Kerala News

യുവ ഉത്സവ്; മത്സരങ്ങളില്‍ പങ്കെടുക്കാം

കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം ദേശാവ്യാപകമായി സംഘടിപ്പിക്കുന്ന ദേശീയ യുവ ഉത്സവത്തിന്റെ ജില്ലാതല യുവ ഉത്സവം നവംബര്‍ 30 ന് തൃശ്ശൂര്‍ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജില്‍ നടക്കും. ഇന്ത്യയിലെ 623 ജില്ലകളിലായി പ്രാഥമിക മത്സരങ്ങള്‍ നവംബര്‍ മാസത്തിലും ജില്ലാതല വിജയികള്‍ പങ്കെടുക്കുന്ന സംസ്ഥാനതല യുവ ഉത്സവങ്ങള്‍ ഡിസംബര്‍ മാസത്തിലും പൂര്‍ത്തിയാകും. സംസ്ഥാനതല മത്സരത്തിലെ വിജയികളാണ് 2025 ജനുവരി 12 മുതല്‍ 16 വരെ കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം ‘മേരാ യുവഭാരത്’ മുഖേന സംഘടിപ്പിക്കുന്ന ദേശീയ യുവ Read More…

Kerala News

ബ്രഹ്മകുളം വില്ലേജിൽ ഡിജിറ്റൽ സർവെയ്ക്ക് തുടക്കമായി

തൃശൂർ ജില്ലയിൽ രണ്ടാംഘട്ടത്തിൽ ഡിജിറ്റൽ സർവെ നടത്തുന്ന ചാവക്കാട് താലൂക്കിലെ ബ്രഹ്മകുളം വില്ലേജിന്റെ ഡിജിറ്റൽ സർവെ  പ്രവർത്തനങ്ങളുടെയും ക്യാമ്പ് ഓഫീസ് ഉദ്ഘാടനവും മുരളി പെരുനെല്ലി എം.എൽ.എ നിർവഹിച്ചു. ഭൂവുടമകൾക്ക് സ്വന്തം ഭൂമിയുടെ കൃത്യമായ രേഖകൾ ലഭിക്കുന്നതിനൊപ്പം കേരളത്തിന്റെ ഭാവി വികസന പദ്ധതികൾക്ക് പ്രയോജനപ്പെടുന്ന ആധികാരിക രേഖ കൂടിയാണ് ഡിജിറ്റൽ സർവേയിലൂടെ  സാധ്യമാകുന്നത്. എളവള്ളി ഗ്രാമപഞ്ചായത്ത് ഓപ്പൺ എയർ ഹാളിൽ നടന്ന പരിപാടിയിൽ എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ് അധ്യക്ഷനായി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി Read More…

Kerala News

രാഷ്ട്രീയം മണ്ണിനോടും മനുഷ്യരോടും പ്രതിബദ്ധതയുള്ളതാകണം: ഡോ. അബ്ദുൽ ഹകീം അസ്ഹരി

കൊടുങ്ങല്ലൂർ : രാഷ്ട്രീയം മനുഷ്യനോടും പ്രകൃതിയോടും പ്രതിബദ്ധതയുള്ളതാകണമെന്ന് എസ്.വൈ. എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ.പി. അബ്ദുൽ ഹകീം അസ്ഹരി പ്രസ്താവിച്ചു. എസ്.വൈ.എസ് പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്ലാറ്റിനം സഫർ പദയാത്ര കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദിന് സമീപം ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കക്ഷി രാഷ്ട്രീയത്തിന്റെ പേരിൽ മനുഷ്യമനസുകളിൽ അകൽച്ചയും വിദ്വേഷവും സൃഷ്ടിക്കുന്ന പ്രചാരണങ്ങളിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ പിൻമാറണമെന്നും ആരോഗ്യകരമായ സംവാദമാണ് രാഷ്ട്രീയ പാർട്ടികൾ തമ്മിൽ ഉണ്ടാകേണ്ടതെന്നും Read More…

Kerala News

ഒടിഞ്ഞ് പ്ലാസ്റ്ററിട്ട കൈ വളഞ്ഞു. ആശുപത്രിയും ഡോക്ടറും നഷ്ടം നൽകണം.

പ്ലാസ്റ്ററിട്ട കൈ വളഞ്ഞ് വൈകല്യം വന്നതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. വരന്തരപ്പിള്ളി സ്വദേശി ആറ്റുപുറം വീട്ടിൽ ടെന്നിസൺ, പിതാവ് ഏ.ഡി.സണ്ണി എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ഒല്ലൂരിലെ ഹോളി ഫാമിലി ഹോസ്പിറ്റൽ ഡയറക്ടർ, ചികിത്സ നടത്തിയ ഡോ.രാം മോഹൻ.കെ.പി.എന്നിവർക്കെതിരെ ഇപ്രകാരം വിധിയായതു്. ടെന്നിസൻ്റെ ഇടതു കൈ കളിച്ചുകൊണ്ടിരിക്കുമ്പോൾ ബോൾ കൊണ്ട് പരിക്ക് പറ്റി ആശുപത്രിയിൽ കൊണ്ടു ചെല്ലുകയായിരുന്നു. തുടർന്ന് എക്സ് റേ എടുത്ത് കൈ ഒടിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് പ്ലാസ്റ്ററിടുകയായിരുന്നു.എന്നാൽ ഒരാഴ്ച Read More…

Kerala News Politics

കൊടകര കൊണ്ടുവരുന്നത് തിരഞ്ഞെടുപ്പ് സമയത്ത് പതിവ് കാര്യം;തൃശൂർ പാലക്കാടും ചേലക്കരയിലും ആവർത്തിക്കും: കെ സുരേന്ദ്രൻ

പാലക്കാട്: തെരഞ്ഞെടുപ്പ് സമയത്ത് മാത്രം ഉയര്‍ത്തിക്കൊണ്ടുവരുന്ന കേസാണ് കൊടകരയിലേതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമെന്ന് കണ്ടാണ് കൊടകര പോലുള്ള ആരോപണങ്ങളുമായി വരുന്നതെന്ന് പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു. വ്യാജ ആരോപണങ്ങള്‍ കൊണ്ട് ബിജെപിയുടെ മുന്നേറ്റത്തെ തടയാന്‍ കഴിയില്ല.ഇത്തരത്തില്‍ സുരേഷ് ഗോപിക്കെതിരെ പല തരത്തിലുള്ള ആരോപണങ്ങളും ഉയര്‍ത്തി. എന്നാല്‍ ജനങ്ങളത് മുഖവിലയ്ക്കെടുത്തില്ല. അന്ന് ജനങ്ങള്‍ ശരിയായ നിലപാട് സ്വീകരിച്ചു. അതു തന്നെ പാലക്കാടും ആവര്‍ത്തിക്കും. എം.വി. ഗോവിന്ദന്റെ പാര്‍ട്ടിയാണ് കേരളം ഭരിക്കുന്നത്. ബിജെപിക്ക് കൊടകര Read More…

Kerala News

തൃശൂരിന് ദീപാവലി സമ്മാനം: പുതിയ റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് 393 കോടി

തൃശൂർ: തൃശൂരിന് ദീപാവലി സമ്മാനമായി, പുതിയ ആധുനിക റെയിൽവേ സ്റ്റേഷൻ നിർമ്മിക്കുന്നതിന് 393.58 കോടി രൂപയുടെ ആനുകൂല്യം അനുവദിച്ചതായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രഖ്യാപിച്ചു. ദക്ഷിണ റെയിൽവേ പുറത്തിറക്കിയ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ഈ പദ്ധതി വൈകാതെ ആരംഭിക്കും. വിശാലമായ യാത്രാ സൗകര്യങ്ങളും വിമാനത്താവള നിലവാരമുള്ള സൗകര്യങ്ങളുമാണ് പുതിയ സ്റ്റേഷനിൽ ഒരുക്കുക. 2027 ഓടെ നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരിക്കുന്ന ഈ സ്റ്റേഷൻ തൃശൂരിന്റെ സാംസ്കാരിക സമൃദ്ധിയും മുൻനിർത്തി രൂപകല്പന ചെയ്യുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. Read More…

Kerala News

തൃശൂർ ലോക്സഭാ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്; മറുപടി മൂന്നാഴ്ചയ്ക്കകം നല്‍കണം

കൊച്ചി: തൃശൂർ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി സുരേഷ് ഗോപി എംപിക്ക് നോട്ടീസ് അയച്ചു. എഐവൈഎഫ് നേതാവ്ബിനോയാണ് ഹര്‍ജി നല്‍കിയത്. മൂന്നാഴ്ചയ്ക്കകം നോട്ടീസിന് മറുപടി നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ഹര്‍ജിയിൽ ആരോപിച്ചിരിക്കുന്നു. വോട്ടെടുപ്പ് ദിവസത്തിൽ മതചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിച്ചതും പെൻഷൻ വാഗ്ദാനങ്ങൾ നൽകിയതും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, വോട്ടറുടെ മകൾക്ക് മൊബൈൽ ഫോൺ നൽകിയതും കൈക്കൂലിയായി കാണുന്നതായി ഹര്‍ജിയിൽ ചൂണ്ടിക്കാണിക്കുന്നു.

Kerala News

സ്മാര്‍ട്ടായി തൃശ്ശൂര്‍; ജില്ല സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടി

തൃശ്ശൂര്‍ ജില്ല സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സിന് സാക്ഷ്യപത്രം കൈമാറിക്കൊണ്ട് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പ്രഖ്യാപനം നടത്തി. ഡിജിറ്റല്‍ കേരളം പദ്ധതിയുടെ ഭാഗമായി തൃശ്ശൂര്‍ ജില്ല നൂറുശതമാനം ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചു. നൂറു ശതമാനം നേട്ടം കൈവരിക്കുന്ന സംസ്ഥാനത്തെ മൂന്നാമത്തെ ജില്ലയാണ് തൃശ്ശൂര്‍. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അരുണ്‍ രംഗന്‍, അസി. ഡയറക്ടര്‍ നൈസി റഹ്മാന്‍, പ്രോജക്ട് മാനേജര്‍ Read More…

Kerala News

ആപ്ദ മിത്ര ദുരന്ത ലഘൂകരണ സന്നദ്ധ സേവകരെ ആദരിച്ചു

ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനം കാഴ്ചവച്ച ‘ആപ്ദ മിത്ര’ സന്നദ്ധ സേവകരെ അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി കളക്ടറേറ്റ് എക്സിക്യൂട്ടീവ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച യോഗത്തില്‍ ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ അഭിനന്ദിക്കുകയും, സന്നദ്ധ സേവനത്തിന് നന്ദി അറിയിക്കുകയും ചെയ്തു. വയനാട് പ്രകൃതി ദുരന്തത്തിലും തൃശ്ശൂര്‍ ജില്ലയിലെ മറ്റ് രക്ഷാപ്രവര്‍ത്തനങ്ങളിലും ജില്ലയിലെ ആപ്ദ മിത്ര പ്രവര്‍ത്തകരുടെ സേവനം മാതൃകാപരമായിരുന്നു. ജില്ലാ കളക്ടര്‍ അനുമോദന യോഗത്തില്‍ പറഞ്ഞു. മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച ജിന്‍സി ജോര്‍ജ്, Read More…

Kerala News

ഇന്റര്‍നാഷണല്‍ സയന്‍സ് ഫിലിം ഫെസ്റ്റിവല്‍ നവംബര്‍ 29,30 തിയ്യതികളില്‍ തൃശൂര്‍ വിജ്ഞാന്‍ സാഗര്‍ ശാസ്ത്ര സാങ്കേതിക പാര്‍ക്കില്‍

തൃശൂര്‍ ജില്ലാ പഞ്ചായത്ത്,സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടി, ഐ എഫ് എഫ് ടി ചലച്ചിത്ര കേന്ദ്രം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ഭൗമം സോഷ്യല്‍ ഇനീഷ്യറ്റീവ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ശാസ്ത്ര ചലച്ചിത്രോത്സവം നവംബര്‍ 29, 30 തിയ്യതികളില്‍ തൃശൂര്‍ വിജ്ഞാന്‍ സാഗര്‍ ശാസ്ത്ര സാങ്കേതിക പാര്‍ക്കില്‍ സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന ഇതു സംബന്ധിച്ച സംഘാടക സമിതി യോഗത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ പ്രതിനിധി മഹേഷ് കുമാര്‍ കെ.എസ്, ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീജ, ഡി.ഇ.ഒ,എ. ഇ. Read More…