പശ്ചിമേഷന്‍ സംഘര്‍ഷം മൂന്നാം ആഴ്ചയിലേക്ക് കടന്നതോടെ ഇന്ത്യയില്‍ പ്രീമിയം പെട്രോളിന് വില ഉയര്‍ന്നു. ലിറ്ററിന് 2 രൂപ മുതല്‍ 2.23 രൂപ വരെയാണ് വര്‍ധിച്ചത്. ഇന്ത്യന്‍ ഓയിലിന്റെ XP95, ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിൻ്റെ പവര്‍ പെട്രോള്‍ തുടങ്ങിവയാണ് വില വര്‍ധിച്ച പ്രീമിയം പെട്രോള്‍. യുഎസ്-ഇസ്രയേല്‍ സഖ്യം ഇറാനു നേരെ നടത്തുന്ന സംഘര്‍ഷങ്ങളാണ് നിലവിലെ വില വര്‍ധനവിന് കാരണം. അതെസമയം സാധാരണ പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റങ്ങളില്ല. ഉയര്‍ന്ന ശേഷിയുള്ള വാഹനങ്ങളിലാണ് സാധാരണഗതിയില്‍ പ്രീമിയം പെട്രോള്‍ ഉപയോഗിക്കുക. വില വര്‍ധിച്ചതോടെ Read More…
Tag: LPG
എൽപിജി സിലിണ്ടർ ക്ഷാമം: ഹോട്ടലുകളും റെസ്റ്റോറന്റുകളും പ്രതിസന്ധിയിൽ
മുംബൈ, ബെംഗളൂരു, കൊൽക്കത്ത ഉൾപ്പെടെ പല നഗരങ്ങളിലും വിതരണം തടസപ്പെട്ടു ഡൽഹി: രാജ്യത്തെ വിവിധ നഗരങ്ങളിൽ എൽപിജി സിലിണ്ടർ ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോർട്ട്. വ്യാപാര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കമർഷ്യൽ എൽപിജി സിലിണ്ടറുകളുടെ ലഭ്യത കുറയുന്നതോടെ ഹോട്ടലുകളും റെസ്റ്റോറന്റുകളും പ്രതിസന്ധിയിലായിരിക്കുകയാണ്. ആവശ്യത്തിന് സിലിണ്ടറുകൾ ലഭിക്കാത്തതിനാൽ ചില ഭക്ഷണശാലകൾ താൽക്കാലികമായി പ്രവർത്തനം നിർത്തിവച്ചതായി ഹോട്ടൽ സംഘടനകൾ അറിയിച്ചു. മുംബൈ, ബെംഗളൂരു, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എൽപിജി വിതരണത്തിൽ അനിശ്ചിതത്വം തുടരുന്നതായാണ് റെസ്റ്റോറന്റ് അസോസിയേഷനുകൾ പറയുന്നത്. സാധാരണയായി Read More…
പാചകവാതക വില വീണ്ടും ഉയർന്നു; ഗാർഹിക സിലിണ്ടറിന് 60 രൂപ വര്‍ധിപ്പിച്ചു
ന്യൂഡൽഹി: രാജ്യത്ത് പാചകവാതകത്തിന്റെ വില വീണ്ടും ഉയർത്തി. പശ്ചിമേഷ്യയിലെ സംഘർഷപരിസരത്തിന്റെ പശ്ചാത്തലത്തിലാണ് ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു. 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറിന് 60 രൂപയാണ് കൂട്ടിയത്. അതേസമയം, വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന്റെ വില 115 രൂപയും വർധിപ്പിച്ചിട്ടുണ്ട്. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. വിലവർധനയെ തുടർന്ന് കൊച്ചിയിൽ ഗാർഹിക സിലിണ്ടറിന്റെ വില 863 രൂപയിൽ നിന്ന് 920 രൂപയായി ഉയർന്നു. ഡൽഹിയിൽ വില 853 Read More…
എല്ലാ വർഷവും പുതുക്കണം, എല്‍പിജി സിലിണ്ടര്‍ സബ്‌സിഡിക്ക് ഇ-കെവൈസി നിര്‍ബന്ധം; ഇല്ലെങ്കില്‍ ആനുകൂല്യം റദ്ദാക്കും
കൊച്ചി: എല്‍പിജി പാചകവാതക ഗാര്‍ഹിക സിലിണ്ടറിന് ലഭിക്കുന്ന സബ്‌സിഡി നിലനിര്‍ത്താന്‍ എല്ലാ വർഷവും കെവൈസി പുതുക്കണമെന്ന് പൊതുമേഖല എണ്ണക്കമ്പനികള്‍. സബ്‌സിഡി നിരത്തില്‍ പാചക വാതകം ലഭിക്കുന്ന പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിയിലുള്‍പ്പെട്ട (പിഎംയുവൈ) ഉപയോക്താക്കള്‍ 2026 മാര്‍ച്ച് 31നു മുന്‍പ് കെവൈസി പുതുക്കണം എന്നാണ് നിര്‍ദേശം. ഇ കെവൈസി പൂര്‍ത്തിയാക്കാത്തവര്‍ക്ക് സബ്‌സിഡിക്ക് അര്‍ഹതയുണ്ടാകില്ലെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊതുമേഖല എണ്ണക്കമ്പനികളുടെ അറിയിപ്പ്. ഓരോ സാമ്പത്തിക വര്‍ഷത്തിലും ഒരു തവണ ബയോമെട്രിക് അപ്‌ഡേഷന്‍ നടത്തണമെന്നാണ് നിര്‍ദേശം. നേരത്തെ ബയോമെട്രിക് Read More…
പാചകവാതക വില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറിന് 16 രൂപ 50 പൈസ വർധന
തിരുവനന്തപുരം: പാചകവാതക വിലയിൽ വീണ്ടും വർധന. വാണിജ്യ സിലിണ്ടറിന് 16 രൂപ 50 പൈസ വർധിപ്പിച്ച് പുതിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. ഗാർഹിക പാചകവാതക വിലയിൽ മാറ്റമില്ല. തുടർച്ചയായ അഞ്ചാം മാസമാണ് എണ്ണ കമ്പനികൾ പാചകവാതക വില വർധിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 173.5 രൂപ ആണ് കൂട്ടിയത്. നവംബർ മാസത്തിൽ മാത്രം 62 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരുന്നത്. വില വർധനയോടെ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില സംസ്ഥാനത്ത് 1827 രൂപ ആയി ഉയർന്നു.വിലക്കയറ്റം Read More…




