India International News

പോപ്പ് ഫ്രാൻസിസിനെ സന്ദർശിച്ച് ഇന്ത്യൻ പ്രതിനിധി സംഘം

കാർഡിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ സ്ഥാനോരോഹണത്തോടനുബന്ധിച്ചു ബഹു കേന്ദ്ര മന്ത്രി ജോർജ് കുര്യൻ നയിച്ച ഇന്ത്യൻ പ്രതിനിധി സംഘം പോപ്പ് ഫ്രാൻസിസിനെ സന്ദർശിച്ചു. സംഘത്തിൽ കോൺഗ്രസ് എം പി കൊടിക്കുന്നിൽ സുരേഷ്, രാജ്യ സഭാംഗം സത് നാം സിംഗ് സന്ധു, മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ, ടോം വടക്കൻ, അനിൽ ആന്റണി, അനൂപ് ആന്റണി എന്നിവരും ഉണ്ടായിരുന്നു.

Kerala News Politics

ഭരണഘടന സംരക്ഷിക്കണമെന്ന് പറയുന്നവർ മുനമ്പത്തെ കണ്ടില്ലെന്ന് നടിക്കുന്നു: മന്ത്രി ജോർജ്ജ് കുര്യൻ

പാലക്കാട്: ഭരണഘടനയെപ്പറ്റി ഓർക്കുമ്പോൾ മുനമ്പത്തെ കുറിച്ച് ഓർക്കണമെന്ന് കേന്ദ്ര ന്യൂനപക്ഷ, ഫിഷറീസ് വകുപ്പ് സഹമന്ത്രി ജോർജ്ജ് കുര്യൻ. എല്ലാ ജനവിഭാഗങ്ങളുടെയും ഭരണഘടനാപരമായ അവകാശം സംരക്ഷിക്കപ്പെടണം. ഭരണഘടന സംരക്ഷിക്കണമെന്ന് നാഴികക്ക് നാൽപ്പത് വട്ടം പറയുന്നവർ മുനമ്പത്തെ ജനങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ്.മുനമ്പത്തിൻ്റെ കാര്യത്തിൽ ഭരണഘടനയില്ലെയെന്നും മന്ത്രി ചോദിച്ചു. മുനമ്പത്തെ ജനങ്ങളോടൊപ്പമാണ് എപ്പോഴും നിൽക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. പാലക്കാട് മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി സി. കൃഷ്ണ കുമാറിൻ്റെ പ്രചരണാർത്ഥം എൻ.ഡി.എ തയ്യാറാക്കിയ വികസന രേഖയുടെ പ്രകാശന കർമ്മം നിർവ്വഹിക്കുകയായിരുന്നു Read More…

Kerala News

വിദേശത്ത് നിന്ന് വളർത്തുമൃഗങ്ങളുമായി ഇനി കൊച്ചിയിലും വിമാനമിറങ്ങാം

വളർത്തുമൃഗങ്ങളായ നായ, പൂച്ച എന്നിവയെ നാട്ടിലേക്കു കൊണ്ടുവരാൻ പ്രയോജനപ്പെടുന്ന ആനിമൽ ക്വാറൻ്റൈൻ & സർട്ടിഫിക്കേഷൻ സർവീസ് സെന്റർ ബഹുമാനപ്പെട്ട ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീ ജോർജ് കുര്യൻ കൊച്ചി ഇൻ്റർനാഷണൽ എയർപോർട്ടിൽ ഉദ്ഘാടനം ചെയ്തു. ഇത് വിദേശത്തുനിന്നു വരുന്ന മൃഗസ്നേഹികൾക്കു വളരെ സൗകര്യമാകും. നിലവിൽ വിദേശത്തുനിന്നുള്ള വളർത്തുമൃഗങ്ങളെ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എയർ പോർട്ടുകളിൽ സ്ഥിതി ചെയ്യുന്ന ആനിമൽ ക്വാറൻ്റൈൻ, സർട്ടിഫിക്കേഷൻ സർവീസ് സ്റ്റേഷനിൽകൂടെ മാത്രമേ കൊണ്ടുവരാൻ അനുമതിയുള്ളു. ഇതുസംബന്ധിച്ചു Read More…

India Kerala News Politics

ജോർജ് കുര്യൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

മധ്യപ്രദേശിൽ നിന്ന് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രമന്ത്രി ശ്രീ ജോർജ് കുര്യൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ശ്രീ ജഗദീപ് ധൻകർ മുമ്പാകെ ആണ് സത്യപ്രതിജ്ഞ ചെയ്തത്. രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ ശ്രീ ഹരിവൻശ്, ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ശ്രീ ജയപ്രകാശ് നദ്ദാ ജി, ബിജെപി കേരള അധ്യക്ഷൻ ശ്രീ കെ സുരേന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ ശ്രീ. C കൃഷ്ണകുമാർ, അഡ്വ സുധീർ, കോട്ടയം ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ., ജോർജ്ജ് Read More…

India News Politics

കേന്ദ്രമന്ത്രി ശ്രീ ജോർജ് കുര്യൻ രാജ്യസഭാംഗമായി നാളെ സത്യപ്രതിജ്ഞ ചെയ്യും

കേന്ദ്രമന്ത്രി ശ്രീ ജോർജ് കുര്യൻ രാജ്യസഭാംഗമായി നാളെ രാവിലെ (സെപ്തംബർ 4) 11 മണിക്ക് പാർലമെന്റ് ഹൗസിൽ (റൂം നമ്പർ എഫ് -100 ) സത്യപ്രതിജ്ഞ ചെയ്യും. ബഹു വൈസ് പ്രസിഡന്റും രാജ്യസഭാ ചെയർമാനുമായ ശ്രീ ജഗദീപ് ധൻകർ ആണ് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുക്കുന്നത്. ശ്രീ ജോർജ് കുര്യൻ മധ്യപ്രദേശിൽ നിന്നാണ് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.