കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷാ മാര്‍ഗ്ഗരേഖയുടെ കരട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. മാര്‍ഗ്ഗരേഖ പുറത്തിറക്കുന്നതിന് സര്‍ക്കാരിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നാലാഴ്ചത്തെ സമയം അനുവദിച്ചു. രണ്ടാഴ്ച സാവകാശം നല്‍കണമെന്നായിരുന്നു സര്‍ക്കാരിന്റെ അപേക്ഷ. സുരക്ഷാ മാര്‍ഗ്ഗരേഖയുടെ കരടില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ ഹര്‍ജിക്കാരനായ അഡ്വ. കുളത്തൂര്‍ ജയ്സിങ്ങിന് കോടതി ഒരാഴ്ച കൂടി സമയം അനുവദിച്ചിട്ടുണ്ട്. 2019-ല്‍ സുല്‍ത്താന്‍ ബത്തേരിയില്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി ക്ളാസ് റൂമില്‍ വച്ച് പാമ്പ് കടിയേറ്റ് ആശുപത്രിയിലേക്കുള്ള യാത്രാ മദ്ധ്യേ മരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് ജില്ലാ Read More…
Tag: kerala hc
9531 കോടി നഷ്ടപരിഹാരം: ഇത്രയും തുക താങ്ങാനാവില്ലെന്ന് എംഎസ്‌സി കപ്പല്‍ കമ്പനി; എത്ര നല്‍കാമെന്ന് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം
കൊച്ചി: കേരള തീരത്ത് ഉണ്ടായ കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട 9531 കോടി രൂപയുടെ നഷ്ടപരിഹാരം കെട്ടിവെയ്ക്കാനാകില്ലെന്ന നിലപാട് എംഎസ്‌സി കപ്പല്‍ കമ്പനി ഹൈക്കോടതിയില്‍ അറിയിച്ചു. തങ്ങളുടെ ശേഷിക്ക് അതീതമായ തുകയാണിത് എന്ന് കമ്പനിയുടെ വാദം. സംസ്ഥാന സര്‍ക്കാര്‍ നൽകിയ അഡിമിറാലിറ്റി ഹര്‍ജിയില്‍, കടലിലെ പാരിസ്ഥിതിക നാശം, തീരദേശ മേഖലയ്ക്ക് സംഭവിച്ച ബാധകള്‍, മത്സ്യ തൊഴിലാളികളുടെ ദുരിതം, സമുദ്രജീവജാലത്തിന് സംഭവിച്ച ദോഷം തുടങ്ങി നിരവധി കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. എത്ര തുക കെട്ടിവെക്കാനാകുമെന്ന് Read More…
‘ഒരു മകള്‍ പത്ത് ആണ്‍മക്കള്‍ക്ക് തുല്യം’; പൂര്‍വിക സ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമെന്ന് ഹൈക്കോടതി
കൊച്ചി: ഹിന്ദു പിന്‍തുടര്‍ച്ചാവകാശ നിയമപ്രകാരം പെണ്‍മക്കള്‍ക്കും അച്ഛന്റെ പാരമ്പര്യ സ്വത്തില്‍ തുല്യാവകാശമുണ്ടെന്ന സുപ്രധാന ഉത്തരവാണ് കേരള ഹൈക്കോടതി പുറപ്പെടുവിച്ചത്. കോഴിക്കോട് സബ്കോടതി ഉത്തരവിനെതിരെ എന്‍പി രമണിയും മറ്റും സമര്‍പ്പിച്ച അപ്പീലിലാണ് ജസ്റ്റീസ് എസ് ഈശ്വരന്റെ ഉത്തരവ്. ഹിന്ദു പിന്‍തുടര്‍ച്ചാവകാശ ഭേദഗതി നിയമം, 2005 പ്രകാരം, 2004 ഡിസംബര്‍ 20ന് ശേഷം മരണപ്പെട്ട അച്ഛന്‍റെ സ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. 1975ലെ കേരള കൂട്ടുകുടുംബ നിയമത്തിലെ സെക്ഷന്‍ 3, 4 എന്നിവ 2005ലെ ഭേദഗതി നിയമവുമായി പൊരുത്തപ്പെടുന്നില്ലെന്നും Read More…
കുട്ടികളിലെ മയക്കുമരുന്നുപയോഗം: കേസുകള്‍ കൂടുതല്‍ എറണാകുളത്ത്, 10 വര്‍ഷത്തെ കണക്ക് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് സര്‍ക്കാര്‍
കൊച്ചി: സംസ്ഥാനത്ത് സ്‌കൂള്‍ കുട്ടികളും യുവാക്കളും ഉള്‍പ്പെട്ട മയക്കുമരുന്ന് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് എറണാകുളം ജില്ലയിലാണെന്ന് ഹൈക്കോടതി. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന മയക്കുമരുന്ന് ദുരുപയോഗ ഭീഷണി തടയുന്നതിനുള്ള സംസ്ഥാനത്തിന്റെ നടപടികള്‍ ഫലപ്രദമല്ലെന്ന് ചീഫ് ജസ്റ്റിസ് നിതിന്‍ ജംദാര്‍, ജസിറ്റിസ് സി ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. കേരള സ്റ്റേറ്റ് ലീഗസ് സര്‍വീസസ് അതോറിറ്റി(കെല്‍സ)യും രണ്ട് കുട്ടികളുടെ അമ്മമാര്‍ സമര്‍പ്പിച്ച രണ്ട് ഹര്‍ജികളും പരിഗണിക്കുകയായിരുന്നു കോടതി. പ്രശ്‌നം പരിഹരിക്കുന്നതിനുള്ള കര്‍മ പദ്ധതി തയ്യാറാക്കണമെന്നും കോടതി Read More…
കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ യാത്രക്കാരേക്കാൾ ഫ്ലക്സ് ബോർഡുകൾ; ഹൈക്കോടതിയുടെ കടുത്ത വിമർശനം
കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ അനധികൃത ഫ്ലക്സ് ബോർഡുകളും ബാനറുകളും വ്യാപകമായി സ്ഥാപിക്കുന്നതിനെതിരെ കർശന വിമർശനവുമായി ഹൈക്കോടതി. സ്റ്റാൻഡുകളിൽ യാത്രക്കാരേക്കാൾ ബോർഡുകൾ കൂടുതലാണെന്നും, അന്തരീക്ഷം മലീനമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നേതൃത്വം നൽകിയ ബെഞ്ച് ചൂണ്ടിക്കാട്ടി. അമിക്കസ് ക്യൂറി ഹരീഷ് വാസുദേവൻ സമർപ്പിച്ച റിപ്പോർട്ടിൽ അനധികൃത ബോർഡുകളുടെ കാര്യത്തിൽ ഏറ്റവും അധികം നിയമലംഘനം നടക്കുന്നത് കെഎസ്ആർടിസി ഡിപ്പോകളിലാണ് എന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇവ നീക്കം ചെയ്യാൻ കെഎസ്ആർടിസി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ ആരോപിച്ചു. ഈ ബോർഡുകളും ഫ്ലക്സുകളും Read More…
എംഎസ്‌സിയുടെ ചരക്കുകപ്പല്‍ തടഞ്ഞുവയ്ക്കാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്; നഷ്ടപരിഹാരം ലഭിക്കുംവരെ തീരം വിടാന്‍ അനുവാദമില്ല
കൊച്ചി: വിഴിഞ്ഞത്ത് നങ്കൂരമിട്ടിരിക്കുന്ന എംഎസ് സി മാന്‍സ-എഫ് (MSC Mansa-F) എന്ന ചരക്കുകപ്പല്‍ തടഞ്ഞുവയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. തീരം വിടാന്‍ കപ്പലിന് അനുവാദം നല്കരുതെന്നും വിഴിഞ്ഞം തുറമുഖ അധികൃതര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. കാഷ്യൂ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. എംഎസ്‌സി കമ്പനിയുടെ ഉടമസ്ഥതയിലുള്ള എംഎസ്‌സി എല്‍സ-3 (MSC Elsa-3) എന്ന ചരക്കുകപ്പല്‍ അറബിക്കടലില്‍ കൊച്ചി തീരത്തിന് സമീപം അപകടത്തില്‍പ്പെട്ടതോടെയാണ് വിഷയത്തിന് തുടക്കം. കപ്പലില്‍ കശുവണ്ടി അടങ്ങിയ ചരക്കുകളുണ്ടായിരുന്നു. അപകടത്തെ Read More…
ജനങ്ങളുടെ പണം എന്തിന് ചെലവഴിക്കണം? കപ്പല്‍ കമ്പനിയില്‍ നിന്ന് ഈടാക്കണം; കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി
കൊച്ചി: അറബിക്കടലില്‍ കൊച്ചി തീരത്തിനടുത്ത് നടന്ന എംഎസ്‌സി എൽസ കപ്പല്‍ അപകടത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതി നിര്‍ദേശിച്ചു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോടൊപ്പം കേന്ദ്രസര്‍ക്കാരിനും കേസെടുക്കാവുന്നതാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അന്താരാഷ്ട്ര നിയമങ്ങളും ചട്ടങ്ങളും പരിശോധിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പുറംകടലില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വാന്‍ഹായ് കപ്പല്‍ അപകടവും ഇതിന്റെ ഭാഗമാക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. ടി. എന്‍ പ്രതാപന്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി വിശദമായ നിര്‍ദേശങ്ങളാണ് നല്‍കിയത്. നടപടി വൈകരുതെന്നും, ആവശ്യമായ എല്ലാ Read More…
സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്തത് നിയമപ്രകാരമെന്ന് ഹൈക്കോടതി
കൊച്ചി: തൃശൂരില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിന്റെ നടപടിയില്‍ തെറ്റില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിനെതിരായ സിപിഎമ്മിന്റെ ഹര്‍ജി തള്ളികൊണ്ടാണ് കോടതി തീരുമാനം. ബാങ്ക് ഓഫ് ഇന്ത്യയിലെ സിപിഎമ്മിന്റെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച ഒരു കോടി രൂപയാണ് ആദായനികുതി വകുപ്പ് പരിശോധനയ്ക്ക് വിധേയമാക്കിയത്. 4.81 കോടി രൂപയുണ്ടായ അക്കൗണ്ടില്‍ നിന്ന് വലിയ തുക തെരഞ്ഞെടുപ്പ് സമയത്ത് പിന്‍വലിച്ചതിനാല്‍ ആദായനികുതി വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് നടപടി ഉണ്ടായത്. ബാങ്ക് ഐടി വിഭാഗത്തെ വിവരം Read More…
ഹൈക്കോടതിയില്‍ വ്യാജ ബോംബ് ഭീഷണി; സന്ദേശം ഇ-മെയിലില്‍ വഴി, രണ്ട് മണിക്കൂര്‍ വ്യാപക പരിശോധന
കൊച്ചി: ഹൈക്കോടതിയില്‍ വ്യാജബോംബ് ഭീഷണി. ചൊവ്വാഴ്ച രാവിലെ ഹൈക്കോടതിയുടെ മെയിലിലേക്ക് കോടതിപരിസരത്ത് ആര്‍ഡിഎക്സ് വെച്ചിട്ടുണ്ടെന്നുള്ള സന്ദേശമെത്തി. ഹൈക്കോടതിയുടെ ഔദ്യോഗിക ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഉടന്‍ സിറ്റി പൊലീസിന് വിവരം അറിയിക്കുകയായിരുന്നു. പൊലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി രണ്ട് മണിക്കൂര്‍ വ്യാപക പരിശോധന നടത്തി. പരിശോധനയ്ക്കുശേഷം യാതൊരു സ്‌ഫോടകവസ്തുവും കണ്ടെത്തിയില്ല എന്നതോടെയാണ് സന്ദേശം വ്യാജമാണെന്ന നിഗമനത്തിലെത്തിയത്. തീവ്രപരിശോധനകള്‍ക്കൊടുവില്‍ സുരക്ഷ ഉറപ്പാക്കിയതോടെയാണ് ഹൈക്കോടതിയില്‍ കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയത്. എങ്കിലും ഹൈക്കോടതി ജീവനക്കാര്‍ക്ക് Read More…
വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍; പുനഃക്രമീകരണം മാത്രം
കൊച്ചി: വയനാട് ജില്ലയില്‍ വലിയ പ്രളയവും മണ്ണിടിച്ചിലുമടക്കം ഉണ്ടായ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ബാധിതര്‍ക്ക് നല്‍കിയ വായ്പകള്‍ എഴുതിത്തള്ളാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വായ്പ എഴുതിത്തള്ളലുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കേന്ദ്രം. വായ്പകള്‍ എഴുതിത്തള്ളാനുള്ള സാധ്യത ഇല്ലെങ്കിലും, റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് വായ്പകള്‍ പുനഃക്രമീകരിക്കാവുന്നതാണ്, എന്നാണ് കേന്ദ്രത്തിന്റെ നിലപാട്. കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ ഒരു വര്‍ഷത്തെ മൊറട്ടോറിയം, Read More…




