Kerala News

മുക്കത്തെ പീഡനം : വനിത കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി

കോഴിക്കോട് മുക്കത്ത് യുവതിയെ ഹോട്ടൽ ഉടമയും സഹായികളും പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കേരള വനിത കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. പീഡനത്തിൽ നിന്നും രക്ഷപ്പെടാനായി കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടിയ യുവതി ഇപ്പോൾ ചികിത്സയിലാണ് . പീഡനശ്രമവുമായി ബന്ധപ്പെട്ട വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അടിയന്തര റിപ്പോർട്ട് നൽകാൻ കോഴിക്കോട് ജില്ല റൂറൽ എസ്പിയോട് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുള്ളത്.

Kerala News

നവീകരിച്ച ബേപ്പൂർ പോർട്ട് സ്തൂപം ഉദ്ഘാടനം ചെയ്തു

ബേപ്പൂർ പോർട്ട് ജംഗ്ഷനിലെ നവീകരിച്ച പോർട്ട് സ്തൂപം വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ബേപ്പൂർ തുറമുഖം നിർമ്മാണത്തിൻ്റെ ഭാഗമായി 1982 ൽ സ്ഥാപിച്ച അടിസ്ഥാന ശിലാസ്തൂപമാണ് ഇപ്പോൾ നവീകരണം നടത്തിയത്. പ്രവർത്തികൾക്ക് വിനോദസഞ്ചാര വകുപ്പാണ് 2024 മാർച്ചിൽ 5.50 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയത്. സിൽക്കിനായിരുന്നു പദ്ധതിയുടെ നിർവഹണ ചുമതല. സ്തൂപത്തിൻ്റെ തകരാറിലായ ഭാഗങ്ങൾ നീക്കി നവീകരിച്ച് മോടിപിടിപ്പിക്കുകയും ഇൻ്റർലോക്കിങ്, ലൈറ്റ് പ്രവൃത്തികൾ നിർവഹിക്കുകയും പുതിയ ഇരിപ്പിടങ്ങൾ സജ്ജീകരിക്കുകയും ചെയ്തു. Read More…

Kerala News

എലത്തൂർ മണ്ഡലത്തിൽ 19 റോഡുകൾ യാഥാർഥ്യമായത് നവകേരള സദസ്സ് മുഖേനയെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

എലത്തൂർ നിയമസഭ മണ്ഡലത്തിൽ 19 റോഡുകൾ യാഥാർഥ്യമായത്സംസ്ഥാന മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ മന്ത്രിമാരും ചേർന്ന് നടത്തിയ നവകേരള സദസ്സിൽ ഉന്നയിച്ചതിനെ തുടർന്നാണെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. കാക്കൂർ ഗ്രാമപഞ്ചായത്തിലെ പാവണ്ടൂരിൽ മന്ദലത്തിൽ-കൊട്ടാരക്കുന്നുമ്മൽറോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നവകേരളസദസ്സ് കൊണ്ട് ജനങ്ങൾക്ക് എന്തു കിട്ടി എന്ന് വിമർശിക്കുന്നവർ ഇത്‌ അറിയണം. കാക്കൂർ ഗ്രാമപഞ്ചായത്തിൽ മാത്രം മൂന്ന് റോഡുകളും ഒരു സ്റ്റേഡിയവുമാണ് നവകേരളസദസ്സ് കാരണം യാഥാർഥ്യമായത്. സ്റ്റേഡിയം നിർമിക്കാൻ ആവശ്യമായ സ്ഥലം Read More…

Kerala News

ടിക്കറ്റ് നിരക്ക് കുറച്ച് നവകേരള ബസ് വീണ്ടും നിരത്തിലേക്ക്

നവകേരള ബസ് വീണ്ടും നിരത്തിലിറങ്ങുന്നു. അറ്റകുറ്റപണികൾക്കുശേഷം ബസ് ബംഗളൂരുവിൽനിന്ന് കോഴിക്കോട് എത്തിച്ചു. കോഴിക്കോട്-ബംഗളൂരു റൂട്ടിൽ സർവീസ് പുനരാരംഭിക്കും. ബസിൽ 11 സീറ്റുകൾ അധികമായി ഘടിപ്പിച്ചിട്ടുണ്ട്. ഇതോടെ സീറ്റുകളുടെ എണ്ണം 37 ആയി. ബസിലുണ്ടായിരുന്ന എസ്കലേറ്റർ, പിൻ ഡോർ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. മുൻഭാഗത്തു മാത്രമായിരിക്കും ഡോർ ഉണ്ടാവുക. ശൗചാലയം ബസ്സിൽ നിലനിർത്തിയിട്ടുണ്ട്. നേരത്തെ 1280 രൂപയായിരുന്നു ടിക്കറ്റ് ചാർജ്. ഇന്നലെ ബംഗുളൂരു- കോഴിക്കോട് യാത്രയിൽ ഈടാക്കിയത് 930 രൂപയാണ്.നവകേരള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും കേരളം മുഴുവൻ സഞ്ചരിക്കാനാണ് Read More…

Kerala News

കോഴിക്കോട് ഡിഎംഒ കസേരകളിക്ക് ഒടുവിൽ വിരാമം: ഡോ. ആശാദേവി ചുമതലയേൽക്കും

കോഴിക്കോട് ഡിഎംഒയുടെ സ്ഥലംമാറ്റ തർക്കത്തിന് ഒടുവിൽ ആരോഗ്യവകുപ്പിന്റെ തീരുമാനം. ഡോ. ആശാദേവിയാണ് ഇനി കോഴിക്കോട് ഡിഎംഒ ആയി ചുമതലയേൽക്കും. ഡോ. രാജേന്ദ്രൻ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലേക്ക് സ്ഥലംമാറ്റം ചെയ്യും എന്ന് ആരോഗ്യവകുപ്പ് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം 9ന് ഇറക്കിയ സ്ഥലംമാറ്റ ഉത്തരവ് അതേപടി തുടരാനും തീരുമാനിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചതോടെ കഴിഞ്ഞ രണ്ട് ദിവസമായി നടന്നുവരുന്ന കസേരകളിക്കാണ് പരിഹാരമുണ്ടായിരിക്കുന്നത്. സ്ഥലം മാറ്റം സംബന്ധിച്ച് ഉത്തരവോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. കോഴിക്കോട് ഡിഎംഒ സ്ഥാനത്ത് നിന്ന് ഡോ. രാജേന്ദ്രനെ ആരോഗ്യ വകുപ്പ് Read More…

Kerala News

നോർക്ക റൂട്ട്‌സ് – ലോകകേരള സഭ അന്താരാഷ്ട്ര പ്രവാസി ദിനാചരണം 18ന് കോഴിക്കോട്

നോർക്ക റൂട്ട്‌സ് ലോക കേരള സഭ സെക്രട്ടറിയേറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രവാസി ദിനാചരണം ഡിസംബർ 18ന് രാവിലെ 10 മുതൽ വൈകിട്ട് ആറുവരെ കോഴിക്കോട് ഹോട്ടൽ മലബാർ പാലസിൽ നടക്കും. രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദേശം നൽകും. കായിക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അന്താരാഷ്ട്ര പ്രവാസി ദിനാചരണം ഉദ്ഘാടനം ചെയ്യും. നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷത വഹിക്കും. അഹമ്മദ് ദേവർകോവിൽ എംഎൽഎ, നോർക്ക വകുപ്പ് സെക്രട്ടറി ഡോ. കെ. Read More…

Kerala News

എലത്തൂര്‍ ഇന്ധചോര്‍ച്ച: ചട്ടലംഘനം കണ്ടെത്തിയാല്‍ കര്‍ശന നടപടി

ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിച്ചു എലത്തൂര്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം ഡിപ്പോയിലെ ഇന്ധനചോര്‍ച്ചയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്ഥാപനത്തിന്റെ ഭാഗത്തുനിന്നും ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ല കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് പറഞ്ഞു. ദുരന്തനിവാരണം, മലിനീകരണ നിയന്ത്രണം, ഫാക്ടറീസ് ആന്‍ഡ് ബോയ്‌ലേഴ്‌സ്, ആരോഗ്യം, കോര്‍പറേഷന്‍, റെവന്യു തുടങ്ങി വകുപ്പുതല ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം സ്ഥലം സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ സ്ഥാപനത്തിന്റെ ഭാഗത്തുനിന്നും ചട്ടലംഘനമുണ്ടായതായി കണ്ടെത്തിയാല്‍ നടപടി കൈക്കൊള്ളുമെന്നും ജില്ല കളക്ടര്‍ പറഞ്ഞു.

Kerala News

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒപി ടിക്കറ്റിന് ഇനി 10 രൂപ; ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇനി ഒപി ടിക്കറ്റിന് 10 രൂപ നിരക്ക് ഈടാക്കും. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തിലാണ് തീരുമാനം. ഈ പുതിയ നയം ഡിസംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തിലാകും. മെഡിക്കല്‍ കോളജ് ആശുപത്രി, ഐഎംസിഎച്ച്, ഡെന്റല്‍ കോളജ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും ഒപി ടിക്കറ്റ് നിരക്ക് ബാധകമായിരിക്കും. ആശുപത്രിയുടെ ദൈനംദിന ചെലവുകള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി ആവശ്യമായ സാമ്പത്തിക ഉറവിടം Read More…

Kerala News

29ാമത് ഐഎഫ്എഫ്കെ: വിളംബര ടൂറിംഗ് ടാക്കീസിന് കോഴിക്കോട്ട് ഊഷ്മള സ്വീകരണം

സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് കേരള രാജ്യാന്തര ചലചിത്രമേളയോട് (ഐഎഫ്എഫ്കെ) അനുബന്ധിച്ചുള്ള ടൂറിംഗ് ടാക്കീസ് വിളംബര ജാഥയ്ക്ക് കോഴിക്കോട് ജില്ലയിൽ ഊഷ്മള സ്വീകരണം. ടൂറിംഗ് ടാക്കീസിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകീട്ട് മാനാഞ്ചിറ പബ്ലിക് ലൈബ്രറിയിൽ മലയാള സിനിമ ‘നൻപകൽ നേരത്ത് മയക്കം’ പ്രദർശിപ്പിച്ചു. പ്രദർശന പരിപാടിയിൽ സംവിധായകൻ പ്രദീപ്‌ ചൊക്ലി അധ്യക്ഷത വഹിച്ചു. നടിയും മോഡലുമായ റിയ ഇഷ മുഖ്യാതിഥിയായി. ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യുട്ടീവ് അംഗംകെ ചന്ദ്രൻ മാസ്റ്റർ, മലബാർ ദേവസ്വം ബോർഡ്‌ അംഗംപ്രജീഷ് Read More…

Kerala News

ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സംഘർഷം;കോഴിക്കോട് നാളെ കോൺഗ്രസ് ഹർത്താൽ

കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പ്രതിഷേധിച്ച് നാളെ കോഴിക്കാട് ജില്ലയിൽ കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുമണിവരെ 12 മണിക്കൂറാണ് ഹര്‍ത്താല്‍. അവശ്യസേവനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കുമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് കെ പ്രവീൺ കുമാർ അറിയിച്ചു. ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം ഉണ്ടാകുകയും, പൊലീസ് നടപടിയിലും സി.പി.എം.യുടെ അതിക്രമത്തിലും പ്രതിഷേധിച്ച് കോൺഗ്രസ്സ് ഹർത്താലിന് ആഹ്വാനം ചെയ്തതായി പറയുന്നു. ഇന്ന് രാവിലെ എട്ടുമണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ, Read More…