Kerala News

ഭക്തിഗാന മാധുര്യവുമായി കെ.എസ് ചിത്ര ; ഹൃദയത്തിലേറ്റുവാങ്ങി ഗുരുപവനപുരി

ഗുരുവായൂർ ഉത്സവം നാലാം ദിനത്തിൽ ശ്രീഗുരുവായൂരപ്പന് മുന്നിൽ ഭക്തിഗാന മാധുര്യവുമായി കെ.എസ്.ചിത്ര. ഭക്തി നിറവിൽ ഗാന സമർപ്പണം ഹൃദയത്തിലേറ്റുവാങ്ങി ഭക്തസഹസ്രങ്ങൾ. കൂടെ പാടിയും മനസിൽ മൂളിയും അവർ ഭക്ത്യാനന്ദ നിർവൃതി നേടി. ഗണപതി സ്തുതിയോടെ തുടങ്ങിയ ഗാനസന്ധ്യയിൽ കെ.എസ് ചിത്ര കൂടുതലും പാടിയത് കൃഷ്ണഭക്തിഗാനങ്ങളാണ്. പ്രശസ്ത സംഗീത സംവിധായകൻ ടി.എസ്.രാധാകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഓർക്കസ്ട്ര ഒരുക്കിയത്. ഭക്തിഗാനമേള സമർപ്പണത്തിനെത്തിയ കെ.എസ് ചിത്രയെ ദേവസ്വം ആദരിച്ചു.ചെയർമാൻ ഡോ.വി.കെ.വിജയൻ നിലവിളക്ക് ഉപഹാരമായി സമ്മാനിച്ചു. ദേവസ്വം ഭരണസമിതി അംഗം കെ.പി.വിശ്വനാഥൻ പൊന്നാടയണിയിച്ചു. Read More…

Kerala News

ചന്ദ്രഗ്രഹണം: ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങുകളിൽ സമയക്രമ മാറ്റം; വൈകിട്ട് 6ന് നട അടയ്ക്കും

ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ നാലാം ദിവസമായ നാളെ (മാർച്ച് 3 )ന് ഉച്ചയ്ക്കു ശേഷം ചന്ദ്ര ഗ്രഹണമാകയാൽ ക്ഷേത്ര ചടങ്ങിന് മാറ്റം ഉണ്ടാകും. വൈകിട്ട് 6 മണിക്ക് ക്ഷേത്രനട അടയ്ക്കുന്നതും, ഗ്രഹണ ശേഷം 7.15ന് നട തുറന്ന് ക്ഷേത്രത്തിലെ ചടങ്ങുകൾ ക്രമപ്രകാരം തുടരും. അന്നേ ദിവസം അന്താഴപ്പൂജ നിവേദ്യങ്ങളായ അപ്പം, അട, അവിൽ ശീട്ടാക്കുന്നതല്ല. ഉച്ചയ്ക്കുശേഷമുള്ള പകർച്ച, രാത്രിയിലെ പ്രസാദ ഊട്ട് എന്നിവ ഉണ്ടാകില്ല.

Kerala News

ഗുരുവായൂർ ക്ഷേത്രത്തിലെ അമൂല്യ ചിത്രങ്ങളുടെ പ്രദർശനം തുടങ്ങി

ഗുരുവായൂർ ക്ഷേത്ര ശ്രീകോവിൽ പുറം ചുമരിൽ പതിച്ചിരുന്നപഴയ ആലില കണ്ണൻ്റെ ചുമർചിത്രം കാണാനാഗ്രഹമുണ്ടോ?എങ്കിൽ ക്ഷേത്രം കിഴക്കേ നടയിലെ ചുമർ ചിത്ര പഠന കേന്ദ്രം ആർട് ഗ്യാലറിയിലേക്ക് വരൂ. ഗുരുവായൂർ ക്ഷേത്രത്തിലെ അമൂല്യങ്ങളായ പഴയ ചുമർ ചിത്രങ്ങളുടെ ശേഖരം ഇവിടെ ഭക്തരെ കാത്തിരിക്കുന്നു. ഗുരുവായൂർ ഉത്സവത്തിൻ്റെ ഭാഗമായി ദേവസ്വം നടത്തുന്ന ആനച്ചമയ , ഉത്സവ ഫോട്ടോ പ്രദർശനത്തിലാണ് ഈ അപൂർവ്വ ചിത്രങ്ങൾ . കൂടാതെ ക്ഷേത്രോത്സവത്തിൻ്റെ വിവിധ ചടങ്ങുകളുടെ മനോഹരമായ ചിത്രങ്ങളും പ്രദർശനത്തിലുണ്ട്. ചുമർചിത്ര പഠന കേന്ദ്രം ആർട് Read More…

Kerala News

ഗുരുവായൂർ ഉത്സവവിശേഷമായ കഞ്ഞിയും മുതിര പുഴുക്കും കഴിക്കാൻ ആയിരങ്ങൾ

ഗുരുവായൂർ ഉത്സവവിശേഷമായ കഞ്ഞിയും മുതിരയും അടങ്ങുന്ന പ്രസാദ ഊട്ട് പന്തി ഉണർന്നു. ആയിരക്കണക്കിന് ഭക്തർ ഭഗവാൻ്റെ പ്രസാദ ഊട്ടിൽ പങ്കെടുത്ത് ധന്യതയിലായി. ഇന്നു ‘രാവിലെ ഒൻപത് മണിയോടെയായിരുന്നു ഉദ്ഘാടനം .തെക്കേ നടയിലെ ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ സജ്ജീകരിച്ച വേദിയിലെ ശ്രീഗുരുവായൂരപ്പൻ്റെ ചിത്രത്തിന് മുന്നിലെ നിലവിളക്കിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ദീപം പകർന്നു. ശ്രീ ഗുരുവായൂരപ്പനായി വാഴയില ചീന്തിൽ തേങ്ങാപ്പൂളും ശർക്കര പൊടിയും പപ്പടവും ഉപ്പും നിരന്നു. പാളപ്പാത്രത്തിൽ കഞ്ഞിയും മുതിരപ്പുഴുക്കും ദേവസ്വം ചെയർമാൻ ഡോ.വി.കെ. Read More…

Kerala News

ഗുരുവായൂർ പള്ളിവേട്ട: രജിസ്ട്രേഷൻ മാർച്ച് 6 വരെ മാത്രം

ഗുരുവായൂർ ഉത്സവത്തിൻ്റെ ഭാഗമായുള്ള പള്ളിവേട്ട മാർച്ച് 8 ന് ആചാരപരമായ ചടങ്ങുകളോടെ നടക്കും. ഇതുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ ഇന്നു മുതൽ മാർച്ച് 6 ന് വൈകിട്ട് 5 മണി വരെ ദേവസ്വം ഓഫീസ് റിസപ്ഷനിൽ നടത്താവുന്നതാണെന്ന് അറിയിക്കുന്നു.

Kerala News

ഗുരുവായൂർ ഉത്സവത്തിന് കൊടിയേറി; കഥകളിയോടെ കലാപരിപാടികൾക്ക് തുടക്കമായി

ഗുരുവായൂർ ക്ഷേത്രത്തിലെ 2026 വർഷത്തെ ഉത്സവത്തിന് കൊടിയേറി. രാത്രി എട്ടേമുക്കാലോടെ, പൂയം നക്ഷത്രത്തിലായിരുന്നു സ്വർണ്ണ ധ്വജത്തിൽ കൊടിയേറ്റ്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ.പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ശ്രീ.സി .മനോജ്, ശ്രീ.കെ.പി.വിശ്വനാഥൻ, ശ്രീ.മനോജ് ബി നായർ, ശ്രീ.കെ .എസ് .ബാലഗോപാൽ, അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ, ദേവസ്വം ജീവനക്കാർ, മാധ്യമ പ്രവർത്തകർ, ഭക്തജനങ്ങൾ എന്നിവർ സന്നിഹിതരായി. കൊടിയേറ്റ ശേഷം മേൽപുത്തൂർ ആഡിറ്റോറിയത്തിൽ ഉത്സവ കലാ Read More…

Kerala News

ഗുരുവായൂർ ആനയോട്ടം: കൊമ്പൻ രവി കൃഷ്ണൻ ഒന്നാമത്

ഗുരുവായൂർ ക്ഷേത്ര ഉൽസവത്തിൻ്റെ പ്രാരംഭമായ ആനയോട്ടം ചടങ്ങിൽ കൊമ്പൻ രവി കൃഷ്ണൻ ഒന്നാമതെത്തി.നാലു വർഷത്തിനിടെ രണ്ടാം തവണയാണ് രവി കൃഷ്ണൻ്റെ ഈ നേട്ടം. ബാലുവിനാണ് രണ്ടാം സ്ഥാനം. കൃഷ്ണ നാരായണൻ മൂന്നാമത് ഓടിയെത്തി ചടങ്ങ് പൂർത്തിയാക്കി. ഉച്ച തിരിഞ്ഞ് കൃത്യം മൂന്നു മണിക്ക് ക്ഷേത്രത്തിൽ നാഴിക മണി മൂന്ന് അടിച്ചതോടെ ആനകൾക്ക് അണിയിക്കാനുള്ള കുടമണികൾ പാരമ്പര്യ അവകാശികളിൽ നിന്നും ഏറ്റു വാങ്ങി പാപ്പാൻമാർ മഞ്ചുളാൽ പരിസരത്ത് തയ്യാറായി നിൽക്കുന്ന ആനകളുടെ അടുത്തേക്ക് ഓടിയെത്തി. മണികൾ ആനകൾക്ക് അണിയിച്ചതോടെ Read More…

Kerala News

ഭക്തി സാന്ദ്രമായി ആനയില്ലാ ശീവേലി; ഗുരുവായൂർ ഉത്സവത്തിന് ഇന്ന് കൊടിയേറ്റം; ഉച്ചയ്ക്ക് ആനയോട്ടം

ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ഇന്നു രാത്രി കൊടിയേറും. ഇന്നു രാവിലെ ആറരയോടെ ഭക്തി സാന്ദ്രമായ ചടങ്ങിൽ ആനയില്ലാ ശീവേലി നടന്നു. ശാന്തിയേറ്റ കീഴ്ശാന്തി ചെറുതയൂർ അജിത് നമ്പൂതിരി ഭഗവാന്റെ തങ്കത്തിടമ്പ് മാറിൽ ചേർത്തു പിടിച്ച് ശീവേലി എഴുന്നള്ളിച്ചു. ഭക്തി നിറവാർന്ന ശീവേലി എഴുന്നള്ളിപ്പ് ദർശനം ലഭിച്ച ഭക്തസഹസ്രങ്ങൾ ആനന്ദ നിർവൃതിയിലായി. പുണ്യ ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ശ്രീ സി.മനോജ്, ശ്രീ.കെ.പി.വിശ്വനാഥൻ, ശ്രീ മനോജ് ബി നായർ, ശ്രീ.കെ Read More…

Kerala News

ഗുരുവായൂർ ഉത്സവം നാളെ തുടങ്ങും; ഒരുക്കങ്ങൾ പൂർത്തിയായി

പുണ്യ പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രോത്സവത്തിനുള്ള ഒരുക്കങ്ങ ളെല്ലാം പൂർത്തിയായതായി ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അറിയിച്ചു ഫെബ്രുവരി 28 ശനിയാഴ്‌ച രാത്രി പൂയം നക്ഷത്രത്തിൽ കൊടിയേറ്റ് നടക്കും. ഒമ്പ.താം ഉത്സവ ദിവസമായ മാർച്ച് 8-ന് രാത്രിയാണ് പള്ളിവേട്ട. മാർച്ച് 9 തിങ്കളാഴ്ച രാത്രിയാണ് ശ്രീഗുരുവായൂരപ്പന്റെ ആറാട്ട്. ഉത്സവ ദിനങ്ങളിൽ ഭക്തർക്ക് ദർശനത്തിനും പ്രസാദ ഊട്ട്, പകർച്ച നൽകുന്നതിനും ക്രമികരണം ഏർപ്പെടുത്തിയിട്ടുണ്ട്. ദേശീയ തലത്തിൽ കലാകാരൻമാർ അവതരിപ്പിക്കുന്ന വിശേഷാൽ കലാപരിപാടികളും വാദ്യ വിശേഷങ്ങളും ഉത്സവ പൊലിമയേറ്റും. ഉത്സവത്തിന്റെ നാലാം ദിവസമായ Read More…

Kerala News

ഗുരുവായൂർ ദേവസ്വം ക്ഷേത്ര വാദ്യകലാ വിദ്യാലയം സുവർണ്ണ ജൂബിലി ആഘോഷിച്ചു

മുതിർന്ന വാദ്യകലാകാരൻമാർക്ക് ആദരം ഗുരുവായൂർ ദേവസ്വം ക്ഷേത്ര വാദ്യകലാ വിദ്യാലയം സുവർണ്ണ ജൂബിലി ആഘോഷത്തിൽ മുതിർന്ന കലാകാരൻമാർക്ക് ആദരം. ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക സമ്മേളനം വാദ്യകുലപതി പെരുവനം കുട്ടൻമാരാർ ഉദ്ഘാടനം ചെയ്തു. മികവുറ്റ വാദ്യകലാകാരൻമാരെ സൃഷ്ടിക്കാൻ ഗുരുവായൂർ ദേവസ്വം വാദ്യകലാ വിദ്യാലയത്തിന് സാധിച്ചതിൽ പ്രത്യേകം അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി. വാദ്യകലാ വിദ്യാർത്ഥികൾക്ക് താമസ സൗകര്യം വൈകാതെ ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര കലാരൂപങ്ങളിൽ ബിരുദം നൽകുന്ന സ്ഥാപനമായി വാദ്യകലാ Read More…