്രണത്തിലൂടെ ജനങ്ങൾ നിർദേശിക്കുന്ന പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നു. Read More…

Kerala News

നിക്ഷേപ അനുമതികള്‍ ചുവപ്പുനാടയില്‍ കുരുങ്ങില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി: കേരളത്തില്‍ വ്യവസായത്തിനുള്ള അനുമതികള്‍ ചുവപ്പുനാടയില്‍ കുരുങ്ങില്ലെന്നും ലൈസന്‍സുകള്‍ സമയബന്ധിതമായി നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കി. വ്യവസായ വളര്‍ച്ചയ്ക്ക് അനുകൂലമായി സമഗ്ര ചട്ടഭേദഗതി ഉടന്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ‘ഇന്‍വെസ്റ്റ് കേരള’ ആഗോള നിക്ഷേപ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തെ നിക്ഷേപ സാധ്യതകളുടെ കേന്ദ്രമാക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അടിസ്ഥാന സൗകര്യ വികസനം, റോഡ് വികസനം, 24 മണിക്കൂറും ഉറപ്പുള്ള വൈദ്യുതി വിതരണം Read More…

Kerala News

കരട് യു.ജി.സി ചട്ടങ്ങൾ സംസ്ഥാനങ്ങളുടെ സ്വയംഭരണത്തിലുള്ള കടന്നുകയറ്റം: മുഖ്യമന്ത്രി പിണറായി വിജയൻ

ദേശീയ കൺവെൻഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിയമനിർമ്മാണം നടത്താനുള്ള സംസ്ഥാനങ്ങളുടെ അധികാരത്തെയടക്കം ഇല്ലാതാക്കാവുന്ന കരട് യു.ജി.സി ചട്ടങ്ങൾ സംസ്ഥാനങ്ങളുടെ സ്വയംഭരണത്തിലുള്ള കടന്നുകയറ്റവും ഫെഡറൽ തത്വങ്ങളുടെ ലംഘനവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. കരട് യു.ജി.സി ചട്ടങ്ങൾ ചർച്ച ചെയ്യുന്നതിനായി നിയമസഭാ ശങ്കരനാരായണൻ ഹാളിൽ നടന്ന ദേശീയ സെമനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർവകലാശാലകളുടെ സ്ഥാപനത്തിലും പരിപാലനത്തിലും സംസ്ഥാന സർക്കാരുകൾ വഹിക്കുന്ന പങ്ക് പ്രധാനമാണ്. ഇന്ത്യൻ ഭരണഘടനയുടെ 7-ാം ഷെഡ്യുളിലെ 32-ാം വകുപ്പ് പ്രകാരം Read More…

Kerala News

വിപണിയിൽ സുതാര്യത ഉറപ്പാക്കുകയാണ് ഡയറക്ട് സെല്ലിങ് കമ്പനികളെ നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗരേഖയിലൂടെ ലക്ഷ്യമിടുന്നത്: മുഖ്യമന്ത്രി പിണറായി വിജയൻ

 ഡയറക്ട് സെല്ലിങ് കമ്പനികളുടെ എൻറോൾമെന്റിനായി വെബ് പോർട്ടൽ ഉദ്ഘാടനം ചെയ്തു വിപണിയിൽ സുതാര്യത ഉറപ്പാക്കുകയാണ് ഡയറക്ട് സെല്ലിങ് കമ്പനികളെ നിയന്ത്രിക്കുന്നതിനുള്ള  മാർഗ്ഗരേഖയിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡയറക്ട് സെല്ലിങ് കമ്പനികളെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മോണിറ്ററിങ് മെക്കാനിസത്തിന്റെ മാർഗ്ഗരേഖ ഭക്ഷ്യ മന്ത്രി ജി.ആർ. അനിലിന് സമർപ്പിച്ചുകൊണ്ട് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സാങ്കേതിക വിദ്യയുടെ വികാസം വലിയതോതിൽ വർധിച്ചുവരുന്ന കാലമാണിത്. അതിന് അനുസരിച്ച് നവീന വാണിജ്യ സമ്പദ്രായങ്ങൾക്ക് പ്രാധാന്യം വർധിച്ചിട്ടുണ്ട്. മുമ്പ് വ്യാപാര സ്ഥാപനത്തിൽ നേരിട്ടെത്തി സാധനങ്ങൾ Read More…

Kerala News

സാമൂഹ്യനീതി ഉറപ്പാക്കികൊണ്ട് പശ്ചാത്തല സൗകര്യ വികസനവും പരിസ്ഥിതി സംരക്ഷണവും സാധ്യമാക്കുന്ന വികസന കാഴ്ചപ്പാടാണ് സർക്കാരിനുള്ളത് : മുഖ്യമന്ത്രി

 കേരള ഇക്കണോമിക് കോൺഫറൻസ് 2025ന് തുടക്കമായി സാമൂഹ്യനീതി ഉറപ്പാക്കികൊണ്ട് പശ്ചാത്തല സൗകര്യ വികസനവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്ന വികസന കാഴ്ചപ്പാടാണ് സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ഇക്കണോമിക് കോൺഫറൻസ് 2025 തിരുവനന്തപുരം ഗവണ്മെന്റ് വിമൻസ് കോളേജിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.  ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനും സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് സ്റ്റഡീസുമായി ചേർന്ന് കേരള ഇക്കണോമിക് അസോസിയേഷനാണ് ത്രിദിന സമ്മേളനം (ഫെബ്രുവരി 14-16) സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ സമ്പദ്ഘടനയുമായി ബന്ധപ്പെട്ട ഒട്ടേറെ വിഷയങ്ങൾ ഈ സമ്മേളനത്തിൽ ചർച്ച ചെയ്യും Read More…

Kerala News

ദേശീയ വനിതാ മാധ്യമപ്രവർത്തക കോൺക്ലേവ് തലസ്ഥാനത്ത് : 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഫോട്ടോ എക്സിബിഷൻ 17 ന് മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്യും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് രാജ്യത്തെ പ്രമുഖ വനിതാ മാധ്യമ പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ഫെബ്രുവരി 18, 19 തീയതികളിലായി തലസ്ഥാനത്ത് ദേശീയ വനിതാ മാധ്യമ പ്രവർത്തക കോൺക്ലേവ് സംഘടിപ്പിക്കും. ദ്വിദിന കോൺക്ലേവിന്റെ ഉദ്ഘാടനം  18 ന് രാവിലെ 11.30 ന് മാസ്‌കറ്റ് ഹോട്ടലിൽ  മുഖ്യമന്ത്രി പിണറായി വിജയൻ  നിർവഹിക്കും. വി കെ പ്രശാന്ത് എം എൽ എ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മുഖ്യാതിഥിയാകും. മേയർ ആര്യാ രാജേന്ദ്രനും മാധ്യമ പ്രവർത്തക Read More…

Kerala News

സയന്റിസ്റ്റ് കോൺക്ലേവ് 15 ന്: മുഖ്യമന്ത്രി ശാസ്ത്രജ്ഞരുമായി സംവദിക്കും

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും അനുബന്ധ ഗവേഷണ സ്ഥാപനങ്ങളിലെയും ശാസ്ത്രജ്ഞരുമായി മുഖ്യമന്ത്രി പിണറായി വിജയൻ സംവദിക്കുന്ന സയന്റിസ്റ്റ് കോൺക്ലേവ് ഫെബ്രുവരി 15 ന് കോഴിക്കോട് ജലവിഭവ വികസന കേന്ദ്രത്തിൽ നടക്കും. ശാസ്ത്ര സാങ്കേതിക മേഖലയിലെ കാലിക പ്രസക്തിയുള്ള വിഷയങ്ങൾ നിർവചിക്കുക, അതിലധിഷ്ഠിതമായ സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര നയ രൂപീകരണം എന്നിവയാണ് സംവാദത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ. പരിപാടിയിൽ കെഎസ്‌സിഎസ്ടിഇ – ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിലെ അതിഥി ഭവന ട്രെയിനീസ് ഹോസ്റ്റൽ സമുച്ചയത്തിന്റെയും കേരള സ്കൂൾ ഓഫ് Read More…